Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Good News

ദുരൂഹത നിറച്ച് ‘വിസിറ്റർ’ ടൈറ്റിൽ പോസ്റ്റർ

ഉർവശി, നവ്യ നായർ, ധ്യാൻ ശ്രീനിവാസൻ എന്നിവർ ആദ്യമായി ഒന്നിക്കുന്ന ഹൊറർ ചിത്രമായ വിസിറ്റർ’ന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. രാഹുൽ മുരളീധരൻ സംവിധാനം നിർവഹിക്കുന്ന ചിത്രം ഔറിക ഫിലിംസിന്റെ ബാനറിൽ അബ്ദുൽ ഗഫൂർ ആണ് നിർമ്മിക്കുന്നത്. നീതു മാത്യുവാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിദ്ധാർഥ് ഭരതൻ, റോണി ഡേവിഡ്, മധു വാര്യർ, വിഷ്ണു ജി. വാര്യർ, കെപിഎസി ലീല, കലാരഞ്ജിനി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ഹൊറർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് […]
Read more

പ്രണയത്തിന് പുതിയ താളം; ഗായിക ഗൗരി ലക്ഷ്മി വിവാഹിതയായി

ഗായികയും സംഗീത സംവിധായികയുമായ ഗൗരി ലക്ഷ്മി വിവാഹിതയായി. വിഷ്വൽ ആർട്ടിസ്റ്റായ കലേഷ് ഗോവിന്ദനാണ് വരൻ. ഇരുവരും വിവാഹ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചാണ് സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. വിവാഹ ചിത്രങ്ങൾ പുറത്തുവന്നതോടെ സംഗീത-സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖരും ആരാധകരും ആശംസകളുമായി രംഗത്തെത്തി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അടങ്ങുന്ന ലളിതമായ ചടങ്ങായാണ് വിവാഹം നടന്നതെന്നാണ് ലഭിക്കുന്ന വിവരം. ഗായിക, സംഗീതസംവിധായിക, മ്യൂസിക് പ്രൊഡ്യൂസർ എന്നീ നിലകളിൽ ശ്രദ്ധേയയായ ഗൗരി ലക്ഷ്മി തന്റെ വ്യത്യസ്ത സംഗീത പരീക്ഷണങ്ങളിലൂടെ വലിയ ആരാധകവൃന്ദത്തെ തന്നെ […]
Read more

18 കോടിയിൽ ഒരുക്കി, കളക്ഷൻ 71 കോടി; അർജുൻ സർജയുടെ ‘ബ്ലാസ്റ്റ്’ ഇനി ഒടിടിയിലേക്ക്

തിയേറ്ററുകളിൽ വലിയ വിജയമായി മാറിയ അർജുൻ സർജ ചിത്രം ‘ബ്ലാസ്റ്റ്’ ഇനി ഒടിടി പ്രേക്ഷകരിലേക്ക് എത്തുന്നു . സുഭാഷ് കെ രാജ് സംവിധാനം ചെയ്ത ചിത്രം മെയ് 28ന് ലോകമെമ്പാടും റിലീസ് ചെയ്തതുമുതൽ മികച്ച പ്രതികരണമാണ് നേടിയത്. കുടുംബപ്രേക്ഷകരെ ലക്ഷ്യമിട്ട് എത്തിയ ചിത്രത്തിൽ പ്രീതി മുകുന്ദൻ, അഭിരാമി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തി. കരാട്ടെ മാസ്റ്ററുടെയും കുടുംബത്തിന്റെയും ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി ചിലർ കടന്നുവരുന്നതും അതിനെ തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. അർജുൻ സർജയുടെ പ്രകടനത്തിനൊപ്പം തന്നെ […]
Read more

സലിം കുമാറിന് ആദരം; ഒരു കോടിയുടെ സ്മാരക പ്രഖ്യാപനം

സലിം കുമാറിന് സ്മാരകം; ഒരു കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി.മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ സ്മരണകൾ നിലനിർത്തുന്നതിനായി സംസ്ഥാന സർക്കാർ പ്രത്യേക സ്മാരകം നിർമിക്കും. ഇതിനായി ഒരു കോടി രൂപ ബജറ്റിൽ വകയിരുത്തിയതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. കലാരംഗത്തിന് അദ്ദേഹം നൽകിയ അമൂല്യ സംഭാവനകളും മലയാളികളുടെ ഹൃദയത്തിൽ അദ്ദേഹം നേടിയ സ്ഥാനവും പരിഗണിച്ചാണ് സ്മാരക നിർമ്മാണത്തിന് സർക്കാർ തീരുമാനമെടുത്തത്. സലിം കുമാറിന്റെ കലാജീവിതവും സംഭാവനകളും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്ന രീതിയിലായിരിക്കും എറണാകുളം ജില്ലയിൽ അദേഹത്തിന്റെ സ്മാരകം ഒരുക്കുകയെന്ന് മുഖ്യമന്ത്രി […]
Read more

