പത്തനംതിട്ട: എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു. അപകടത്തിൽ സുകുമാരൻ നായർക്ക് കൈയ്ക്ക് നിസ്സാര പരിക്കേറ്റു. എം.സി റോഡിൽ പന്തളം കുരമ്പാല അമൃത സ്കൂൾ ജങ്ഷന് സമീപമാണ് അപകടമുണ്ടായത്.
അടൂർ ഭാഗത്തേക്ക് പോകുകയായിരുന്ന സുകുമാരൻ നായരുടെ വാഹനം എതിരെ വന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. കൈയ്ക്ക് പരിക്കേറ്റ അദ്ദേഹത്തെ പന്തളം മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനകൾക്ക് ശേഷം സുകുമാരൻ നായർ പെരുമ്പുളിക്കലിലെ ചടങ്ങിൽ പങ്കെടുക്കാൻ പോയി.












