Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Good News

കളഞ്ഞുകിട്ടിയ സ്വർണക്കമ്മൽ ഉടമസ്ഥനുനൽകി ഹരിതകർമസേനാംഗങ്ങൾ

കണ്ണൂർ: കളഞ്ഞുകിട്ടിയ സ്വർണക്കമ്മൽ ഉടമസ്ഥയ്ക്ക് തിരിച്ചുനൽകി ഹരിതകർമസേനാംഗങ്ങൾ മാതൃകയായി. പ്ലാസ്റ്റിക് ശേഖരണത്തിനിടെ ലഭിച്ച കമ്മൽ നരിക്കോടൻ പ്രസന്നയും ചെക്യോടൻ രജനിയും ചേർന്നാണ് ഉടമയായ വെള്ളേൻ യശോദയ്ക്ക് കൈമാറിയത്. മാലൂർ പഞ്ചായത്തംഗം ഷൈനി ശശീന്ദ്രന്റെ സാന്നിധ്യത്തിലാണ് കമ്മൽ ഔപചാരികമായി കൈമാറിയത്.
Read more

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം; ഗുണഭോക്താക്കളുടെ സ്വകാര്യത മാനിച്ച് പ്രദേശത്തേക്ക് പ്രവേശനം നിരോധിച്ച് മുസ്‌ലിം ലീഗ്

കൽപ്പറ്റ: മുണ്ടക്കൈ–ചൂരൽമല പുനരധിവാസ പദ്ധതിപ്രദേശത്ത് ഗുണഭോക്താക്കളുടെ സ്വകാര്യത ഉറപ്പാക്കുന്നതിനായി പ്രവേശനത്തിന് കര്‍ശന നിയന്ത്രണം ഏർപ്പെടുത്തി. പാര്‍ട്ടി പ്രവര്‍ത്തകരെയും പൊതുജനങ്ങളെയും പദ്ധതി പ്രദേശത്തേക്ക് പ്രവേശിപ്പിക്കില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം അറിയിച്ചു. ആദ്യഘട്ടമായി 51 വീടുകള്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറിയിട്ടുണ്ട്. മൊത്തം 105 വീടുകളിലേക്കുള്ള പദ്ധതിയില്‍ ശേഷിക്കുന്നവയുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. ഇതിനകം കൈമാറിയ വീടുകളിലെല്ലാം കുടുംബങ്ങള്‍ താമസം ആരംഭിച്ചിരിക്കുകയാണ്. ഈ വീടുകള്‍ പൂര്‍ണമായും ഗുണഭോക്താക്കളുടെ സ്വകാര്യ സ്വത്തായതിനാല്‍ അടുത്ത ബന്ധുക്കള്‍ക്കു പുറമെ മറ്റാര്‍ക്കും പ്രവേശനം […]
Read more

ഹൃദയത്തിന്റെ സ്പന്ദനവുമായി ആമി വീണ്ടും പഠനലോകത്തേക്ക്

കൊച്ചി: പുതിയ ഹൃദയത്തിന്റെ സ്പന്ദനവുമായി ആമി (അമാന മെഹനാസ്, 14) വീണ്ടും പഠനലോകത്തേക്ക് തിരികെയെത്തുന്നു. ദുബായിൽ പഠിക്കുന്ന ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ അമാന, എറണാകുളം ലിസി ആശുപത്രിയിൽ നടത്തിയ വിജയകരമായ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് ശേഷം ഡിസ്ചാർജ് ചെയ്തു. ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. മസ്തിഷ്‌ക മരണം സംഭവിച്ച കിളിമാനൂർ സ്വദേശിയായ ജയി ജയകുമാറിന്റെ ഹൃദയമാണ് അമാനയ്ക്ക് പുതുജീവൻ നൽകിയിരിക്കുന്നത്. മലപ്പുറം ചങ്ങരംകുളം സ്വദേശികളായ മനോജിന്റെയും നിഷിതയുടെയും മകളായ അമാനയ്ക്ക് അഞ്ച് വർഷങ്ങൾക്ക് മുമ്പാണ് […]
Read more

റോഡിൽ നിന്നും കളഞ്ഞു കിട്ടിയ മൂന്ന് ലക്ഷം രൂപ ഉടമക്ക് തിരികെ നൽകി

കണ്ണൂർ: റോഡിൽ നിന്ന് ലഭിച്ച മൂന്ന് ലക്ഷം രൂപ സത്യസന്ധമായി തിരികെ നൽകി ലോട്ടറി തൊഴിലാളി. കൂത്തുപറമ്പ് ടൗണിലെ ലോട്ടറി തൊഴിലാളിയായ നരവൂരുകാരൻ സി. സുബീഷിനാണ് പണം കിട്ടിയത്. കൂത്തുപറമ്പ് സഹകരണ റീജണൽ ബാങ്ക് ജീവനക്കാരനായ സി.വി. ജിതേഷിന്റെ പണമാണ് കാർ യാത്രയ്ക്കിടെ നഷ്ടമായത്. ആലക്കണ്ടി കോംപ്ലക്സിന് സമീപം കാർ നിർത്തി സുഹൃത്തുമായി സംസാരിക്കുന്നതിനിടെ കാറിന്റെ ഡോർ തുറക്കുകയും അടയ്ക്കുകയും ചെയ്തിരുന്നു. ഈ സമയത്ത് സഞ്ചിയിൽ പൊതിഞ്ഞ് സീറ്റിൽ വെച്ചിരുന്ന പണം താഴേക്ക് വീണത് ശ്രദ്ധയിൽപ്പെട്ടില്ല. തുടർന്ന് […]
Read more

ഒരു ഉത്തരം പോലും തെറ്റിക്കാതെ 10-ാം ക്ലാസ് പരീക്ഷയിൽ മിന്നിച്ച് അര്‍ഷ

ഗുരുഗ്രാം: സിബിഎസ്ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ച് ഗുരുഗ്രാം മൗര്യ സ്കൂളിലെ വിദ്യാർത്ഥിനി അർഷ സൈറ ജോഷി. പരീക്ഷ എഴുതിയ എല്ലാ വിഷയങ്ങളിലും നൂറിൽ നൂറ് മാർക്ക് നേടി, 600-ൽ 600 എന്ന സമ്പൂർണ സ്കോറോടെയാണ് അർഷ ഈ അപൂർവ നേട്ടം സ്വന്തമാക്കിയത്. അച്ചടക്കം, കഠിനാധ്വാനം, കൃത്യമായ ആസൂത്രണം എന്നിവയാണ് തന്റെ വിജയത്തിന് പിന്നിലെ പ്രധാന കാരണങ്ങളെന്ന് അർഷ പറയുന്നു. ഈ നേട്ടം തന്റെ സ്വപ്നസാക്ഷാത്കാരമാണെന്നും അവൾ പ്രതികരിച്ചു. മാതാപിതാക്കളായ റിയ പോളിന്റെയും […]
Read more

“കാസ ഡി ബെല്ലാ ” ജോയ് കെ. മാത്യുവിന്റെ കയ്യൊപ്പിൽ തുടക്കം കുറിച്ചു

തിരുവനന്തപുരം: വ്യാപാരം എന്നതിനെ ഒരു ഉപജീവനം മാത്രമെന്നല്ല,ഒരു കലയും സേവനവുമാണ് എന്ന തിരിച്ചറിവോടെ പുതിയൊരു സംരംഭം സൃഷ്ടിച്ചിരിക്കുന്ന, അന്താരാഷ്ട്ര ചിത്ര പ്രദർശന വേദികളിൽ സ്ഥിരം സാന്നിധ്യവും ഇംഗ്ലീഷ് മലയാളം ചലച്ചിത്രങ്ങളുടെ കലാസംവിധായികയും പ്രശസ്ത ചിത്രകാരിയുമായ ഗീത് കാർത്തിക തലസ്ഥാന നഗരിയിൽ ആരംഭിച്ച “കാസ ഡി ബെല്ലാ ” എന്ന വസ്ത്ര സ്ഥാപനത്തിന്റെ ഉദ്ഘാടനം നടനും എഴുത്തുകാരനും ലോകറെക്കോർഡ് ജേതാവുമായ സംവിധായകൻജോയ് കെ. മാത്യു നിർവഹിച്ചു. നടനും മാധ്യമ പ്രവർത്തകനുമായ ആൽബർട്ട് അലക്സ്, അന്തരിച്ച മുൻ മന്ത്രി ബേബി […]
Read more

ഒഴുക്കിൽ കുടുങ്ങിയ ഭർത്താവിനെ രക്ഷിച്ച് ഭാര്യ

തൃശ്ശൂർ: ഓർമവെച്ച കാലംമുതൽ പടിഞ്ഞാറ്റേടത്ത് ഉണ്ണികൃഷ്ണന്റെ ദൈനംദിനജീവിതവുമായി ഇഴപിരിഞ്ഞൊഴുകുന്നതാണ് വീടിനു മുന്നിലെ ആനാപ്പുഴ തോട്. എന്നാൽ വെള്ളിയാഴ്ച ഉണ്ണികൃഷ്ണന്റെ കാലൊന്നിടറി തോട്ടിലേക്കു വീണു. കുറച്ചുദൂരം തെക്കോട്ട് ഒഴുകി. ഇതിനിടെ തോടിന്റെ സംരക്ഷണഭിത്തിയിലെ അടർന്നുതുടങ്ങിയ കല്ലിൽ പിടികിട്ടി. പിന്നെയുള്ള മുക്കാൽ മണിക്കൂറോളം ശക്തമായ ഒഴുക്കിനെയും അതിജീവിച്ച് കരിങ്കല്ലിൽപ്പിടിച്ചുള്ള കിടപ്പിൽനിന്ന് ഉണ്ണികൃഷ്ണനെ കരകയറ്റിയത് ഭാര്യ ശിഥില. അതും അരമണിക്കൂറിലധികം പോരാടി. ശനിയാഴ്ച രാവിലെ ആറരയോടെയാണ് ഉണ്ണികൃഷ്ണൻ തോട്ടിലേക്കു വീഴുന്നത്. ഏഴേകാലോടെയാണ് ഭാര്യ വിവരമറിയുന്നത്. പിന്നെയും അരമണിക്കൂറെടുത്താണ് രക്ഷിച്ചത്. 49-ാം വയസ്സിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix