Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

തോറ്റത് ഒരു വോട്ടിന്; ടിവികെ സ്ഥാനാർഥിയുടെ വിജയം അസാധുവാക്കണമെന്ന് തോറ്റ ഡിഎംകെ നേതാവ്; ഹർജി തള്ളി മദ്രാസ് ഹൈക്കോടതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: ഒരു വോട്ടിന് തോറ്റതിനെ തുടർന്ന് എതിർസ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന ഡിഎംകെ നേതാവ് കെ.ആർ. പെരിയകറുപ്പൻ നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. ടിവികെ എംഎൽഎ ആർ. ശ്രീനിവാസ സേതുപതിയുടെ വിജയം ചോദ്യംചെയ്തുള്ള ഹർജിയാണ് കോടതി തള്ളിയത്.

ശിവഗംഗ ജില്ലയിലെ തിരുപ്പത്തൂർ നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം ചോദ്യംചെയ്താണ് മുൻ മന്ത്രിയും ഡിഎംകെ സ്ഥാനാർഥിയുമായിരുന്ന പെരിയകറുപ്പൻ ഹൈക്കോടതിയെ സമീപിച്ചത്. തെരഞ്ഞെടുപ്പിൽ ശ്രീനിവാസ സേതുപതിക്ക് 83,375 വോട്ടും പെരിയകറുപ്പന് 83,374 വോട്ടുമാണ് ലഭിച്ചത്. ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ശ്രീനിവാസ സേതുപതി വിജയിച്ചത്.

പോസ്റ്റൽ വോട്ടുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് വീഴ്ച സംഭവിച്ചുവെന്നായിരുന്നു പെരിയകറുപ്പന്റെ പ്രധാന ആരോപണം. തിരുപ്പത്തൂർ മണ്ഡലത്തിലേക്ക് അയച്ച ഒരു പോസ്റ്റൽ വോട്ട് സമാനപേരുള്ള മറ്റൊരു മണ്ഡലത്തിലേക്ക് മാറി അയച്ചെന്നും, വോട്ട് യഥാർഥ മണ്ഡലത്തിലേക്ക് തിരിച്ചയക്കുന്നതിന് പകരം റിട്ടേണിങ് ഓഫീസർ അത് അസാധുവാക്കിയെന്നുമായിരുന്നു ആരോപണം.

ഹർജി പരിഗണിച്ച ഹൈക്കോടതി നേരത്തെ ഇടക്കാല ഉത്തരവിലൂടെ ഹർജിയിൽ അന്തിമവിധി വരുന്നതുവരെ ശ്രീനിവാസ സേതുപതി നിയമസഭയിലെ വോട്ടെടുപ്പിൽ പങ്കെടുക്കരുതെന്ന് നിർദേശിച്ചിരുന്നു. എന്നാൽ ഈ ഇടക്കാല ഉത്തരവ് പിന്നീട് സുപ്രീംകോടതി റദ്ദാക്കി.

അതിനിടെ പെരിയകറുപ്പന്റെ ഹർജി തള്ളണമെന്ന് ആവശ്യപ്പെട്ട് ശ്രീനിവാസ സേതുപതിയും ഹൈക്കോടതിയെ സമീപിച്ചു. പെരിയകറുപ്പന്റെ പോസ്റ്റൽ വോട്ട് സംബന്ധിച്ച ആരോപണം വസ്തുതാവിരുദ്ധമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

തിരുപ്പത്തൂർ മണ്ഡലത്തിലേക്ക് അയച്ചതായി പറയുന്ന പോസ്റ്റൽ വോട്ടിൽ രേഖപ്പെടുത്തിയിരുന്നത് മറ്റൊരു ജില്ലയിലുള്ള സമാനപേരുള്ള മണ്ഡലത്തിന്റെ പേരും നമ്പരുമാണെന്നും, ശിവഗംഗ ജില്ലയിലെ തിരുപ്പത്തൂർ മണ്ഡലവുമായി അത് ബന്ധപ്പെട്ടതല്ലെന്നും ശ്രീനിവാസ സേതുപതി കോടതിയിൽ ചൂണ്ടിക്കാട്ടി. ഈ വാദം അംഗീകരിച്ചാണ് പെരിയകറുപ്പന്റെ തെരഞ്ഞെടുപ്പ് ഹർജി കോടതി തള്ളിയത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix