തിരുവനന്തപുരം: സംസ്ഥാനത്ത് 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പ്രകാരം യുഡിഎഫിന് മുന്നേറ്റം. ഒടുവിലെ റിപ്പോര്‍ട്ട് പ്രകാരം 18 വാര്‍ഡുകളിലാണ് യുഡിഎഫ് മുന്നിട്ടു നില്‍ക്കുന്നത്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ധര്‍മടം മണ്ഡലത്തിലെ പെരളശ്ശേരിയിലെ ബാവോട് ഈസ്റ്റ് വാര്‍ഡ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു.
എറണാകുളത്ത് നാലു സീറ്റുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇത് നാലും അതതു പാര്‍ട്ടികള്‍ തന്നെ വിജയിച്ചു. പൂതൃക്കയില്‍ ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥി വിജയിച്ചു. ട്വന്റി ട്വന്റിയുടെ ദീനാമ്മ ജേക്കബ് 399 വോട്ടുകള്‍ക്കാണ് ജയിച്ചത്.
തിരുവനന്തപുരത്ത് ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ച് വാർഡുകളിൽ മൂന്നിടത്തും എൽഡിഎഫിന് വിജയം. രണ്ട് സീറ്റ് യുഡിഎഫിൽ നിന്ന് പിടിച്ചെടുത്തത്.
പാലക്കാട് ചിറ്റൂരിൽ UDF സീറ്റ് പിടിച്ചെടുത്ത് LDF. ശ്രീകൃഷ്ണപുരം പഞ്ചായത്തിൽ വാർഡ് 13 രാഗം കോർണറിൽ യുഡിഎഫ് വിജയിച്ചു. എൽഡിഎഫിൻ്റെ സീറ്റ് പിടിച്ചെടുത്തു. പാലക്കാട് ചിറ്റൂര്‍ തത്തമംഗലം നഗരസഭയില്‍ അട്ടിമറി. 24ാം വാര്‍ഡ് നറുക്കെടുപ്പിലൂടെ എല്‍ഡിഎഫ് പിടിച്ചെടുത്തു. UDF സിറ്റിങ് സീറ്റായിരുന്നു.
മലപ്പുറം ജില്ലയിൽ സിറ്റിംഗ് സീറ്റുകൾ അതാത് മുന്നണികൾ നിലനിർത്തി. 2-2
ഇടുക്കി മുട്ടം പഞ്ചായത്ത് തുടങ്ങനാട് വാർഡിൽ എൽഡിഎഫ് സീറ്റ് പിടിച്ചെടുത്ത് യുഡിഎഫ്
തൃശൂര്‍ ചേലക്കരയില്‍ യുഡിഎഫിന് അട്ടിമറി ജയം. ഇടതുകോട്ടയില്‍ സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു. കുറുമല സീറ്റാണ് പിടിച്ചെടുത്തത്.
കണ്ണൂരില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ടിടത്തും എല്‍ഡിഎഫിന് ജയം.
ഉപതെരഞ്ഞെടുപ്പ് നടന്ന 38 തദ്ദേശ വാർഡുകളിൽ , 22 എണ്ണം യു ഡി എഫിന്റെ സിറ്റിംഗ് വാർഡുകളായിരുന്നു. 15 എണ്ണം എൽ ഡി എഫിനൊപ്പം.




