Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kottayam

വിനോദയാത്ര പോകാൻ മോഷണം നടത്തിയ 3 പേർ പിടിയിൽ

കോട്ടയം: വിനോദയാത്രയ്ക്ക് പോകുന്നതിനായി മോഷണം നടത്തിയ കേസിൽ കാഞ്ഞിരപ്പള്ളിയിൽ മൂന്ന് പേർ അറസ്റ്റിലായി. 75,000 രൂപയും മൂന്ന് പവൻ സ്വർണവും മോഷ്ടിച്ച സംഭവത്തിലാണ് നടപടി. കൊടുവന്താനം സ്വദേശിയായ അജിത് അനിൽ (19) എന്ന യുവാവിനെയും 17 വയസുള്ള രണ്ട് പ്രായപൂർത്തിയാകാത്തവരെയുമാണ് പൊലീസ് പിടികൂടിയത്. മെയ് 24-ന് ആനക്കല്ല് സ്വദേശിയുടെ വീട്ടിൽ കയറി മോഷണം നടത്തിയെന്നാണ് കേസ്. വീട്ടിൽ നിന്ന് 75,000 രൂപയും മൂന്ന് പവൻ സ്വർണവും പ്രതികൾ കവർന്നതായി പൊലീസ് കണ്ടെത്തി. സംഭവത്തിൽ അന്വേഷണം നടത്തിയ പൊലീസ് […]
Read more

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം; കോട്ടയത്ത് ഹെലികോപ്റ്ററുകള്‍ക്കും ഡ്രോണുകള്‍ക്കും നിരോധനം

കോട്ടയം: ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് കോട്ടയത്ത് കനത്ത സുരക്ഷ. വ്യോമ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ട്, മാമ്മന്‍ മാപ്പിള ഹാള്‍ എന്നിവയുടെ വ്യോമ പരിധിയിലും ജില്ലയിലെ ഹെലിപ്പാഡുകളിലും മേയ് 31ന് പുലര്‍ച്ചെ 12 മുതല്‍ 24 മണിക്കൂര്‍ ഹെലികോപ്റ്ററുകളും ഡ്രോണുകളും മൈക്രോലൈറ്റ് എയര്‍ക്രാഫ്റ്റുകളും യുഎവികളും മറ്റ് ഉപകരണങ്ങളും പറത്തുന്നതിന് നിരോധം ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. വ്യോമ സേനയ്ക്കും എസ്പിജിക്കും സംസ്ഥാന പൊലീസിനും ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി നിയോഗിക്കപ്പെട്ടിട്ടുള്ള മറ്റ് […]
Read more

റബർ ഉൽപാദനത്തിൽ കുതിപ്പ്; വിലയിലും റെക്കോർഡ് വർധന

കോട്ടയം: ഇന്ത്യയിലെ റബർ മേഖലയ്ക്ക് 2025–26 വർഷത്തിൽ മികച്ച മുന്നേറ്റം ഉണ്ടായതായി റിപ്പോർട്ട്. ഈ വർഷത്തെ ഉൽപാദനം 9.05 ലക്ഷം ടണ്ണിൽ എത്തി. മുൻവർഷം ഇത് 8.75 ലക്ഷം ടണ്ണായിരുന്നു. റബർ ബോർഡ് സ്റ്റാറ്റിസ്റ്റിക്സ് കൺസൽറ്റേറ്റീവ് പാനൽ പ്രകാരം ഉൽപാദനത്തിൽ 3.4 ശതമാനം വളർച്ചയും ഉപയോഗത്തിൽ 1.2 ശതമാനം വളർച്ചയും രേഖപ്പെടുത്തി. 2024–25ൽ 14.10 ലക്ഷം ടണ്ണായിരുന്ന ഉപയോഗം 14.27 ലക്ഷം ടണ്ണായി ഉയർന്നു. പ്രകൃതിദത്ത റബർ ഉൽപാദന രാജ്യങ്ങളിൽ ഇന്ത്യ ഇപ്പോൾ ആറാം സ്ഥാനത്താണ്. അനുകൂല […]
Read more

അച്ചൻകോവിലാറ്റിൽ ചാടിയ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

മാന്നാർ: അച്ചൻകോവിലാറ്റിൽ ചാടി കാണാതായ ബി.ബി.എ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ചെന്നിത്തല സൗത്ത് പനവേലിൽ ഗീവർഗീസ് (രാജൻ) – കുഞ്ഞുമോൾ ദമ്പതികളുടെ മകനായ നിധിൻ വർഗീസ് (21) ആണ് മരിച്ചത്. കോട്ടയം പാത്താമുട്ടത്തെ സെന്റ് ഗിറ്റ്സ് എൻജിനീയറിങ് കോളേജിലെ ഒന്നാംവർഷ വിദ്യാർഥിയായിരുന്നു നിധിൻ. ബുധനാഴ്ച രാവിലെ ആറരയോടെ വലിയപെരുമ്പുഴ ഭാഗത്ത് നിന്ന് അച്ചൻകോവിലാറ്റിലേക്ക് യുവാവ് ചാടുന്നത്. സംഭവത്തെ തുടർന്ന് മാവേലിക്കരയിൽ നിന്നുള്ള അഗ്നിരക്ഷാ സേനയും തിരുവല്ലയിൽ നിന്നുള്ള സ്കൂബ ടീമും വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും ആദ്യഘട്ടത്തിൽ […]
Read more

മാങ്ങ പറിക്കുന്നതിനിടെ അലുമിനിയം തോട്ടി വൈദ്യുതി ലൈനില്‍ തട്ടി വയോധിക മരിച്ചു

കോട്ടയം: വൈക്കത്ത് മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. ആറാട്ടുകുളങ്ങര സ്വദേശി രമണി (62)യാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു അപകടം. വീട്ടിലെ പറമ്പിലുള്ള മാവിൽ നിന്ന് ഇരുമ്പ് തോട്ടി ഉപയോഗിച്ച് മാങ്ങ പറിക്കുന്നതിനിടെയാണ് അലുമിനിയം തോട്ടി വൈദ്യുതി ലൈനിൽ തട്ടിയത്. ഗുരുതരമായി പരിക്കേറ്റ രമണിയെ ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
Read more

കോട്ടയത്ത് ഷോൺ ജോർജിന്റെ വീട്ടിലേക്ക് ഡി.വൈ.എഫ്.ഐ മാർച്ച്

കോട്ടയം: മുൻ മുഖ്യമന്ത്രി പിണറായി വിജയൻറെ വസതിയിൽ ഇ.ഡി നടത്തിയ റെയ്ഡിന് പിന്നാലെ ഷോൺ ജോർജിന്റെ വീട്ടിലേക്ക് ഡിവൈഎഫ്ഐ പ്രതിഷേധ മാർച്ച്. മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട കേസിൽ ആദ്യ പരാതി നൽകിയത് ഷോൺ ജോർജാണെന്ന് ആരോപിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്. മാർച്ചിനെ തടയാൻ ബിജെപി പ്രവർത്തകർ സ്ഥലത്തെത്തിയതോടെ പ്രദേശത്ത് സംഘർഷാവസ്ഥ രൂപപ്പെട്ടു. ഇരുവിഭാഗങ്ങൾ തമ്മിൽ വാക്പോരും ഉന്തും തള്ളും ഉണ്ടായതിനെ തുടർന്ന് പോലീസ് ലാത്തി വീശി സ്ഥിതി നിയന്ത്രിച്ചു. പ്രദേശത്ത് കൂടുതൽ പോലീസ് വിന്യസിച്ചാണ് തുടർന്ന് നിയന്ത്രണം ഉറപ്പാക്കിയത്. […]
Read more

കോട്ടയത്ത്‌ എസ്എഫ്ഐ മാർച്ച്‌ മാറ്റി; ബാരിക്കേഡ് അഴിച്ച് മാറ്റി പൊലീസ്

കോട്ടയം: ആളില്ലാത്തതിനാൽ എസ്എഫ്ഐ ഇന്ന് നടത്താനിരുന്ന പ്രതിഷേധ മാർച്ച് താത്കാലികമായി മാറ്റിവെച്ചു. രാവിലെ 11 മണിക്ക് എസ്എഫ്ഐ പ്രവർത്തകർ എസ്പി ഓഫീസ് വരെ മാർച്ച് നടത്താനായിരുന്നു പദ്ധതി. പ്രതിഷേധ സാധ്യത മുൻകൂട്ടി കണ്ട് പൊലീസ് എസ്പി ഓഫീസിന് മുന്നിൽ ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ പ്രവർത്തകരുടെ കുറവിനെ തുടർന്ന് മാർച്ച് നടത്താനായില്ല. തുടർന്ന് ബാരിക്കേഡുകൾ നീക്കം ചെയ്തു. ഉച്ചയ്ക്ക് ശേഷം മാർച്ച് നടത്തുമോ എന്നത് സംബന്ധിച്ച് വ്യക്തതയില്ല. കേരള സർവകലാശാല തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷങ്ങളും പ്രതിഷേധങ്ങളുമാണ് ഈ സമരത്തിന് […]
Read more

