പത്തനംതിട്ട: നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് തിരിച്ചടി. അവിശ്വാസപ്രമേയത്തിലൂടെ ബിജെപിക്ക് ഭരണം നഷ്ടമായി. കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയമാണ് പാസായത്. രണ്ട് എല്‍ഡിഎഫ് അംഗങ്ങള്‍ പിന്തുണച്ചതോടെ പ്രമേയം പാസാകുകയായിരുന്നു. കോണ്‍ഗ്രസിനും ബിജെപിക്കും ആറ്, എല്‍ഡിഎഫിന് രണ്ട് എന്നിങ്ങനെയായിരുന്നു നാരങ്ങാനം പഞ്ചായത്തിലെ കക്ഷിനില.
ഒരു മാസത്തിനുശേഷം വീണ്ടും പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഉണ്ടാകും. നിലവില്‍ ബിജെപിക്കായിരുന്നു പ്രസിഡന്റ് സ്ഥാനം. വൈസ് പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിനുമായിരുന്നു.


