ബീഫ് കഴിച്ചതിന്റെ പേരിൽ അധിക്ഷേപമെന്ന് പരാതി; കോയമ്പത്തൂരിൽ പ്ലസ് വൺ വിദ്യാർഥി ജീവനൊടുക്കി
ചെന്നൈ: ജാതിയുടെയും ഭക്ഷണരീതിയുടെയും പേരിൽ സഹപാഠികളിൽ നിന്നും അധ്യാപകനിൽ നിന്നും അധിക്ഷേപം നേരിട്ടതിനെ തുടർന്ന് കോയമ്പത്തൂരിൽ 16കാരനായ പ്ലസ് വൺ വിദ്യാർഥി ജീവനൊടുക്കിയതായി പരാതി. സംഭവത്തിൽ അധ്യാപകൻ, സ്കൂൾ പ്രിൻസിപ്പൽ, രണ്ട് വിദ്യാർഥികൾ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. ആരോപണങ്ങൾ സ്കൂൾ അധികൃതർ നിഷേധിച്ചു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥിയുടെ അമ്മ കൗസല്യാദേവി നൽകിയ പരാതിയിലാണ് നടപടി. ബീഫ് കഴിച്ചതിന്റെ പേരിൽ മകനടക്കം അഞ്ച് വിദ്യാർഥികളെ അധ്യാപകനായ വിജയകുമാർ ക്ലാസിൽ എഴുന്നേൽപ്പിച്ചു നിർത്തിയെന്നാണ് അമ്മയുടെ ആരോപണം. സ്കോളർഷിപ്പിനായി വിദ്യാർഥികളുടെ വിവരങ്ങൾ […]
Read more