Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: enteratinment

18 കോടിയിൽ ഒരുക്കി, കളക്ഷൻ 71 കോടി; അർജുൻ സർജയുടെ ‘ബ്ലാസ്റ്റ്’ ഇനി ഒടിടിയിലേക്ക്

തിയേറ്ററുകളിൽ വലിയ വിജയമായി മാറിയ അർജുൻ സർജ ചിത്രം ‘ബ്ലാസ്റ്റ്’ ഇനി ഒടിടി പ്രേക്ഷകരിലേക്ക് എത്തുന്നു . സുഭാഷ് കെ രാജ് സംവിധാനം ചെയ്ത ചിത്രം മെയ് 28ന് ലോകമെമ്പാടും റിലീസ് ചെയ്തതുമുതൽ മികച്ച പ്രതികരണമാണ് നേടിയത്. കുടുംബപ്രേക്ഷകരെ ലക്ഷ്യമിട്ട് എത്തിയ ചിത്രത്തിൽ പ്രീതി മുകുന്ദൻ, അഭിരാമി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തി. കരാട്ടെ മാസ്റ്ററുടെയും കുടുംബത്തിന്റെയും ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി ചിലർ കടന്നുവരുന്നതും അതിനെ തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. അർജുൻ സർജയുടെ പ്രകടനത്തിനൊപ്പം തന്നെ […]
Read more

ചരിത്രം കുറിച്ച് അച്ഛനും മകനും ; 2026 മെഗാ കുടുംബത്തിന്റെ വർഷമാക്കി ചിരഞ്ജീവിയും രാം ചരണും

തെലുങ്ക് സിനിമാ ലോകത്ത് അത്യഅപൂർവ റെക്കോഡുമായി മെഗാസ്റ്റാർ ചിരഞ്ജീവിയും മകൻ രാം ചരണും. 2026-ലെ ഏറ്റവും വലിയ രണ്ട് ദക്ഷിണേന്ത്യൻ ബോക്സ് ഓഫീസ് വിജയങ്ങളും സ്വന്തമാക്കി അച്ഛനും മകനും ചേർന്ന് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്.ആദ്യം, ചിരഞ്ജീവിയുടെ ‘മന ശങ്കര വര പ്രസാദ് ഗാരു’ ലോകമെമ്പാടുമായി 300 കോടിയിലേറെ കളക്ഷൻ നേടി വർഷത്തിലെ ഏറ്റവും വലിയ ഹിറ്റായി മാറിയപ്പോൾ . മാസങ്ങൾക്കകം തന്നെ ആ റെക്കോഡ് മറികടന്നു മകൻ രാം ചരൺ . ബുച്ചി ബാബു സന സംവിധാനം ചെയ്ത […]
Read more

‘കോക്ക്ടെയിൽ’ വീണ്ടും ചർച്ചയിൽ; വെറോണിക്കയ്ക്ക് നീതി ലഭിച്ചില്ലേയെന്ന് സോഷ്യൽ മീഡിയ

കോക്ക്ടെയിൽ 2ന്റെ ആദ്യ ഗാനം ‘Bandhu 2.0’ പുറത്തിറങ്ങിയതോടെ, ആരാധകരുടെ ശ്രദ്ധ വീണ്ടും 2012-ൽ പുറത്തിറങ്ങിയ സൈഫ് അലി ഖാൻ, ദീപിക പദുകോൺ, ഡയാന പെന്റി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ കോക്ക്ടെയിൽ എന്ന ചിത്രത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ്. പുതിയ പതിപ്പിലെ ഗാനത്തെക്കുറിച്ചുള്ള ചർച്ചകൾക്കിടെ, പഴയ സിനിമയെ വീണ്ടും വിലയിരുത്തുന്ന പോസ്റ്റുകളും ലേഖനങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.ഹോമി അദാജാനിയ സംവിധാനം ചെയ്ത കോക്ക്ടെയിൽ റിലീസായ സമയത്ത് സംഗീതത്തിനും അഭിനേതാക്കളുടെ പ്രകടനങ്ങൾക്കും മികച്ച പ്രതികരണം ലഭിച്ചിരുന്നു. എന്നാൽ, വർഷങ്ങൾക്കിപ്പുറം […]
Read more

സോഷ്യൽ മീഡിയയിൽ ചർച്ചയായി നസ്രിയയുടെ ‘റെഡ് ഫ്ലാഗ്’ പോസ്റ്റ്

മലയാളികളുടെ പ്രിയതാരം നസ്രിയ നസീം പങ്കുവെച്ച ഒരു ഇൻസ്റ്റഗ്രാം സ്റ്റോറി ഇപ്പോൾ സോഷ്യൽ മീഡിയയിലെ ഏറ്റവും വലിയ ചർച്ചകളിലൊന്നായി മാറിയിരിക്കുകയാണ്. “I used to think bulls were crazy for chasing red flags, but here I am” എന്ന ഒറ്റവരി പോസ്റ്റാണ് ആരാധകരെ ആശങ്കയിലാക്കുകയും നിരവധി ചോദ്യങ്ങൾ ഉയർത്തുകയും ചെയ്തത്. പോസ്റ്റ് വൈറലായതോടെ, സോഷ്യൽമീഡിയ ഫാൻ പേജുകളിലും നിരവധി ചർച്ചകളാണ് നടക്കുന്നത്. ചിലർ ഇത് വ്യക്തിജീവിതവുമായി ബന്ധപ്പെട്ട സൂചനയാണോ എന്ന് ചോദിക്കുമ്പോൾ, മറ്റുചിലർ […]
Read more

മൂന്നാറിലെ തോട്ടം തൊഴിലാളികൾക്കൊപ്പം പാട്ടും നൃത്തവുമായി ചിയാൻ വിക്രം; വിഡിയോ വൈറൽ

മൂന്നാറിലെ തോട്ടം തൊഴിലാളികൾക്കൊപ്പം ആടിയും പാടിയും സമയം ചെലവഴിക്കുന്ന തമിഴ് സൂപ്പർതാരം ചിയാൻ വിക്രമിൻറെ വിഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. തേയിലത്തോട്ടത്തിനിടയിലൂടെയുള്ള നടത്തത്തിനിടയിലാണ് താരം അവിടെ ജോലി ചെയ്യുകയായിരുന്ന തൊഴിലാളികളെ കാണുന്നതും അവർക്കരികിലേക്ക് എത്തുന്നതും. ‘ഒരു നടത്തത്തിന് പോയി, ഒരുപാട് ഓർമകളുമായി തിരിച്ചുവന്നു’ എന്ന അടിക്കുറിപ്പോടെ വിക്രം തന്നെയാണ് ഈ ഹൃദ്യമായ വിഡിയോ തൻറെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചത്. താരത്തെ നേരിൽ കണ്ട സന്തോഷത്തിൽ ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ച തൊഴിലാളികളോട്, ‘ഫോട്ടോ ഒന്നും എടുക്കാൻ പറ്റില്ല’ […]
Read more

ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ദൃഢം നാളെ തീയേറ്ററുകളിലേക്ക്; ആകാംക്ഷയോടെ സിനിമാ ലോകം

മലയാള സിനിമയിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ ഷെയ്ൻ നിഗത്തെ നായകനാക്കി മാർട്ടിൻ ജോസഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ദൃഢം’ നാളെ, മെയ് എട്ടിന് ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. മികച്ച പ്രകടനങ്ങൾ കൊണ്ട് പ്രേക്ഷകമനസ്സിൽ ഇടംനേടിയ ഷെയ്ൻ നിഗം വീണ്ടും ഒരു പോലീസ് വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയോടെയാണ് ഈ ചിത്രം അണിയറയിൽ ഒരുങ്ങിയിരിക്കുന്നത്. പ്രിയദർശൻ സംവിധാനം ചെയ്ത ‘കൊറോണ പേപ്പേഴ്സ്’, ശ്യാം ശശിധരന്റെ ‘വേല’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷെയ്ൻ നിഗം അവതരിപ്പിക്കുന്ന വിജയ് രാധാകൃഷ്ണൻ […]
Read more

തകർന്നുപോയ നടൻ ജീവയെ നെഞ്ചോട് ചേർത്തുപിടിച്ച് ആശ്വസിപ്പിച്ച് ദളപതി വിജയ്

ദക്ഷിണേന്ത്യൻ സിനിമാ നിർമ്മാണ രംഗത്ത് പകരം വെക്കാനില്ലാത്ത വ്യക്തിത്വമായിരുന്ന സൂപ്പർ ഗുഡ് ഫിലിംസ് സ്ഥാപകൻ ആർ.ബി. ചൗധരിയുടെ അപ്രതീക്ഷിത വിയോഗം ചലച്ചിത്ര ലോകത്തിന് വലിയൊരു ആഘാതമായിരിക്കുകയാണ്. രാജസ്ഥാനിൽ വെച്ചുണ്ടായ ദൗർഭാഗ്യകരമായ വാഹനാപകടത്തിൽ അദ്ദേഹം അന്തരിച്ചു എന്ന വാർത്ത സിനിമാ പ്രേമികളെയും സഹപ്രവർത്തകരെയും ഒരുപോലെ കണ്ണീരിലാഴ്ത്തി. ചെന്നൈയിലെ വസതിയിൽ അദ്ദേഹത്തിന്റെ ഭൗതികദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ തമിഴ് സിനിമയിലെ പ്രമുഖ താരങ്ങളും സാങ്കേതിക പ്രവർത്തകരും തങ്ങളുടെ പ്രിയപ്പെട്ട നിർമ്മാതാവിന് അവസാനമായി ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിച്ചേർന്നിരുന്നു. ചടങ്ങുകൾക്കിടെ ഏവരുടെയും ഹൃദയം നോവിക്കുന്ന […]
Read more

80 ലക്ഷം വരുമാനമുണ്ടെങ്കിൽ ജാതി പ്രശ്നമില്ല; യുവതിയുടെ വിചിത്ര നിബന്ധനകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു

