സ്റ്റോക്കോം: 2026 ലെ സമാധാന നൊബേൽ പുരസ്കാരം ഇന്ത്യൻ തമിഴ് വംശജയായ നവനീതം നവി പിള്ളയ്ക്ക്. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള പ്രമുഖയായ നിയമജ്ഞയും രാജ്യാന്തര മനുഷ്യാവകാശ പ്രവർത്തകയുമാണ്. 2008 –2014 ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കിഷണറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിലും രാജ്യാന്തര തലത്തിലും വംശീയ ലിംഗ വിവേചനത്തിന്റെ മതിലുകൾ തകർത്തു കെൊണ്ട് നിയമരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമാണ് ഇവർ.
ദക്ഷിണാഫ്രിക്കയിലെ ഡർബനിലാണ് ജനനം. നവി പിള്ളയുടെ മുത്തശ്ശൻ തമിഴ്നാട് സ്വദേശിയാണ്. കരാർ തൊഴിലാളിയായാണ് ദക്ഷിണാഫ്രിക്കയിലെത്തിയത്. നെറ്റാൽ സർവകലാശാലയിൽ നിന്ന് ബിഎ, എൽഎൽബി ബിരുദങ്ങൾ നേടി. ഹാർവാർഡ് സ്കൂളിൽനിന്ന് എൽഎൽഎം ബിരുദവും, 1988-ൽ നിയമത്തിൽ ഡോക്ടറേറ്റും കരസ്ഥമാക്കി.



