ചെന്നൈയിൽ വാഹനാപകടം; എ.ആർ. റഹ്മാന്റെ മകൻ അമീന് പരിക്ക്
ചെന്നൈ: സംഗീത സംവിധായകൻ എ.ആർ. റഹ്മാന്റെ മകനും ഗായകനുമായ എ.ആർ. അമീന് വാഹനാപകടത്തിൽ പരിക്ക്. ഞായറാഴ്ച വൈകുന്നേരം ചെന്നൈ ഗിണ്ടിയിലെ കാത്തിപ്പാറ ഫ്ലൈഓവറിന് സമീപമാണ് അപകടമുണ്ടായത്. കോയമ്പേട്ടിൽ നിന്ന് നഗരത്തിലേക്ക് സുഹൃത്തിനൊപ്പം യാത്ര ചെയ്യുന്നതിനിടെ അമീൻ സഞ്ചരിച്ചിരുന്ന പോർഷെ കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. സൈഡ് റോഡിൽ നിന്ന് പ്രധാന റോഡിലേക്ക് പ്രവേശിച്ച വാഗൺ ആർ കാറാണ് അമീൻ സഞ്ചരിച്ചിരുന്ന കാറുമായി കൂട്ടിയിടിച്ചതെന്ന് പൊലീസ് അറിയിച്ചു. അപകടത്തിൽ അമീനും സുഹൃത്തിനും ഗുരുതര പരിക്കുകളില്ല. ഇരുവരെയും അപകടത്തിന് പിന്നാലെ […]
Read more