മലയാളികളുടെ പ്രിയതാരം നസ്രിയ നസീം പങ്കുവെച്ച ഒരു ഇൻസ്റ്റഗ്രാം സ്റ്റോറി ഇപ്പോൾ സോഷ്യൽ മീഡിയയിലെ ഏറ്റവും വലിയ ചർച്ചകളിലൊന്നായി മാറിയിരിക്കുകയാണ്. “I used to think bulls were crazy for chasing red flags, but here I am” എന്ന ഒറ്റവരി പോസ്റ്റാണ് ആരാധകരെ ആശങ്കയിലാക്കുകയും നിരവധി ചോദ്യങ്ങൾ ഉയർത്തുകയും ചെയ്തത്.
പോസ്റ്റ് വൈറലായതോടെ, സോഷ്യൽമീഡിയ ഫാൻ പേജുകളിലും നിരവധി ചർച്ചകളാണ് നടക്കുന്നത്. ചിലർ ഇത് വ്യക്തിജീവിതവുമായി ബന്ധപ്പെട്ട സൂചനയാണോ എന്ന് ചോദിക്കുമ്പോൾ, മറ്റുചിലർ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള ഒരു തന്ത്രമായിരിക്കാമെന്നാണ് വിലയിരുത്തുന്നത്.
അതേസമയം, നസ്രിയയുടെയും ഫഹദ് ഫാസിലിന്റെയും ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെങ്കിലും, ഇതുമായി ബന്ധപ്പെട്ട് ഇരുവരും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അഭ്യൂഹങ്ങൾക്ക് സ്ഥിരീകരണമൊന്നുമില്ലെന്നും ആരാധകർ ഓർമ്മിപ്പിക്കുന്നു.






