Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: MadrasHighCourt

വിജയ്‌യുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന ഹർജി; വിധി ബുധനാഴ്ച

ചെന്നൈ: ടിവികെ അധ്യക്ഷൻ വിജയ്‌യുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ മദ്രാസ് ഹൈക്കോടതി ബുധനാഴ്ച വിധി പ്രസ്താവിക്കും. ജസ്റ്റിസ് വി. ലക്ഷ്മിനാരായണന്റെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചെന്നാരോപിച്ച് എസ്. ദിനേശാണ് ഹർജി നൽകിയത്. ഏകദേശം 30 കോടി രൂപ മൂല്യമുള്ള ഒരു വസ്തുവിന്റെ വിവരങ്ങൾ വിജയ് സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും, ഇത് ജനപ്രാതിനിധ്യ നിയമത്തിന്റെ പരിധിയിൽ വരുന്നതിനാൽ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്നുമാണ് ഹർജിക്കാരന്റെ ആവശ്യം. വാദത്തിനിടെ ഹർജിക്കാരനോട് കോടതി സുപ്രധാന ചോദ്യങ്ങൾ […]
Read more

തോറ്റത് ഒരു വോട്ടിന്; ടിവികെ സ്ഥാനാർഥിയുടെ വിജയം അസാധുവാക്കണമെന്ന് തോറ്റ ഡിഎംകെ നേതാവ്; ഹർജി തള്ളി മദ്രാസ് ഹൈക്കോടതി

ചെന്നൈ: ഒരു വോട്ടിന് തോറ്റതിനെ തുടർന്ന് എതിർസ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന ഡിഎംകെ നേതാവ് കെ.ആർ. പെരിയകറുപ്പൻ നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. ടിവികെ എംഎൽഎ ആർ. ശ്രീനിവാസ സേതുപതിയുടെ വിജയം ചോദ്യംചെയ്തുള്ള ഹർജിയാണ് കോടതി തള്ളിയത്. ശിവഗംഗ ജില്ലയിലെ തിരുപ്പത്തൂർ നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം ചോദ്യംചെയ്താണ് മുൻ മന്ത്രിയും ഡിഎംകെ സ്ഥാനാർഥിയുമായിരുന്ന പെരിയകറുപ്പൻ ഹൈക്കോടതിയെ സമീപിച്ചത്. തെരഞ്ഞെടുപ്പിൽ ശ്രീനിവാസ സേതുപതിക്ക് 83,375 വോട്ടും പെരിയകറുപ്പന് 83,374 വോട്ടുമാണ് ലഭിച്ചത്. ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് […]
Read more

ഉദയനിധി സ്റ്റാലിന് സ്റ്റേഷൻ ജാമ്യം; കോടതിയില്‍ നിലപാട് അറിയിച്ച് വിജയ് സര്‍ക്കാര്‍

ചെന്നൈ: തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുമെന്ന് തമിഴ്നാട് സർക്കാർ. മദ്രാസ് ഹൈക്കോടതിയിലാണ് തമിഴ്‌നാട് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ഉദയനിധിയെ റിമാൻഡ് ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നും സ്ത്രീകളുടെ താൽപര്യം സംരക്ഷിക്കുക മാത്രമാണ് ലക്ഷ്യമെന്നും അഡ്വക്കറ്റ് ജനറൽ കോടതിയെ വ്യക്തമാക്കി. അന്വേഷണവുമായി സഹകരിക്കണമെന്ന് ഉദയനിധി സ്റ്റാലിനോട് ഹൈക്കോടതി നിർദേശിച്ചു. ചോദ്യം ചെയ്യൽ നടപടി ഇന്ന് തന്നെ പൂർത്തിയാക്കണമെന്നും കോടതി അന്വേഷണ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. അറസ്റ്റ് നടന്ന സാഹചര്യത്തിൽ മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. […]
Read more

മതം മാറിയവർക്ക് സംവരണം; ഹൈക്കോടതി വിധിക്കെതിരേ തമിഴ്നാട് സർക്കാർ സുപ്രീം കോടതിയിൽ

ചെന്നൈ: ഇസ്ലാം മതം സ്വീകരിച്ച ഒരാൾക്ക് പിന്നാക്ക സംവരണത്തിന്റെ ആനുകൂല്യം ലഭിക്കില്ലെന്ന മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്നാട് സർക്കാർ സുപ്രീംകോടതിയിൽ പ്രത്യേകാനുമതി ഹർജി നൽകി. മതം മാറിയതിന്റെ പേരിൽ നിലവിൽ ലഭിച്ചിരുന്ന സംവരണ ആനുകൂല്യം നിഷേധിക്കരുതെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. ഈ വിഷയത്തിൽ ഹൈക്കോടതി വിധി പുനഃപരിശോധിക്കണമെന്നാണ് സർക്കാരിന്റെ ആവശ്യം. കഴിഞ്ഞ മാസം മദ്രാസ് ഹൈക്കോടതി നൽകിയ വിധിയിൽ, ഹിന്ദുമതത്തിൽ നിന്ന് ഇസ്ലാം മതം സ്വീകരിച്ച ഒരാൾക്ക് മുസ്ലിം എന്ന നിലയിൽ മാത്രം അവകാശപ്പെടാനാകുമെന്നും പിന്നാക്ക സംവരണത്തിന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix