Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ലൗലി പ്രൊഫഷണൽ സർവകലാശാലയിലെ സംഘർഷം; പുറത്തുനിന്നുള്ള സംഘങ്ങൾ അക്രമം നടത്തിയെന്ന് വിദ്യാർഥികൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: പഞ്ചാബിലെ ലൗലി പ്രൊഫഷണൽ സർവകലാശാലയിലെ സംഘർഷത്തിനിടെ ആശങ്കപ്പെടുത്തുന്ന സാഹചര്യങ്ങളിലൂടെയാണ് കടന്നുപോയതെന്ന് മലയാളി വിദ്യാർഥികൾ. സർവകലാശാല അടച്ചതിനെ തുടർന്ന് ഡൽഹിയിലെ കേരള ഹൗസിലെത്തിയ വിദ്യാർഥികളാണ് കഴിഞ്ഞ ദിവസങ്ങളിലെ സംഭവങ്ങൾ വിശദീകരിച്ചത്.

വിദ്യാർഥികൾ നടത്തിയ പ്രതിഷേധത്തിനിടെ പുറത്തുനിന്നുള്ള സംഘങ്ങളുടെ ഇടപെടലുണ്ടായെന്നാണ് വിദ്യാർഥികളുടെ ആരോപണം. നിലവിൽ പൊലീസ്, കേന്ദ്രസേന എന്നിവ സർവകലാശാലയുടെ നിയന്ത്രണം ഏറ്റെടുത്തതോടെ സ്ഥിതിഗതികൾ ശാന്തമാണ്. മാരകായുധങ്ങളുമായാണ് പുറത്തുനിന്നുള്ള സംഘങ്ങൾ എത്തിയതെന്നും വിദ്യാർഥികളെ ഭീഷണിപ്പെടുത്തി ഒന്നരലക്ഷം രൂപ വരെ തട്ടിയെടുത്തെന്നും വിദ്യാർഥികൾ ആരോപിച്ചു. സംഘർഷത്തിനിടെ സർവകലാശാലയിൽ മോഷണവും നടന്നതായി അവർ പറഞ്ഞു.

അതേസമയം, ഹോസ്റ്റലിൽ വിദ്യാർഥിനി പീഡനത്തിനിരയായ സംഭവം വ്യാജപ്രചാരണമല്ലെന്നും വിദ്യാർഥികൾ ആരോപിച്ചു. ഹോസ്റ്റലിൽ വിദ്യാർഥികൾ പലതവണ ജീവനൊടുക്കിയിട്ടുണ്ടെന്നും വയനാട് സ്വദേശികളായ വിദ്യാർഥികൾ വെളിപ്പെടുത്തി.

സർവകലാശാലയിൽ നടക്കുന്ന സംഭവങ്ങൾ അധികൃതർ പലപ്പോഴും ഒതുക്കിത്തീർക്കുകയാണ് പതിവെന്നും വിദ്യാർഥികൾ ആരോപിച്ചു. എന്നാൽ ഇത്തരം സംഭവങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും അവർ പറഞ്ഞു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix