വിവാഹവാഗ്ദാനം നൽകി കോടികളുടെ തട്ടിപ്പ്: ബിഗ് ബോസ് താരം അഷു റെഡ്ഡിക്കെതിരെ കേസ്
ഹൈദരാബാദ്: ടോളിവുഡ് സിനിമാ ലോകത്തെയും ബിഗ് ബോസ് ആരാധകരെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട്, പ്രമുഖ നടി അഷു റെഡ്ഡിക്കെതിരെ കോടികളുടെ സാമ്പത്തിക തട്ടിപ്പ് കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ്. യുകെയിൽ സോഫ്റ്റ്‌വെയർ എൻജിനീയറായ യുവാവിനെ വിവാഹ വാഗ്ദാനം നൽകി മോഹിപ്പിച്ച് ഒൻപത് കോടിയിലധികം രൂപയും ആഡംബര വസ്തുക്കളും തട്ടിയെടുത്തു എന്ന ഗുരുതരമായ പരാതിയിലാണ് ഹൈദരാബാദിലെ സെൻട്രൽ ക്രൈം സ്റ്റേഷൻ (സിസിഎസ്) പോലീസ് ഇപ്പോൾ നടപടിയെടുത്തിരിക്കുന്നത്. ബിഎൻഎസ് സെക്ഷൻ 318 പ്രകാരം വഞ്ചനാക്കുറ്റമാണ് നടിക്കും കുടുംബാംഗങ്ങളായ മൂന്ന് പേർക്കുമെതിരെ ചുമത്തിയിരിക്കുന്നത്. സിനിമയെ […]
Read more