മലയാള സർവകലാശാലയിലെ വിവാദ സർക്കുലർ; വിദ്യാർത്ഥി രാഷ്ട്രീയം വേണം: റോജി എം ജോണ്‍

കോട്ടയം: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയിലെ വിവാദ സര്‍ക്കുലറില്‍ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍. സർക്കാരിന്റെ ഭാഗത്തുനിന്ന് അത്തരമൊരു നിർദ്ദേശം നൽകിയിട്ടില്ലെന്നും, സർക്കുലർ വിശദമായി പരിശോധിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സർവകലാശാലകളിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിന് പ്രവർത്തിക്കാൻ ആവശ്യമായ സാഹചര്യം ഉണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി. എന്നാൽ പൊതുപരിപാടികൾ തടസ്സപ്പെടുത്തുന്നതോ അലങ്കോലപ്പെടുത്തുന്നതോ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവാദത്തിന് തുടക്കമായത് ഗവർണർ രാജേന്ദ്ര ആര്‍ലേക്കറുടെ നിർദേശപ്രകാരം മലയാള സർവകലാശാലയിൽ പുറത്തിറക്കിയ പുതിയ പെരുമാറ്റച്ചട്ടമാണ്. ഇതിൽ വിദ്യാർത്ഥികളെ സംഘടിപ്പിക്കുന്നത് അച്ചടക്കലംഘനമെന്നായി […]
Read more

എംജി സർവകലാശാലയുടെ ബഹുമാന ഡോക്ടറേറ്റ് നടൻ മമ്മൂട്ടിക്ക് സമ്മാനിച്ചു

കോട്ടയം: എംജി സർവകലാശാലയുടെ ബഹുമാന ഡോക്ടറേറ്റ് നടൻ മമ്മൂട്ടിക്ക് സമ്മാനിച്ചു. ഗവർണർ രാജേന്ദ്ര ആർലേക്കറാണ് ബിരുദം നൽകിയത്. മമ്മൂട്ടിക്കൊപ്പം നാദസ്വര കലാകാരൻ തിരുവിഴ ജയശങ്കറിനും രക്തക്കുഴൽ ശസ്ത്രക്രിയ വിദഗ്ധൻ ഡോ. എൻ. രാധാകൃഷ്ണനും ബഹുമാന ബിരുദം നൽകി. ഇന്ത്യൻ സിനിമയ്ക്കു നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ് മമ്മൂട്ടിക്ക് ഡി.ലിറ്റ് ബഹുമതി നൽകിയത്. ഇതിനുമുമ്പ് കേരള സർവകലാശാലയുടെയും കാലിക്കറ്റ് സർവകലാശാലയുടെയും ബഹുമാന ഡോക്ടറേറ്റും അദ്ദേഹത്തിന് ലഭിച്ചിരുന്നു.
Read more

പിണറായി രാജിവയ്ക്കണം, ശൈലജയെ പ്രതിപക്ഷ നേതാവാക്കണം: സിപിഎം

കോട്ടയം: സിപിഎം തലയോലപ്പറമ്പ് ഏരിയ കമ്മിറ്റി യോഗത്തിൽ പാർട്ടി നേതൃത്വത്തിനെതിരെ ശക്തമായ വിമർശനങ്ങൾ ഉയർന്നു. പിണറായി വിജയനെ എംഎൽഎ സ്ഥാനത്ത് നിന്ന് രാജിവയ്പിച്ച് കെ.കെ. ശൈലജയെ മത്സരിപ്പിച്ച് പ്രതിപക്ഷ നേതാവാക്കണമെന്ന ആവശ്യം യോഗത്തിൽ ചില അംഗങ്ങൾ ഉന്നയിച്ചതായി റിപ്പോർട്ട്. യോഗത്തിൽ നേതാക്കളുടെ നിലപാടുകളും പ്രവർത്തനരീതിയും സംബന്ധിച്ചും വിവിധ വിമർശനങ്ങൾ ഉയർന്നു. പി. ജയരാജനുവേണ്ടി പാട്ട് വന്നപ്പോൾ എതിർത്ത നേതൃത്വം, പിണറായി വിജയനുവേണ്ടി പാട്ട് ഉണ്ടായപ്പോൾ മൗനം പാലിച്ചുവെന്ന ആരോപണവും ഉയർന്നു. പി. ജയരാജനെ വീണ്ടും നേതൃനിരയിലേക്ക് ഉയർത്തിക്കൊണ്ടുവരണമെന്നും […]
Read more

Recent News

Advertisement
WhiteswanTV Footer