Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Breaking News

വൻ ദുരന്തം മുൻകൂട്ടി കണ്ട് ഇറാൻ; 3000 പേരോളം മരിച്ചേക്കാമെന്ന് രഹസ്യ മുന്നറിയിപ്പ്

ടെഹ്റാൻ: ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിയുടെ വിലാപയാത്രയുമായി ബന്ധപ്പെട്ട് വൻ ജനത്തിരക്ക് ഉണ്ടാകുമെന്ന ആശങ്കയിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി അധികൃതർ. ചടങ്ങുകൾക്കിടെ അപകടസാധ്യത കണക്കിലെടുത്ത് അടിയന്തര തയ്യാറെടുപ്പുകൾ നടത്തിയതായി ജർമ്മൻ മാധ്യമമായ ഡി വെൽറ്റ് റിപ്പോർട്ട് ചെയ്തു. റിപ്പോർട്ടിൽ പറയുന്നതനുസരിച്ച്, ഇറാനിയൻ റെഡ് ക്രസന്റും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും അപകടസാധ്യതയെക്കുറിച്ച് സർക്കാരിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അപകടമുണ്ടായാൽ മൃതദേഹങ്ങൾ കൈകാര്യം ചെയ്യാനും കാണാതാകുന്നവരെ കണ്ടെത്താനും പ്രത്യേക സംഘങ്ങളെയും സജ്ജമാക്കിയിട്ടുണ്ട്. ടെഹ്റാനിലെ ബെഹെഷ്ത്-ഇ സഹ്ര […]
Read more

പ്രമുഖ എനർജി ഡ്രിങ്ക് ബ്രാൻഡുകൾക്ക് നോട്ടീസ് നല്‍കി എഫ്എസ്എസ്എഐ

ന്യൂഡൽഹി: ‘എനർജി ഡ്രിങ്ക്’ എന്ന പേരിൽ സോഫ്റ്റ് ഡ്രിങ്കുകൾ വിപണനം ചെയ്യുന്ന പ്രമുഖ കമ്പനികൾക്ക് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്.എസ്.എസ്.എ.ഐ.) നോട്ടീസ്. റെഡ് ബുൾ, പെപ്സികോയുടെ അഡ്രിനാലിൻ റഷ്, റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്സിന്റെ കാമ്പാ എനർജി ഡ്രിങ്ക് ഗോൾഡ് ബൂസ്റ്റ്, സ്റ്റിങ് എനർജി ഡ്രിങ്ക്, ഹെൽ എനർജി, കോക്കകോളയുടെ പിന്തുണയുള്ള മോൺസ്റ്റർ എനർജി എന്നീ ബ്രാൻഡുകൾക്കാണ് നോട്ടീസ് ലഭിച്ചത്. ‘എനർജി ഡ്രിങ്ക്’ എന്ന പേര് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇടയാക്കുന്ന ബ്രാൻഡിംഗാണെന്നാണ് എഫ്.എസ്.എസ്.എ.ഐയുടെ […]
Read more

പാക്-ഐഎസ്ഐ ബന്ധം, ആയുധക്കടത്തും; ഡൽഹിയിൽ 4 പേർ പിടിയിൽ

ന്യൂഡൽഹി: ഡൽഹിയിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്ന സംഘത്തെ പൊലീസ് പിടികൂടി. ഡൽഹി പോലീസ് സ്പെഷ്യൽ സെൽ നടത്തിയ പരിശോധനയിലാണ് നാല് പേർ അറസ്റ്റിലായത്. പാകിസ്ഥാനിലെ ഐഎസ്ഐയുമായി ബന്ധമുള്ള അന്തർസംസ്ഥാന ഭീകര- ആയുധ കടത്ത് സംഘമാണ് പിടിയിലായത്. അറസ്റ്റിലായവരിൽ മൂന്ന് പേർ പഞ്ചാബിൽനിന്നും ഒരാൾ ഡൽഹിയിൽനിന്നുമാണ്. ഡ്രോൺ ഉപയോഗിച്ച് പാകിസ്ഥാനിൽ നിന്ന് ആയുധങ്ങളും മയക്കുമരുന്നും ഇന്ത്യയിലേക്ക് കടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. ഡൽഹിയിലെ വിവിധ പ്രദേശങ്ങളിൽ സംഘം രഹസ്യ നിരീക്ഷണം നടത്തിയതായും പൊലീസ് അറിയിച്ചു. പ്രതികളിൽ നിന്ന് വിദേശനിർമ്മിത പിസ്റ്റളുകളും […]
Read more

ബെംഗളൂരു ഐഎസ്ആർഓ ആസ്ഥാനത്ത് ബോംബ് ഭീഷണി: ജീവനക്കാരെ ഒഴിപ്പിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ ഐഎസ്ആർഒ ആസ്ഥാനത്തിന് ബോംബ് ഭീഷണി. ഇമെയിലിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതിനെ തുടർന്ന് ജീവനക്കാരെ സുരക്ഷിതമായി ഓഫീസിൽ നിന്ന് ഒഴിപ്പിച്ചു. ഉച്ചയോടെയാണ് സ്ഥാപനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്നും കെട്ടിടം തകർക്കുമെന്നും പറഞ്ഞുള്ള ഇമെയിൽ ലഭിച്ചത്. വിവരം അറിഞ്ഞ ഉടൻ പൊലീസ് സ്ഥലത്തെത്തി. ബോംബ് സ്ക്വാഡും പരിശോധന ആരംഭിച്ചു. നിലവിൽ ആസ്ഥാനത്ത് വിശദമായ പരിശോധന തുടരുകയാണ്. ലഭിച്ച ഭീഷണി സന്ദേശം വ്യാജമാണോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.
Read more

നെഞ്ചുവേദനയെ തുടർന്ന് എ പത്മകുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൊച്ചി: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മുൻ പ്രസിഡന്റ് എ. പത്മകുമാറിനെ നെഞ്ചുവേദനയെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നും നാളെ ആശുപത്രി വിടുമെന്നുമാണ് വിവരം. ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട രണ്ട് കേസുകളിൽ പത്മകുമാർ പ്രതിയാണ്. ശബരിമല സ്വർണക്കൊള്ള കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ ഈ വർഷം മാർച്ച് 4-നാണ് അദ്ദേഹം ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. കട്ടിളപ്പാളി, ദ്വാരപാലക ശിൽപം എന്നീ കേസുകളിൽ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് കൊല്ലം […]
Read more

തദ്ദേശ ഫണ്ട് വെട്ടിക്കുറച്ചു, ബക്കാർഡി ഇടപാട്; സഭയിൽ ഭരണ-പ്രതിപക്ഷ പോര്

തിരുവനന്തപുരം: 2026ലെ ധനകാര്യ ബിൽ അവതരിപ്പിച്ച നിയമസഭാ സമ്മേളനത്തിൽ സംസ്ഥാന സർക്കാരിനെതിരെ ഗുരുതര അഴിമതി ആരോപണങ്ങളുമായി പ്രതിപക്ഷം. മദ്യക്കമ്പനിക്ക് കോടികളുടെ നികുതിയിളവ് നൽകിയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചതിന് പിന്നാലെ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ട തർക്കങ്ങളും സഭയെ പ്രക്ഷുബ്ധമാക്കി. ഭരണപക്ഷം ആദ്യം നെഹ്റുവിയൻ നയവും ഇപ്പോൾ ഗാന്ധിയൻ നയവും ഉപേക്ഷിച്ചുവെന്ന് കുറ്റപ്പെടുത്തി പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. സംസ്ഥാന സർക്കാർ അധികാരത്തിൽ വന്ന് മൂന്നാം ദിവസം തന്നെ അഴിമതിക്കുള്ള ഫയൽ നീക്കങ്ങൾ […]
Read more

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കയ്യാങ്കളി, അംഗങ്ങള്‍ ഏറ്റുമുട്ടി; ഹാജര്‍ രജിസ്റ്ററിനായി പിടിവലി

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തിനിടെ നാടകീയ സംഭവങ്ങള്‍. കാപ്പാ കേസില്‍ ജയിലിലുള്ള ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തിന് പിന്നാലെ ബിജെപി- യുഡിഎഫ് അംഗങ്ങള്‍ തമ്മിലുള്ള വാക്കേറ്റം ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു. ഉച്ചയ്ക്ക് 2.30ന് കൗണ്‍സില്‍ യോഗം ആരംഭിച്ചതിന് പിന്നാലെയാണ് സംഭവം. ആര്‍ സുഗതനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പ്രതിഷേധം ആരംഭിച്ചു. യുഡിഎഫ് അംഗങ്ങളുടെ പ്രതിഷേധത്തിനിടെ അജണ്ടകള്‍ പാസാക്കി കൗണ്‍സില്‍ യോഗം പിരിഞ്ഞതായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രതിഷേധം ആരംഭിച്ചത്. ഇതിന് പിന്നാലെയാണ് കയ്യാങ്കളിയും ഏറ്റുമുട്ടലും […]
Read more

പത്മഭൂഷൺ ഏറ്റുവാങ്ങി മലയാളത്തിന്റെ മമ്മൂട്ടി; സാക്ഷിയായി കുടുംബം

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച പത്മഭൂഷൺ ബഹുമതി മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഏറ്റുവാങ്ങി. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു പുരസ്‌കാരം സമ്മാനിച്ചു. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മഭൂഷൺ ബഹുമതി സ്വീകരിച്ചു. ചടങ്ങിനായി മമ്മൂട്ടി കുടുംബസമേതം കഴിഞ്ഞ ദിവസം ഡൽഹിയിൽ എത്തിയിരുന്നു. പുരസ്‌കാരം ഏറ്റുവാങ്ങുന്ന സമയത്ത് സദസ്സിൽ ഇരുന്ന് മകൻ ദുൽഖർ സൽമാൻ കൈയടിക്കുന്ന ദൃശ്യങ്ങൾ ശ്രദ്ധേയമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്‌സഭ സ്പീക്കർ ഓം ബിർള, ആഭ്യന്തര […]
Read more

ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവെച്ചു

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവെച്ചു. രാഷ്ട്രീയമായും സാമ്പത്തികമായും ധാർമികമായും തകർന്നടിഞ്ഞ ഒരു ലേബർ പാർട്ടിയെയാണ് തനിക്ക് ലഭിച്ചതെന്ന് സ്റ്റാർമർ പറഞ്ഞു. പാർട്ടിയുടെ കാലം കഴിഞ്ഞെന്നാണ് ആളുകൾ തന്നോട് പറഞ്ഞിരുന്നത്. എന്നാൽ ആളുകൾക്ക് തെറ്റ് പറ്റിയെന്ന് താൻ തെളിയിച്ചു. സാമ്പത്തികം, പ്രതിരോധം, ദേശീയ സുരക്ഷ തുടങ്ങിയവയിലുള്ള വിശ്വാസം വീണ്ടെടുക്കാൻ തനിക്ക് കഴിഞ്ഞെന്നും സ്റ്റാർമർ പറഞ്ഞു. പിൻ​ഗാമിക്ക് പൂർണ പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. 2024 ജൂലൈ അഞ്ചിനാണ് ബ്രിട്ടന്റെ പ്രധാനമന്ത്രിയായി സ്റ്റാർമർ തിരഞ്ഞെടുക്കപ്പെട്ടത്. അന്ന് ചരിത്ര […]
Read more

ഫിലിപ്പീൻസിൽ സ്കൂളിൽ വെടിവെപ്പ്; 3 വിദ്യാർഥികൾക്ക് ദാരുണാന്ത്യം

മനില: ഫിലിപ്പീൻസിലെ ലെയ്റ്റെ പ്രവിശ്യയിലെ ടാക്ലോബാൻ സിറ്റിയിലുള്ള സാൻ ജോസ് നാഷണൽ ഹൈസ്‌കൂളിൽ നടന്ന വെടിവെപ്പിൽ മൂന്ന് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. സംഭവത്തിൽ അഞ്ച് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. പ്രതികൾ പ്രായപൂർത്തിയാകാത്തവരാണ്. തിങ്കളാഴ്ച രാവിലെ ഏകദേശം 9 മണിയോടെയായിരുന്നു സംഭവം. ക്ലാസുകൾ നടക്കുന്നതിനിടയിൽ പ്രതികൾ സ്കൂളിൽ പ്രവേശിച്ച് വെടിയുതിർക്കുകയായിരുന്നു. തുടർന്ന് വിദ്യാർത്ഥികളും അധ്യാപകരും സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഓടി. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലപ്പെട്ടവരും പരിക്കേറ്റവരും വിദ്യാർത്ഥികളാണെന്ന് പോലീസ് സ്ഥിരീകരിച്ചു. പ്രതിയായ 15 വയസ്സുകാരനെ സംഭവസ്ഥലത്ത് വെച്ച് പോലീസ് […]
Read more

Recent News

Advertisement
WhiteswanTV Footer