Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

18 കോടിയിൽ ഒരുക്കി, കളക്ഷൻ 71 കോടി; അർജുൻ സർജയുടെ ‘ബ്ലാസ്റ്റ്’ ഇനി ഒടിടിയിലേക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിയേറ്ററുകളിൽ വലിയ വിജയമായി മാറിയ അർജുൻ സർജ ചിത്രം ‘ബ്ലാസ്റ്റ്’ ഇനി ഒടിടി പ്രേക്ഷകരിലേക്ക് എത്തുന്നു . സുഭാഷ് കെ രാജ് സംവിധാനം ചെയ്ത ചിത്രം മെയ് 28ന് ലോകമെമ്പാടും റിലീസ് ചെയ്തതുമുതൽ മികച്ച പ്രതികരണമാണ് നേടിയത്. കുടുംബപ്രേക്ഷകരെ ലക്ഷ്യമിട്ട് എത്തിയ ചിത്രത്തിൽ പ്രീതി മുകുന്ദൻ, അഭിരാമി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തി.

കരാട്ടെ മാസ്റ്ററുടെയും കുടുംബത്തിന്റെയും ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി ചിലർ കടന്നുവരുന്നതും അതിനെ തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. അർജുൻ സർജയുടെ പ്രകടനത്തിനൊപ്പം തന്നെ പ്രീതി മുകുന്ദനും അഭിരാമിയും മികച്ച കൈയടി സ്വന്തമാക്കിയിരുന്നു

വെറും 18 കോടി രൂപ ചെലവിൽ നിർമ്മിച്ച ചിത്രം ബോക്സ് ഓഫീസിൽ 71 കോടിയോളം കളക്ഷൻ നേടി സർപ്രൈസ് ഹിറ്റായി മാറി. ഇന്ത്യയിൽ നിന്ന് മാത്രം 57 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്.
ഇപ്പോഴിതാ, ‘ബ്ലാസ്റ്റ്’ ഒടിടി റിലീസിനൊരുങ്ങുകയാണ്. ജൂൺ 25 മുതൽ നെറ്റ്ഫ്ലിക്സിലൂടെ ചിത്രം സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് അണിയറപ്രവർത്തകർ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്

അർജുൻ ചിദംബരം, ദിലീപൻ, ബാല ഹസൻ, ജോൺ കോക്കൻ, രമേശ് നാരായണൻ, പവൻ, വിവേക് പ്രസന്ന, വിനോദ് സാഗർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. എജിഎസ് എന്റർടെയ്ൻമെന്റാണ് നിർമ്മാണം. രവി ബസ്‌റൂർ സംഗീതം നിർവഹിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം അരുൺ രാധാകൃഷ്ണനും എഡിറ്റിങ് പ്രദീപ് രാഘവും കൈകാര്യം ചെയ്തിരിക്കുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix