Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kottayam

ആഘോഷങ്ങൾ ലളിതമാക്കണം; ഓർത്തഡോക്സ് സഭാധ്യക്ഷൻ

കോട്ടയം :​സഭയുടെ കീഴിലുള്ള പള്ളികളിലെ ആഘോഷങ്ങൾ ലളിതമാക്കണമെന്നും വിശ്വാസികൾ വിവേകപൂർണ്ണമായ തീരുമാനങ്ങൾ കൈക്കൊള്ളണമെന്നും ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാത്യൂസ് തൃതീയൻ കാതോലിക്ക ബാവാ ആഹ്വാനം ചെയ്തു. അതിരുകടന്ന വെടിക്കെട്ടുകളിലോ മറ്റ് ആഘോഷങ്ങളിലോ അല്ല, മറിച്ച് വിശ്വാസിയുടെ ഹൃദയവിശുദ്ധിയിലാണ് വിശുദ്ധർ പ്രസാദിക്കുന്നതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഒരു വർഷത്തെ പെരുന്നാൾ ആഘോഷങ്ങൾക്കായി കരുതിവെക്കുന്ന തുക ഉപയോഗിച്ച് അർഹരായവർക്ക് ഒരു ഭവനം നിർമ്മിച്ച് നൽകി മാതൃകയാകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ബാഹ്യമായ ആഘോഷങ്ങളേക്കാൾ അപരനോടുള്ള സ്നേഹത്തിലും കരുണയിലുമാണ് ദൈവം പ്രസാദിക്കുന്നതെന്നും സഭാധ്യക്ഷൻ കോട്ടയത്ത് […]
Read more

കളഞ്ഞുകിട്ടിയ പഴ്സ് ഉടമയ്ക്ക് തിരികെ നൽകി 4 കുട്ടികൾ

കോട്ടയം: റോഡരികിൽ നിന്ന് ലഭിച്ച പണം അടങ്ങിയ പഴ്സ് ഉടമയെ കണ്ടെത്തി തിരികെ നൽകി നാല് കുട്ടികൾ മാതൃകയായി. നാട്ടകം ചെട്ടിക്കുന്ന് സ്വദേശി കെ.ജി. ജോയുടെ മക്കളായ നെവിൻ ജോ അഗസ്റ്റിൻ, ഏബൻ ജോ അഗസ്റ്റിൻ, കൂടാതെ അവധിക്ക് എത്തിയ സഹോദരിയുടെ മക്കളായ ആരാധിയ മിജേഷ്, കാശി സുരേഷ് എന്നിവർക്കാണ് ഏകദേശം 8500 രൂപ അടങ്ങിയ പഴ്സ് കിട്ടിയത്. കഴിഞ്ഞ ദിവസം വൈകുന്നേരം കടയിലേക്ക് പോകുന്നതിനിടെ റോഡരികിൽ കിടന്നിരുന്ന പഴ്സ് കുട്ടികൾ കണ്ടെത്തി. അവർ ഉടൻ തന്നെ […]
Read more

ആ ഗാനം പാടിയത് തെറ്റല്ല, മതത്തിന്റെ വേര്‍തിരിവുകള്‍ വേണ്ട; ഭജന്‍സിന് പിന്തുണയുമായി ക്ഷേത്ര കമ്മിറ്റി

കോട്ടയം: ക്ഷേത്രത്തില്‍ ക്രിസ്തീയ ഭക്തിഗാനം ആലപിച്ചതിന് വിമര്‍ശനം നേരിടുന്ന നന്ദഗോവിന്ദം ഭജന്‍സ് ടീമിനെ പിന്തുണച്ച് വേമ്പിന്‍കുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റി. സംഭവത്തിന് പിന്നാലെ നന്ദഗോവിന്ദം ഭജന്‍സ് നേരിട്ട സൈബര്‍ ആക്രമണത്തിലാണ് പിന്തുണയുമായി ക്ഷേത്ര കമ്മിറ്റി രംഗത്തെത്തിയത്. ക്ഷേത്ര പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിയാണെന്നും നന്ദഗോവിന്ദം ഭജന്‍സ് സൗജന്യമായാണ് പരിപാടി നടത്തിയതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ കണ്‍വീനര്‍ പറയുന്നു. ഒരു മതത്തിന്റെയും വേര്‍തിരിവില്ലാതെ എല്ലാവരും ഒരുമിച്ച് സഹകരിച്ചാണ് ഈ പരിപാടി നടത്തിയതെന്ന് ക്ഷേത്ര കമ്മിറ്റി പറയുന്നു. അങ്ങനെ […]
Read more

