Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഭക്ഷ്യവിഷബാധയെ തുടർന്ന് യുവാവ് മരിച്ച സംഭവം; ഷാപ്പിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: കുമരകത്ത് ഭക്ഷ്യവിഷബാധയെ തുടർന്ന് യുവാവ് മരിച്ച സംഭവത്തിൽ കള്ള് ഷാപ്പിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു. പരിപ്പ് തൊള്ളയിരംചിറ ഷാപ്പിന്റെ ലൈസൻസാണ് സസ്പെൻഡ് ചെയ്തത്. ഷാപ്പ് വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചിരുന്നുവെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇതിന്റെ അടിസ്ഥാനത്തിൽ എക്സൈസ് വകുപ്പ് ലൈസൻസ് സസ്പെൻഡ് ചെയ്തു.

എക്സൈസ് കമ്മീഷണറുടെ ഹിയറിങ്ങിന് ശേഷം ലൈസൻസ് പുനഃസ്ഥാപിക്കണമോ എന്നതിൽ അന്തിമ തീരുമാനം എടുക്കും. ഷാപ്പ് ലൈസൻസി, മാനേജർ, കുക്ക് എന്നിവർക്കെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ഇവർ മുൻകൂർ ജാമ്യത്തിനായി അപേക്ഷ നൽകിയിട്ടുമുണ്ട്.

Advertisement
WhiteswanTV Footer