കോട്ടയം: ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയെ പിണറായി വിജയൻ സന്ദർശിച്ചു. കുട്ടിയുമായി അദ്ദേഹം സംസാരിച്ചു. കുട്ടിക്ക് ഇപ്പോഴും വേദനയുണ്ടെങ്കിലും, ആരോഗ്യനില മെച്ചപ്പെടുമെന്ന പ്രതീക്ഷയുണ്ടെന്ന് പറഞ്ഞു.
സംഭവം അത്യന്തം നിർഭാഗ്യകരമാണെന്നും കുട്ടിക്ക് മികച്ച ചികിത്സ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വന്യജീവി ആക്രമണങ്ങൾ തടയാൻ സർക്കാർ ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്നും, മുൻ സർക്കാരിന്റെ കാലത്ത് ആരംഭിച്ച പദ്ധതികൾ ഉൾപ്പെടെ തുടർനടപടികൾ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ടെന്നും, സർക്കാർ മാറിയ കാര്യം ആന അറിഞ്ഞില്ലെന്ന് പറയുന്നത് പ്രശ്നത്തിന് മറുപടിയല്ലെന്നും പിണറായി വിജയൻ വിമർശിച്ചു.




