Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ബീഫ് കഴിച്ചതിന്റെ പേരിൽ അധിക്ഷേപമെന്ന് പരാതി; കോയമ്പത്തൂരിൽ പ്ലസ് വൺ വിദ്യാർഥി ജീവനൊടുക്കി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: ജാതിയുടെയും ഭക്ഷണരീതിയുടെയും പേരിൽ സഹപാഠികളിൽ നിന്നും അധ്യാപകനിൽ നിന്നും അധിക്ഷേപം നേരിട്ടതിനെ തുടർന്ന് കോയമ്പത്തൂരിൽ 16കാരനായ പ്ലസ് വൺ വിദ്യാർഥി ജീവനൊടുക്കിയതായി പരാതി. സംഭവത്തിൽ അധ്യാപകൻ, സ്കൂൾ പ്രിൻസിപ്പൽ, രണ്ട് വിദ്യാർഥികൾ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. ആരോപണങ്ങൾ സ്കൂൾ അധികൃതർ നിഷേധിച്ചു.

പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥിയുടെ അമ്മ കൗസല്യാദേവി നൽകിയ പരാതിയിലാണ് നടപടി. ബീഫ് കഴിച്ചതിന്റെ പേരിൽ മകനടക്കം അഞ്ച് വിദ്യാർഥികളെ അധ്യാപകനായ വിജയകുമാർ ക്ലാസിൽ എഴുന്നേൽപ്പിച്ചു നിർത്തിയെന്നാണ് അമ്മയുടെ ആരോപണം.

സ്കോളർഷിപ്പിനായി വിദ്യാർഥികളുടെ വിവരങ്ങൾ ശേഖരിക്കുന്നതിനിടെയാണ് എത്രപേർ ബീഫ് കഴിക്കാറുണ്ടെന്ന് അധ്യാപകൻ ചോദിച്ചതെന്നും ഇതേത്തുടർന്ന് അഞ്ച് കുട്ടികൾ എഴുന്നേറ്റുനിന്നെന്നും പരാതിയിൽ പറയുന്നു. അതിനുശേഷം രണ്ട് സഹപാഠികൾ മകനെ ജാതിയുടെ പേരിൽ പരിഹസിക്കുകയും മർദിക്കുകയും ചെയ്തിരുന്നതായും അമ്മ ആരോപിച്ചു.

ഇക്കാര്യം അധ്യാപകനോടും പ്രിൻസിപ്പൽ അരുൺകുമാറിനോടും പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്നാണ് അമ്മയുടെ ആരോപണം. മകനെ വീണ്ടും ഒറ്റപ്പെടുത്തുമെന്ന ഭയത്താൽ സ്കൂളിലെത്തി നേരിട്ട് പരാതി പറയാൻ മടിച്ചെന്നും അവർ വ്യക്തമാക്കി.

ബുധനാഴ്ച രാവിലെ എട്ടിന് സ്കൂളിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് വിദ്യാർഥി വീട്ടിൽനിന്ന് ഇറങ്ങിയത്. ഉച്ചയ്ക്ക് ഒരു മണിയോടെ വീട്ടിലെത്തിയ അമ്മ മകനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് പൊലീസെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.

അധ്യാപകൻ വിജയകുമാർ, പ്രിൻസിപ്പൽ അരുൺകുമാർ, രണ്ട് വിദ്യാർഥികൾ എന്നിവർക്കെതിരെ ആത്മഹത്യാ പ്രേരണ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകൾക്കും പട്ടികജാതി-പട്ടികവർഗ അതിക്രമങ്ങൾ തടയൽ നിയമത്തിലെ വകുപ്പുകൾക്കും കീഴിലാണ് കേസ്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix