കൊല്ലം: കാട്ടാനയുടെ ആക്രമണത്തിൽ 80കാരിക്ക് ദാരുണാന്ത്യം. കൊല്ലം പത്തനാപുരത്ത് ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. കടശ്ശേരി സ്വദേശി രാജമ്മയാണ് മരിച്ചത്.
തൊഴിലുറപ്പ് ജോലിക്കിടെ രാജമ്മയെ കാട്ടാന ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജമ്മയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.