‘കോക്ക്ടെയിൽ’ വീണ്ടും ചർച്ചയിൽ; വെറോണിക്കയ്ക്ക് നീതി ലഭിച്ചില്ലേയെന്ന് സോഷ്യൽ മീഡിയ

കോക്ക്ടെയിൽ 2ന്റെ ആദ്യ ഗാനം ‘Bandhu 2.0’ പുറത്തിറങ്ങിയതോടെ, ആരാധകരുടെ ശ്രദ്ധ വീണ്ടും 2012-ൽ പുറത്തിറങ്ങിയ സൈഫ് അലി ഖാൻ, ദീപിക പദുകോൺ, ഡയാന പെന്റി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ കോക്ക്ടെയിൽ എന്ന ചിത്രത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ്. പുതിയ പതിപ്പിലെ ഗാനത്തെക്കുറിച്ചുള്ള ചർച്ചകൾക്കിടെ, പഴയ സിനിമയെ വീണ്ടും വിലയിരുത്തുന്ന പോസ്റ്റുകളും ലേഖനങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.ഹോമി അദാജാനിയ സംവിധാനം ചെയ്ത കോക്ക്ടെയിൽ റിലീസായ സമയത്ത് സംഗീതത്തിനും അഭിനേതാക്കളുടെ പ്രകടനങ്ങൾക്കും മികച്ച പ്രതികരണം ലഭിച്ചിരുന്നു. എന്നാൽ, വർഷങ്ങൾക്കിപ്പുറം […]
Read more

എംജി സർവകലാശാലയുടെ ബഹുമാന ഡോക്ടറേറ്റ് നടൻ മമ്മൂട്ടിക്ക് സമ്മാനിച്ചു

കോട്ടയം: എംജി സർവകലാശാലയുടെ ബഹുമാന ഡോക്ടറേറ്റ് നടൻ മമ്മൂട്ടിക്ക് സമ്മാനിച്ചു. ഗവർണർ രാജേന്ദ്ര ആർലേക്കറാണ് ബിരുദം നൽകിയത്. മമ്മൂട്ടിക്കൊപ്പം നാദസ്വര കലാകാരൻ തിരുവിഴ ജയശങ്കറിനും രക്തക്കുഴൽ ശസ്ത്രക്രിയ വിദഗ്ധൻ ഡോ. എൻ. രാധാകൃഷ്ണനും ബഹുമാന ബിരുദം നൽകി. ഇന്ത്യൻ സിനിമയ്ക്കു നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ് മമ്മൂട്ടിക്ക് ഡി.ലിറ്റ് ബഹുമതി നൽകിയത്. ഇതിനുമുമ്പ് കേരള സർവകലാശാലയുടെയും കാലിക്കറ്റ് സർവകലാശാലയുടെയും ബഹുമാന ഡോക്ടറേറ്റും അദ്ദേഹത്തിന് ലഭിച്ചിരുന്നു.
Read more

കാശ്മീരിലെ അതിർത്തി ഗ്രാമ സ്കൂളിന് ഒരു കോടി രൂപ സഹായം നൽകി അക്ഷയ് കുമാർ

ബോളിവുഡ് താരം അക്ഷയ് കുമാർ കാശ്മീരിലെ അതിർത്തി ഗ്രാമത്തിലെ ഒരു സർക്കാർ വിദ്യാലയത്തിന് ഒരു കോടി രൂപയുടെ സഹായം നൽകി. ജമ്മു കാശ്മീരിലെ ഗുരേസ് വാലിയിലെ നീരു ഗ്രാമത്തിലുള്ള ഗവൺമെന്റ് മിഡിൽ സ്കൂളിനാണ് ഈ സഹായം ലഭിച്ചത്. 2021-ൽ പ്രദേശം സന്ദർശിച്ച വേളയിലാണ് വിദ്യാലയത്തിന്റെ വികസനത്തിനായി താരം ധനസഹായം വാഗ്ദാനം ചെയ്തത്. അക്ഷയ് കുമാർ നൽകിയ സംഭാവനയിലൂടെ സ്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങൾ വൻതോതിൽ മെച്ചപ്പെട്ടു. താരത്തിന്റെ പിതാവിന്റെ സ്മരണാർത്ഥം പുതിയ കെട്ടിടത്തിന് ‘ശ്രീ ഹരി ഓം ഭാട്ടിയ […]
Read more

അബ്ദുൽ റഹീമിന്റെ മോചനം അന്തിമഘട്ടത്തിൽ; എക്സിറ്റ് വിസ ഉടൻ ലഭിച്ചേക്കും

റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കൊടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിനായുള്ള നിയമനടപടികൾ അന്തിമഘട്ടത്തിലേക്ക് കടന്നതായി സഹായസമിതി അറിയിച്ചു. ജയിൽ മോചനത്തിന് ശേഷമുള്ള പ്രധാന നടപടിയായ എക്സിറ്റ് വിസ ഏത് നിമിഷവും ലഭിക്കാമെന്ന പ്രതീക്ഷയിലാണ് അധികൃതർ. വിസ അനുവദിക്കുന്നതോടെ അബ്ദുൽ റഹീമിന്റെ നാട്ടിലേക്കുള്ള മടക്കയാത്രയ്ക്കാവശ്യമായ രേഖകൾ ഇന്ത്യൻ എംബസി ഇതിനോടകം തയ്യാറാക്കി കഴിഞ്ഞു. ലോകമെമ്പാടുമുള്ള മലയാളികൾ കാത്തിരിക്കുന്ന മോചനവാർത്ത ഉടൻ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബവും പ്രവാസി സമൂഹവും. അതേസമയം, സൗദി അറേബ്യയിൽ ബലിപെരുന്നാൾ അവധി ആരംഭിക്കുന്ന […]
Read more

മുംബൈ ‘ലേഡീസ് സ്പെഷ്യൽ’ ട്രെയിൻ സർവീസിന്റെ 34-ാം വാർഷികം; പൂക്കൾ കൊടുത്ത് സ്വീകരണം

മുംബൈ: മുംബൈയിലെ ലോക്കൽ ട്രെയിനിൽ നടന്ന ഒരു ആഘോഷത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. വനിതകൾക്കായി മാത്രം പ്രവർത്തിക്കുന്ന ‘ലേഡീസ് സ്പെഷ്യൽ’ ലോക്കൽ ട്രെയിൻ സർവീസിന്റെ 34-ാം വാർഷികമാണ് പശ്ചിമ റെയിൽവേയുടെ മുംബൈ ഡിവിഷൻ ആഘോഷിച്ചത്. ഇതിന്റെ ഭാഗമായി യാത്രക്കാർക്ക് റെയിൽവേ ഉദ്യോഗസ്ഥർ റോസാപ്പൂക്കൾ വിതരണം ചെയ്തു. 1992 മെയ് 5-നാണ് ലോകത്തിലെ ആദ്യ വനിതാ പ്രത്യേക ലോക്കൽ ട്രെയിൻ സർവീസ് പശ്ചിമ റെയിൽവേ ആരംഭിച്ചത്. മുംബൈ നഗരത്തിലെ തിരക്കേറിയ യാത്രാവ്യവസ്ഥയിൽ സ്ത്രീകൾക്ക് സുരക്ഷിതവും […]
Read more

30 വർഷമായി മുടക്കാത്ത ലോട്ടറിയെടുപ്പ്; ഒടുവിൽ ദമ്പതികളെ തേടിയെത്തിയത് 390 കോടിയുടെ ഭാ​ഗ്യം

മുപ്പത് വർഷമായി ഒരു നറുക്കെടുപ്പും മുടക്കാതെ ലോട്ടറി എടുത്തിരുന്ന ടെക്സാസിലെ റിച്ചാർഡ്സൺ സ്വദേശികളായ ദമ്പതികളെ ഒടുവിൽ ഭാഗ്യം തേടിയെത്തി. ഏകദേശം 41 മില്ല്യൺ ഡോളർ (390 കോടി രൂപയോളം) സമ്മാനമായി ലഭിച്ചതോടെയാണ് ഇവർ കോടീശ്വരന്മാരായത്. റിച്ചാർഡ്സൺ സ്വദേശികളായ ദമ്പതികൾ കഴിഞ്ഞ ഏപ്രിലിൽ മെസ്ക്വിറ്റിലെ ഒരു സെവൻ ഇലവൻ സ്റ്റോറിൽ നിന്ന് ‘ക്വിക്ക് പിക്ക്’ ടിക്കറ്റാണ് എടുത്തത്. ഏപ്രിൽ 20ന് നടന്ന ‘ലോട്ടോ ടെക്സസ്’ നറുക്കെടുപ്പിലെ 21, 28, 33, 34, 43, 44 എന്നീ ആറു നമ്പറുകളും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix