Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പാലാ നഗരസഭ ചെയർപേഴ്സൺ സ്ഥാനത്തേക്ക് മായാ രാഹുൽ; 17 പേരുടെ പിന്തുണ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: പാലാ നഗരസഭ ചെയർപേഴ്സൺ സ്ഥാനത്തേക്ക് സ്വതന്ത്ര കൗൺസിലർ മായാ രാഹുലിനെ സ്ഥാനാർഥിയാക്കാൻ തീരുമാനം. മായാ രാഹുലിനെ പിന്തുണയ്ക്കാൻ വിമത കോൺഗ്രസ് കൗൺസിലർമാരും എൽഡിഎഫ് കൗൺസിലർമാരും ധാരണയിലെത്തി. നഗരസഭയിലെ 26 കൗൺസിലർമാരിൽ 17 പേരുടെ പിന്തുണ മായാ രാഹുലിന് ലഭിക്കുമെന്നാണ് വിവരം. ഈ മാസം 19നാണ് ചെയർപേഴ്സൺ തെരഞ്ഞെടുപ്പ്.

പാലാ മുനിസിപ്പൽ കൗൺസിലിൽ രണ്ടാം തവണയും വിജയിച്ച മായാ രാഹുൽ 19-ാം വാർഡിനെ പ്രതിനിധീകരിക്കുന്നു. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ ചെയർപേഴ്സൺ എന്ന നേട്ടം സ്വന്തമാക്കിയ ദിയ ബിനു പുളിക്കക്കണ്ടം എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായതോടെയാണ് പുതിയ ചെയർപേഴ്സണെ തെരഞ്ഞെടുക്കുന്നത്.

കോൺഗ്രസിലെ നാല് കൗൺസിലർമാരുടെയും സ്വതന്ത്രയായ നഗരസഭാ ഉപാധ്യക്ഷയുടെയും പിന്തുണയോടെയാണ് എൽഡിഎഫിന്റെ അവിശ്വാസ പ്രമേയം പാസായത്. പാർട്ടി വിപ്പ് ലംഘിച്ച് ചർച്ചയിൽ പങ്കെടുക്കുകയും അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്യുകയും ചെയ്ത നാല് കോൺഗ്രസ് കൗൺസിലർമാരുടെ നിലപാട് നഗരസഭയിലെ ഭരണസമവാക്യങ്ങളിൽ നിർണായകമായി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix