Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Chennai

ബീഫ് കഴിച്ചതിന്റെ പേരിൽ അധിക്ഷേപമെന്ന് പരാതി; കോയമ്പത്തൂരിൽ പ്ലസ് വൺ വിദ്യാർഥി ജീവനൊടുക്കി

ചെന്നൈ: ജാതിയുടെയും ഭക്ഷണരീതിയുടെയും പേരിൽ സഹപാഠികളിൽ നിന്നും അധ്യാപകനിൽ നിന്നും അധിക്ഷേപം നേരിട്ടതിനെ തുടർന്ന് കോയമ്പത്തൂരിൽ 16കാരനായ പ്ലസ് വൺ വിദ്യാർഥി ജീവനൊടുക്കിയതായി പരാതി. സംഭവത്തിൽ അധ്യാപകൻ, സ്കൂൾ പ്രിൻസിപ്പൽ, രണ്ട് വിദ്യാർഥികൾ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. ആരോപണങ്ങൾ സ്കൂൾ അധികൃതർ നിഷേധിച്ചു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥിയുടെ അമ്മ കൗസല്യാദേവി നൽകിയ പരാതിയിലാണ് നടപടി. ബീഫ് കഴിച്ചതിന്റെ പേരിൽ മകനടക്കം അഞ്ച് വിദ്യാർഥികളെ അധ്യാപകനായ വിജയകുമാർ ക്ലാസിൽ എഴുന്നേൽപ്പിച്ചു നിർത്തിയെന്നാണ് അമ്മയുടെ ആരോപണം. സ്കോളർഷിപ്പിനായി വിദ്യാർഥികളുടെ വിവരങ്ങൾ […]
Read more

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം; ചെന്നൈയിൽ ‘ജന്തർമന്തർ 2.0’ രണ്ടാം ദിവസവും

ചെന്നൈ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ചെന്നൈയിൽ നടക്കുന്ന ‘ജന്തർമന്തർ 2.0’ പ്രതിഷേധം രണ്ടാം ദിവസവും തുടരുന്നു. സിജെപിയുടെയും ഇടതുസംഘടനകളുടെയും നേതൃത്വത്തിലാണ് പ്രതിഷേധം. പ്രതിഷേധത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 24 മണിക്കൂർ സമരത്തിൽ പങ്കെടുത്തവരെ ഇന്നലെ രാത്രി വൈകി പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. ഇതിന് പിന്നാലെ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ പ്രതിഷേധ നേതാക്കൾ രംഗത്തെത്തി. വിജയ് ബിജെപിയുടെ ഏജന്റിനെപ്പോലെയാണ് പ്രവർത്തിക്കുന്നതെന്ന് നേതാക്കൾ ആരോപിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ ഭയന്ന് വിദ്യാർഥികളെ അറസ്റ്റ് ചെയ്യരുതെന്നും […]
Read more

കോക്രോച്ച് ജനത പാർട്ടിയെ പിന്തുണയ്ക്കില്ല: കെ. അണ്ണാമലൈ

ചെന്നൈ: കോക്രോച്ച് ജനത പാർട്ടിയെ (CJP) ഒരിക്കലും പിന്തുണയ്ക്കില്ലെന്ന് തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ. സിജെപിയുടെ പ്രതിഷേധങ്ങൾക്കെതിരെ കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന നടപടികളെ വിമർശിച്ചതിന് പിന്നാലെയാണ് അണ്ണാമലൈ നിലപാട് വ്യക്തമാക്കിയത്. അഭിജീത് ദിപ്കെ നേതൃത്വം നൽകുന്ന സംഘടനയെ പിന്തുണയ്ക്കുകയല്ല താൻ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ‘വി ദ ലീഡേഴ്സ്’ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയാണ് അണ്ണാമലൈ കേന്ദ്ര സർക്കാരിനെ വിമർശിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിക്കുകയും ചെയ്തത്. ഇന്ത്യയുടെ ഐക്യത്തെയും പരമാധികാരത്തെയും കുറിച്ച് തനിക്ക് വ്യക്തമായ […]
Read more

സിജെപി നേതാക്കൾക്ക് പിന്തുണ; ബിജെപിയെ വിമർശിച്ച് കെ. അണ്ണാമലൈ

ചെന്നൈ: സിജെപി നേതാക്കളുടെ പ്രതിഷേധത്തെ പിന്തുണച്ച് ബിജെപിയെ വിമർശിച്ച് തമിഴ്‌നാട് മുൻ ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ. ഭരണപരമായ നടപടികളിലെ വീഴ്ചകൾ ചോദ്യം ചെയ്യുന്നവരെ വിദേശ ഏജന്റുമാരായി മുദ്രകുത്തുന്ന പ്രവണത ബിജെപിക്കുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രതിഷേധിച്ച സിജെപി നേതാക്കൾക്കെതിരെ ഡൽഹി പൊലീസ് സ്വീകരിച്ച നടപടികളെയും അണ്ണാമലൈ വിമർശിച്ചു. സിജെപിയുടെ സമരരീതിയോട് വിയോജിപ്പുണ്ടെങ്കിലും പ്രതിഷേധിക്കാനുള്ള അവരുടെ അവകാശത്തെ പൂർണമായി പിന്തുണയ്ക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. വിമർശിക്കുന്നവരെ ദേശവിരുദ്ധരായി ചിത്രീകരിക്കുന്നതിന് പകരം അവർ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകുകയാണ് വേണ്ടതെന്നും […]
Read more