മന്ത്രി സ്ഥാനങ്ങൾ ലീ​ഗിലേക്ക്; കേരളാ കോൺഗ്രസ് ജോസഫ് പുറത്തേക്ക്

ഭരണം ലഭിക്കുമെന്ന ശുഭാപ്തിവിശ്വാസം കോൺഗ്രസ് നേതൃത്വം പുറമെ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും വിജയത്തിന് ശേഷം രൂപപ്പെടാൻ പോകുന്ന അധികാര വീതംവെപ്പും ഗ്രൂപ്പ് വൈര്യങ്ങളും മുന്നണിയുടെ കെട്ടുറപ്പിനെത്തന്നെ ചോദ്യം ചെയ്യുന്ന തലത്തിലേക്ക് വളർന്നിരിക്കുകയാണ്. വരാനിരിക്കുന്ന യുഡിഎഫ് സർക്കാരിൽ ഏറ്റവും വലിയ രാഷ്ട്രീയ സംഘർഷത്തിന് വേദിയാകാൻ പോകുന്നത് മുസ്ലിം ലീഗും കേരള കോൺഗ്രസ് ജോസഫ് വിഭാഗവും തമ്മിലുള്ള ബന്ധമായിരിക്കും. നിലവിലെ രാഷ്ട്രീയ സാഹചര്യം പരിശോധിക്കുമ്പോൾ ജോസഫ് ഗ്രൂപ്പിന് കഴിഞ്ഞ തവണത്തേക്കാൾ കുറഞ്ഞ സീറ്റുകൾ മാത്രമേ ലഭിക്കാൻ സാധ്യതയുള്ളൂ എന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. […]
Read more

വീട്ടിൽ പ്രസവിച്ച നവജാത ശിശുവിന്റെ മരണം: കോട്ടയത്ത് യുവതിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

കോട്ടയം: വീട്ടിൽ പ്രസവിച്ച യുവതിയുടെ നവജാത ശിശു മരിച്ച സംഭവത്തിൽ യുവതിയുടെ മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും. കടുത്തുരുത്തി വെള്ളാശേരി ആളുമ്മേൽ അനീഷിന്റെ ഭാര്യ കാർത്തിക (38) യുടെ മൊഴിയാണ് കോട്ടയം മെഡിക്കൽ കോളേജിലെത്തി രേഖപ്പെടുത്തുക. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം അനീഷിന്റെ കുടുംബവീടായ ആളുമ്മേൽ വീട്ടിൽ സംസ്കരിച്ചു. ശ്വാസംമുട്ടലാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറുമായി നേരിൽകണ്ട് കൂടുതൽ വിവരങ്ങൾ ശേഖരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രിയിൽ പോകാതെ വീട്ടിൽ പ്രസവിച്ചത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് […]
Read more

കെട്ടിട നിര്‍മാണത്തിന് തൃശൂര്‍കാരനായ പണിക്കാരൻ മന്ത്രിയുടെ രൂപത്തില്‍: ചാണ്ടി ഉമ്മന്‍

കോട്ടയം: വയനാട് ടൗണ്‍ഷിപ്പിലെ വീട്ടിലേ പെന്‍സില്‍ മാര്‍ക്ക് മായ്ച്ച മന്ത്രി കെ രാജനെ പരിഹസിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് എംഎല്‍എ ചാണ്ടി ഉമ്മൻ. കെട്ടിട നിര്‍മ്മാണത്തിന് തൃശൂര്‍കാരനായ പണിക്കാരനെ മന്ത്രിയുടെ രൂപത്തില്‍ കിട്ടി എന്നായിരുന്നു ചാണ്ടി ഉമ്മന്റെ പരിഹാസം. ഊരാളുങ്കലും മന്ത്രിയും തമ്മിലുള്ള ഒത്തുകളിയായിരുന്നു ഇന്നലെ അരങ്ങേറിയത്. യുഡിഎഫ് സര്‍ക്കാര്‍ വന്നാല്‍ ഇക്കാര്യത്തില്‍ സമഗ്രമായി അന്വേഷണം നടത്തുമെന്നാണ് ചാണ്ടി ഉമ്മൻ പ്രതികരിച്ചത്. ടൗണ്‍ഷിപ്പിലെ വീടിനുള്ളില്‍ കയറി മന്ത്രി നടത്തിയത് നാടകമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ […]
Read more

വീട്ടിൽ പ്രസവം; നവജാതശിശു മരിച്ച നിലയിൽ

കോട്ടയം: ആശുപത്രിയിൽ ചികിത്സ തേടാതെ വീട്ടിൽ പ്രസവിച്ച യുവതിയുടെ നവജാതശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി. രക്തസ്രാവത്തെ തുടർന്ന് അവശയായ യുവതി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കടുത്തുരുത്തി സ്വദേശിനിയാണ് ശനിയാഴ്ച വീട്ടിൽ പ്രസവിച്ചത്. വൈകീട്ട് നാലോടെ അമിതരക്തസ്രാവമുണ്ടായതിനെ തുടർന്ന് സമീപവാസികളും ആശാ പ്രവർത്തകരും ചേർന്ന് യുവതിയെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പ്രസവാനന്തര ബുദ്ധിമുട്ടുകളാണെന്ന് ഡോക്ടർമാർ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ വിവരശേഖരണത്തിലാണ് സംഭവം പുറത്തായത്. പിന്നീട് ആശുപത്രി അധികൃതരുടെ അറിയിപ്പിനെ തുടർന്ന് പോലീസ് വീട്ടിലെത്തി പരിശോധന […]
Read more

ശബരിമല തീർഥാടനം കഴിഞ്ഞ് മടങ്ങിയവർ സഞ്ചരിച്ച കാർ മറിഞ്ഞു; 5 പേർക്ക് പരിക്ക്

കോട്ടയം: ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ചാലക്കുടി സ്വദേശികൾ സഞ്ചരിച്ച കാർ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ കരിങ്കൽക്കെട്ടിലിടിച്ച് മറിഞ്ഞു. എരുമേലി–പമ്പാ സംസ്ഥാനപാതയിലെ കരിങ്കല്ലുംമൂഴി ഇറക്കത്തിൽ ശനിയാഴ്ച ഉച്ചയ്ക്ക് 2.10-ഓടെയാണ് അപകടം നടന്നത്. അപകടത്തിൽ ചാലക്കുടി സ്വദേശികളായ ജയലക്ഷ്മി (52), രതീഷ് (41), വിസ്മയ (10), അവിനാശ് (20), അനിൽകുമാർ (47) എന്നിവർക്ക് പരിക്കേറ്റു. അപകടം നടന്ന ഉടൻ പ്രദേശവാസികൾ എത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ആവശ്യമായ എക്‌സ്‌റേ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഇല്ലാത്തതിനാൽ പ്രാഥമിക […]
Read more

സബ് സ്റ്റേഷനിൽ പാമ്പ് ‘ഷോക്ക്’; മൂന്ന് ദിവസത്തിനിടെ പിടികൂടിയത് 26 പെരുമ്പാമ്പിൻ കുഞ്ഞുങ്ങളെ

കോട്ടയം: ​കോടിമത എംജി റോഡ് ചന്തക്കടവിലെ 110 കെവി സബ് സ്റ്റേഷൻ പരിസരത്ത് മൂന്ന് ദിവസത്തിനിടെ 26 പെരുമ്പാമ്പിൻ കുഞ്ഞുങ്ങളെ പിടികൂടിയത് ജീവനക്കാരെയും നാട്ടുകാരെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. രണ്ട് പെരുമ്പാമ്പുകളുടെ മുട്ട വിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങളാണ് ഇവയെന്ന് വനംവകുപ്പിന്റെ സർപ്പ സ്നേക്ക് റെസ്ക്യൂ ടീം സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം മാത്രം ഓഫീസിന്റെ ജനാലയ്ക്ക് മുകളിലും കേബിളുകൾക്കിടയിലുമായി ഒൻപതോളം പാമ്പിൻകുഞ്ഞുങ്ങളെയാണ് കണ്ടെത്തിയത്. പാമ്പുകളെ സുരക്ഷിതമായി മാറ്റുന്നതിനായി ജീവനക്കാർ തന്നെ ഓഫീസിന് സമീപം ബക്കറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ ശേഖരിക്കുന്ന പാമ്പുകളെ പിന്നീട് സർപ്പ […]
Read more

കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ ലഭിച്ചില്ലെന്ന് പരാതി; യുവതിക്ക് ദാരുണാന്ത്യം

കോട്ടയം: അപകടത്തിൽ പരിക്കേറ്റ സ്ത്രീയ്ക്ക് മതിയായ ചികിത്സ ലഭിക്കാത്തതിനാൽ മരിച്ചെന്ന ആരോപണം ഉയർന്നു. മേരികുളം ആറേക്കർ പള്ളിക്കുന്നേൽ സുനിലിന്റെ ഭാര്യ ആൻസി ആന്റണി (46) യാണ് മരിച്ചത്. മാർച്ച് 27-ന് മേരികുളം കൂരമ്പാറയ്ക്ക് സമീപം ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. തലയ്ക്കും നട്ടെല്ലിനും ഗുരുതര പരിക്കേറ്റ ആൻസിയെ ഉടൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ഏപ്രിൽ 6-ന് ഡിസ്ചാർജ് ചെയ്തു. നട്ടെല്ലിന് പരിക്കുള്ളതിനാൽ വീട്ടിൽ വിശ്രമിക്കാനായിരുന്നു നിർദേശം. ചൊവ്വാഴ്ച രാത്രിയിൽ അസ്വസ്ഥത അനുഭവപ്പെട്ടതിനെ […]
Read more
Advertisement
WhiteswanTV Footer