വിവാഹ വിപണിയിലെ ജാതി-സാമ്പത്തിക താൽപ്പര്യങ്ങൾ പലപ്പോഴും വാർത്തകളിൽ ഇടംപിടിക്കാറുണ്ടെങ്കിലും, അടുത്തിടെ ഒരു യുവതി മുന്നോട്ടുവെച്ച ഡിമാൻഡുകൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ചർച്ചകൾക്കും വിമർശനങ്ങൾക്കുമാണ് വഴിതുറന്നിരിക്കുന്നത്. വരൻ ഉയർന്ന ജാതിയിൽപ്പെട്ട ആളായിരിക്കണമെന്നും, അഥവാ സവർണ ജാതിക്കാരൻ അല്ലെങ്കിൽ വാർഷിക വരുമാനം കുറഞ്ഞത് 80 ലക്ഷം രൂപയെങ്കിലും ഉണ്ടായിരിക്കണമെന്നുമാണ് ഫാഷൻ സംരംഭക കൂടിയായ ഈ യുവതിയുടെ പ്രധാന നിബന്ധന. ‘ദി ഡേറ്റ് ക്രൂ’ എന്ന മാച്ച് മേക്കിംഗ് സർവീസിന്റെ സ്ഥാപകയായ ഒയിന്ദ്രില കപൂർ ആണ് ഇൻസ്റ്റഗ്രാമിലൂടെ ഈ വിചിത്രമായ […]
Read more

നെഗറ്റീവ് കമന്റിട്ടയാൾക്ക് ഹാറ്റ്‌സ്മിത്തിന്റെ ‘കുറിക്കു കൊള്ളുന്ന’ മറുപടി

സംഗീത ലോകത്ത് തന്റെ വ്യക്തിമുദ്ര പതിപ്പിച്ച ഗായകനും സംഗീത സംവിധായകനുമായ ഹാറ്റ്‌സ്മിത്ത് സോഷ്യൽ മീഡിയയിലെ നെഗറ്റീവ് കമന്റിന് നൽകിയ മറുപടി വൈറലാകുന്നു. ഹാറ്റ്‌സ്മിത്ത് തന്നെ ഒരുക്കി തരംഗമായി മാറിയ ‘വാനില ചെടിയേ’ എന്ന ഗാനം ഉൾപ്പെടുത്തി അദ്ദേഹം നിരന്തരം റീലുകൾ പോസ്റ്റ് ചെയ്യുന്നതിനെ പരിഹസിച്ചയാൾക്കാണ് താരം കൃത്യമായ മറുപടി നൽകിയത്. പാട്ട് കൊള്ളാമെന്നും എന്നാൽ ഇനിയെങ്കിലും ഇത് നിർത്തിക്കൂടെയെന്നുമുള്ള പരിഹാസത്തിന് പിന്നിലെ പച്ചയായ യാഥാർത്ഥ്യങ്ങൾ അക്കമിട്ടു നിരത്തിയാണ് രജത് പ്രകാശ് എന്ന ഹാറ്റ്‌സ്മിത്ത് പ്രതികരിച്ചത്. ഈ ലോകത്ത് […]
Read more

ത്രീ ഇഡിയറ്റുകൾ വീണ്ടും വരുന്നു; ഇന്ത്യൻ സിനിമയെ ആവേശത്തിലാക്കി ‘ത്രീ ഇഡിയറ്റ്സ് 2’ വരുന്നുവെന്ന് ആമിർ ഖാൻ

ഇന്ത്യൻ സിനിമാ ചരിത്രത്തിലെ എക്കാലത്തെയും വലിയ ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായ ‘ത്രീ ഇഡിയറ്റ്സിനെ’ മലയാളി പ്രേക്ഷകർ ഉൾപ്പെടെയുള്ള സിനിമാ പ്രേമികൾ നെഞ്ചിലേറ്റിയത് അതിലെ സൗഹൃദത്തിന്റെയും വിദ്യാഭ്യാസ സമ്പ്രദായത്തോടുള്ള കലഹത്തിന്റെയും പേരിലായിരുന്നു. ചേതൻ ഭഗതിന്റെ ‘ഫൈവ് പോയിന്റ് സംവൺ’ എന്ന നോവലിനെ ആസ്പദമാക്കി രാജ്‍കുമാർ ഹിരാനി ഒരുക്കിയ ആ വിസ്മയം റിലീസ് ചെയ്ത് വർഷങ്ങൾ പിന്നിടുമ്പോഴും അതിലെ റാഞ്ചോയും ഫർഹാനും രാജുവും ഇന്നും നമ്മുടെ ഇടയിലുണ്ട്. ഇപ്പോഴിതാ ഇന്ത്യൻ സിനിമയെ ഒന്നടങ്കം ആവേശത്തിലാഴ്ത്തിക്കൊണ്ട് ആ ഇഡിയറ്റുകൾ വീണ്ടും വരുന്നു എന്ന […]
Read more

Recent News

Advertisement
WhiteswanTV Footer