13 ലക്ഷം ഫോളോവേഴ്‌സുള്ള ഫിനാൻസ് ഇൻഫ്ലുവൻസറെ ചെന്നൈയിലെ വാടകവില്ലയിൽ മരിച്ച നിലയിൽ കണ്ടെത്തി

ചെന്നൈ: ഇൻസ്റ്റഗ്രാമിൽ 13 ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള പ്രമുഖ സാമ്പത്തികകാര്യ ഇൻഫ്ലുവൻസർ വി. ഹരീഷിനെ (27) ചെന്നൈയിലെ വാടകവില്ലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും ‘ഫിനാൻസ് വിത്ത് ഹരീഷ്’ എന്ന പേരിൽ വീഡിയോകൾ പങ്കുവെച്ചിരുന്ന ഹരീഷിന്റെ മരണത്തിൽ സൈബർ അധിക്ഷേപം ആരോപിച്ച് പിതാവ് രംഗത്തെത്തി. സെമുറിയ ഇൻക് എന്ന വെഞ്ചർ സ്റ്റുഡിയോയുടെ സി.ഇ.ഒ ജെയ്‌സൺ സാമുവൽ നടത്തിയ സൈബർ അധിക്ഷേപവും അപമാനിക്കലുമാണ് മകന്റെ മരണത്തിന് കാരണമെന്നാണ് ഹരീഷിന്റെ പിതാവിന്റെ ആരോപണം. ജെയ്‌സൺ ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നാലെ ഹരീഷിന്റെ […]
Read more

ചെന്നൈ സൂപ്പർ കിംഗ്സിലേക്കല്ല; ഹാർദ്ദിക് പാണ്ഡ്യയുടെ പുതിയ ടീമിനെക്കുറിച്ച് സൂചന നൽകി അശ്വിൻ

ചെന്നൈ: ഐപിഎൽ ട്രേഡിങ് വിൻഡോയെ ചൂടുപിടിപ്പിച്ച് മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യയുടെ ഭാവിയെക്കുറിച്ചുള്ള ചർച്ചകൾ. ഹാർദിക് ചെന്നൈ സൂപ്പർ കിങ്‌സിലേക്ക് മാറാനുള്ള സാധ്യത കുറവാണെന്നും രാജസ്ഥാൻ റോയൽസിലേക്ക് ചേക്കേറാനാണ് കൂടുതൽ സാധ്യതയെന്നും മുൻ ഇന്ത്യൻ താരം ആർ. അശ്വിൻ. തന്റെ യുട്യൂബ് ചാനലിലൂടെയാണ് അശ്വിൻ ഇക്കാര്യം പറഞ്ഞത്. എം.എസ്. ധോണി നേരിട്ട് ഇടപെട്ട് ഹാർദിക്കിനെ ചെന്നൈയിലെത്തിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് അശ്വിന്റെ പ്രതികരണം. ഹാർദിക്കിനെ ടീമിലെത്തിക്കാനുള്ള മത്സരത്തിൽ രാജസ്ഥാൻ റോയൽസാണ് മുന്നിലെന്നും തനിക്ക് ലഭിച്ച വിവരങ്ങൾ ഇതാണ് സൂചിപ്പിക്കുന്നതെന്നും […]
Read more

എഗ്‌മോർ–മംഗളൂരു പ്രത്യേക തീവണ്ടിയിലെ സീറ്റുകൾ മണിക്കൂറുകൾക്കുള്ളിൽ തീർന്നു

ചെന്നൈ: ചെന്നൈ എഗ്‌മോർ–മംഗളൂരു പ്രത്യേക തീവണ്ടിയിലെ സീറ്റുകൾ ബുക്ക് ചെയ്ത് തീർന്നു. വെള്ളിയാഴ്ച വൈകീട്ടാണ് ശനിയാഴ്ച രാത്രി 11.55ന് പുറപ്പെടുന്ന പ്രത്യേക തീവണ്ടി പ്രഖ്യാപിച്ചത്. അവസാന നിമിഷത്തിൽ തീവണ്ടി പ്രഖ്യാപിച്ചതിനെതിരെ യാത്രക്കാർ അമർഷം രേഖപ്പെടുത്തിയിരുന്നു. എന്നാൽ ശനിയാഴ്ച ഉച്ചയോടെ തന്നെ സ്ലീപ്പർ, മൂന്നാം എ.സി. കോച്ചുകളിലെ സീറ്റുകൾ പൂർണമായും ബുക്ക് ചെയ്തു. രണ്ടാം എ.സി. കോച്ചുകളിൽ പത്തിൽ താഴെ സീറ്റുകൾ മാത്രമാണ് അപ്പോൾ ബാക്കിയുണ്ടായിരുന്നത്. വൈകീട്ടോടെ രണ്ടാം എ.സി.യിലെ സീറ്റുകളും ബുക്ക് ചെയ്തു തീർന്നു. ശനിയാഴ്ച രാത്രി […]
Read more

സ്കൂളുകളിൽ സാനിറ്ററി പാഡ് വെൻഡിങ് മെഷീൻ നിർബന്ധം; സൗജന്യമായി പാഡുകൾ ലഭ്യമാക്കണം

ചെന്നൈ: സംസ്ഥാനത്തെ സ്കൂളുകളിൽ പെൺകുട്ടികൾക്ക് സൗജന്യമായി സാനിറ്ററി പാഡുകൾ ലഭ്യമാക്കാൻ വെൻഡിങ് മെഷീനുകൾ നിർബന്ധമാക്കി. ആർത്തവശുചിത്വം ഉറപ്പാക്കുന്നതിനാവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കാൻ സ്കൂൾ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. അടിസ്ഥാന ശുചിത്വസൗകര്യങ്ങളുടെ അഭാവംമൂലം പെൺകുട്ടികൾക്ക് ക്ലാസുകൾ നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്ന സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. സ്കൂളുകളിലെ ശൗചാലയങ്ങളിൽ സ്ഥാപിക്കുന്ന വെൻഡിങ് മെഷീനുകൾ വഴി എപ്പോഴും സാനിറ്ററി പാഡുകൾ ലഭ്യമാക്കണം. വെൻഡിങ് മെഷീനുകൾ സ്ഥാപിക്കാൻ കഴിയാത്ത സ്കൂളുകളിൽ മറ്റ് സംവിധാനങ്ങളിലൂടെ പാഡുകൾ ലഭ്യമാക്കാൻ അധികൃതർ നടപടി സ്വീകരിക്കണം. ശൗചാലയങ്ങളിൽ […]
Read more

വിജയ്‌യുടെ കേരള സന്ദർശനം റദ്ദാക്കി, ചെന്നൈയിലേക്ക് മടങ്ങി

തൃശൂർ: കല്യാൺ ജ്വല്ലേഴ്‌സിന്റെ നവരാത്രി ആഘോഷങ്ങളിൽ പങ്കെടുക്കാനുള്ള തമിഴ്‌നാട് മുഖ്യമന്ത്രി വിജയുടെ കേരള സന്ദർശനം റദ്ദാക്കി. മോശം കാലാവസ്ഥയെ തുടർന്നാണ് തൃശൂരിലേക്കുള്ള യാത്ര ഒഴിവാക്കിയത്. കോയമ്പത്തൂരിൽനിന്ന് തൃശൂരിലെത്താനായിരുന്നു വിജയ്‌യുടെ പദ്ധതി. എന്നാൽ പ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഹെലികോപ്റ്റർ യാത്ര റദ്ദാക്കുകയായിരുന്നു. തുടർന്ന് പ്രത്യേക വിമാനത്തിൽ വിജയ് ചെന്നൈയിലേക്ക് മടങ്ങി. പിന്നീട് മറ്റൊരിക്കൽ കേരളത്തിലെത്തുമെന്ന് വിജയ് ഉറപ്പുനൽകിയതായി കല്യാൺ ജ്വല്ലേഴ്‌സ് ഉടമ ടി.എസ്. കല്യാണരാമൻ അറിയിച്ചു. ടി.എസ്. കല്യാണരാമന്റെ നേതൃത്വത്തിൽ എല്ലാ വർഷവും തൃശൂരിൽ വിപുലമായ […]
Read more

കെ. പൊന്മുടിക്കെതിരായ കള്ളപ്പണക്കേസ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

ചെന്നൈ: ഡിഎംകെ നേതാവും തമിഴ്നാട് മുൻ മന്ത്രിയുമായ കെ. പൊന്മുടിക്കെതിരായ കള്ളപ്പണക്കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) തിരിച്ചടിയായിരിക്കുകയാണ് കോടതി നടപടി. പൊന്മുടിയും മകനും പ്രതികളായ കേസിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. 2006 മുതൽ 2011 വരെ ഖനിവകുപ്പ് മന്ത്രിയായിരുന്ന കാലത്ത് അനധികൃത ചെമ്മണ്ണ് ഖനനത്തിലൂടെ സർക്കാരിന് 28 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്. ഖനനത്തിലൂടെ ലഭിച്ച പണം പൊന്മുടിയും മകനും ഹവാല ഇടപാടുകളിലൂടെ വിദേശത്തേക്ക് കടത്തിയെന്നായിരുന്നു ഇഡിയുടെ ആരോപണം. എന്നാൽ, കള്ളപ്പണക്കേസ് രജിസ്റ്റർ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix