കോട്ടയം: പാലാ നഗരസഭയിൽ യു.ഡി.എഫിന് ഭരണം നഷ്ടമായി. ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരായ അവിശ്വാസ പ്രമേയം പാസായതോടെയാണ് ഭരണമാറ്റത്തിന് വഴിയൊരുങ്ങിയത്.
അവിശ്വാസ പ്രമേയത്തെ അഞ്ച് യു.ഡി.എഫ് കൗൺസിലർമാർ പിന്തുണച്ചതോടെയാണ് പ്രമേയം വിജയിച്ചത്. ഇതോടെ നഗരസഭയിലെ യു.ഡി.എഫ് ഭരണത്തിന് തിരിച്ചടിയായി.











