തിരുവനന്തപുരം: ഭവനരഹിതരില്ലാത്ത കേരളമാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് വി.ഡി. സതീശൻ പറഞ്ഞു. ലൈഫ് ഭവന പദ്ധതി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ബജറ്റിൽ ലൈഫ് പദ്ധതിയിൽ നിന്ന് മത്സ്യത്തൊഴിലാളികളെ ഒഴിവാക്കിയിട്ടുണ്ട്. പകരം മത്സ്യത്തൊഴിലാളികൾക്കായി പ്രത്യേക പദ്ധതി നടപ്പാക്കാനാണ് തീരുമാനം. വിഴിഞ്ഞം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ പ്രാദേശിക മത്സ്യത്തൊഴിലാളികൾക്ക് ജോലി ലഭ്യമാക്കാൻ കർശന നിർദേശം നൽകിയിട്ടുണ്ടെന്നും വി.ഡി. സതീശൻ പറഞ്ഞു. ഷീ സ്കൂട്ടറുകളുടെ വിതരണം നിർവഹിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.




