കോട്ടയം: ചിങ്ങവനം ജംഗ്ഷനിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാറിലുണ്ടായിരുന്ന ദമ്പതികൾക്ക് പരിക്കേറ്റു. ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തെ തുടർന്ന് കാറിൽ കുടുങ്ങിയ ദമ്പതികളെ ചങ്ങനാശ്ശേരി അഗ്നിശമന സേന സ്ഥലത്തെത്തി രക്ഷപ്പെടുത്തി. തുടർന്ന് മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് റോഡിൽനിന്ന് നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചു.











