Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

തദ്ദേശ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ തുടങ്ങി; യുഡിഎഫിന് മുന്നേറ്റം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്ത് 38 തദ്ദേശ വാർഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകൾ പുറത്തു വരുമ്പോൾ യുഡിഎഫിന് മുന്നേറ്റം. യുഡിഎഫ് –18, എൽഡിഎഫ്–13, എൻഡിഎ–3 എന്നിങ്ങനെയാണ് ഏറ്റവും ഒടുവിലെ സീറ്റ് നില. ഇടുക്കി മുട്ടം പഞ്ചായത്തിൽ 9–ാം വാർഡിൽ യുഡിഎഫിന് വിജയം. എൽഡിഎഫ് സീറ്റ് പിടിച്ചു. മുട്ടം പഞ്ചായത്ത് തുടങ്ങനാട് വാർഡിൽ യുഡിഎഫ് സ്ഥാനാർഥി എൽസമ്മ ടോം 178 വോട്ടിന് വിജയിച്ചു . നിലവിൽ എൽഡിഎഫിന്റെ സീറ്റാണ് തുടങ്ങനാട്. ചാലക്കുടി മുനിസിപ്പാലിറ്റിയിൽ യുഡിഎഫിന് ജയം.

കുറ്റൂർ പഞ്ചായത്തിലെ ഓതറ വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിലെ രതീഷ്മോൻ രവി 148 വോട്ടിനു വിജയിച്ചു. കുന്നന്താനം പഞ്ചായത്തിലെ വള്ളോക്കുന്ന് വാർഡിൽ രണ്ട് വോട്ടിന് യു.ഡി.എഫ്. വിജയിച്ചു. സി.പി.എമ്മിൽ നിന്ന് വാർഡ് തിരിച്ചുപിടിച്ചു. രണ്ട് വോട്ടിന് യു.ഡി.എഫ്. രാധാമണിയമ്മയാണ് വിജയിച്ചത്. റാന്നി പഞ്ചായത്തിലെ ബ്ലോക്ക്പടി വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ എം. ആർ. രമ്യമോൾ 5 വോട്ടിന് ജയിച്ചു. കോട്ടയം പാമ്പാടിയിലെ കുമ്പന്താനം എൽഡിഎഫ് പിടിച്ചെടുത്തു. പാലക്കാട് പട്ടഞ്ചേരി പഞ്ചായത്തിൽ എൽ‌ഡിഎഫിന് വിജയം. ഇടുക്കി മുട്ടം പഞ്ചായത്ത് 9–ാം വാർഡിൽ യുഡിഎഫിന് വിജയം. എൽഡിഎഫ് സീറ്റ് പിടിച്ചു. കോട്ടയം മീനടം പഞ്ചായത്തിലെ ചീരംകുളം യുഡിഎഫ് നിലനിർത്തി.

38 തദ്ദേശ വാർഡുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. രാവിലെ 10 മണിക്ക് വോട്ടെണ്ണൽ ആരംഭിച്ചു. 12 ജില്ലകളിലെ 38 തദ്ദേശ വാര്‍ഡുകളിലായി 126 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്. ഉപതെരഞ്ഞെടുപ്പില്‍ 58.81% പേരാണ് വോട്ട് രേഖപ്പെടുത്തിയത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix