Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Chennai

ബസുകളിൽ പെരുമാറ്റച്ചട്ടവുമായി തമിഴ്‌നാട് സർക്കാർ; ഹെഡ്ഫോണുകൾ മസ്റ്റ്, ഉച്ചത്തിലുള്ള പാട്ടിനും വിലക്ക്

ചെന്നൈ: സർക്കാർ ബസുകളിൽ യാത്ര ചെയ്യുന്നവർ പാലിക്കേണ്ട പുതിയ പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ. മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനാണ് പ്രധാന നിയന്ത്രണം. ഹെഡ്‌സെറ്റ് അല്ലെങ്കിൽ ഇയർഫോൺ ഉപയോഗിക്കാതെ പാട്ട് കേൾക്കുകയോ വീഡിയോ കാണുകയോ സ്പീക്കർ മോഡിൽ സംസാരിക്കുകയോ ചെയ്യരുതെന്ന് സർക്കുലറിൽ നിർദേശിക്കുന്നു. പൊതുഗതാഗതത്തിൽ വലിയ ശബ്ദത്തിൽ സംസാരിക്കുന്നതും മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നതും നിയന്ത്രിക്കുകയാണ് പുതിയ മാർഗനിർദേശങ്ങളുടെ ലക്ഷ്യം. ആദ്യഘട്ടത്തിൽ ചെന്നൈ മെട്രോയിൽ സമാന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. മെട്രോയിൽ സ്പീക്കർ മോഡിൽ സംസാരിക്കുകയോ […]
Read more

‘ജനനായകൻ’ ബ്ലോക്ക്ബസ്റ്റർ വിജയത്തിൽ; ആഗോള കളക്ഷൻ 250 കോടിയിലേക്ക്

ചെന്നൈ: തമിഴ് നടൻ വിജയ് നായകനായ ‘ജനനായകൻ’ ചിത്രം മികച്ച വിജയത്തിലേക്ക് കുതിക്കുന്നു. ലോകമെമ്പാടുമായി ചിത്രത്തിന്റെ ഗ്രോസ് കളക്ഷൻ 250 കോടിയിലധികം രൂപയിലേക്ക് എത്തുകയാണ്. കേരളത്തിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതുവരെ കേരളത്തിൽ നിന്ന് മാത്രം 14 കോടിയിലധികം രൂപയുടെ ഗ്രോസ് കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ട്. റിലീസ് ദിനം മുതൽ വാരാന്ത്യത്തിലും ഹൗസ് ഫുൾ, ഫാസ്റ്റ് ഫില്ലിംഗ് ഷോകളാണ് ചിത്രത്തിന് ലഭിച്ചത്. പ്രവർത്തി ദിവസമായ ആദ്യ തിങ്കളാഴ്ചയും നിരവധി തിയേറ്ററുകളിൽ മികച്ച തിരക്കാണ് അനുഭവപ്പെട്ടത്. തമിഴ്നാട് […]
Read more

മൈസൂരു-ചെന്നൈ വന്ദേഭാരതില്‍ യാത്രക്കാരന് നല്‍കിയ പരിപ്പുവടയില്‍ ഫെവിക്വിക്ക് ട്യൂബ്

ചെന്നൈ: മൈസൂരു–ചെന്നൈ വന്ദേഭാരത് എക്‌സ്പ്രസിൽ യാത്രക്കാരന് നൽകിയ പരിപ്പുവടയിൽ ഫെവിക്വിക്ക് ട്യൂബ് കണ്ടെത്തിയതായി പരാതി. ഞായറാഴ്ച ട്രെയിൻ നമ്പർ 202608-ൽ യാത്ര ചെയ്ത ലയൺസ് ക്ലബ് ഡിസ്ട്രിക്ട് 3241E സംഘത്തിലെ ഡി. ശേഖറിനാണ് ദുരനുഭവമുണ്ടായത്. വൈകിട്ട് മൂന്ന് മണിയോടെയാണ് ട്രെയിനിൽ സ്‌നാക്കുകൾ വിതരണം ചെയ്തതെന്ന് സംഘാംഗമായ ഡോ. സത്യമൂർത്തി ബാലസുബ്രഹ്മണ്യം പറഞ്ഞു. പരിപ്പുവട കഴിക്കാൻ തുടങ്ങിയ ശേഖർ, അതിനുള്ളിലുണ്ടായിരുന്ന ഫെവിക്വിക്ക് പശ വായിൽ എത്തിയതോടെ ഉടൻ തന്നെ അത് തുപ്പിക്കളഞ്ഞതായും പരാതിയിൽ പറയുന്നു. സംഭവത്തെ തുടർന്ന് ടിക്കറ്റ് […]
Read more

രാഷ്ട്രീയ പ്രവേശന ചർച്ചകൾക്ക് വഴിവെച്ച് ധനുഷിന്റെ പ്രസംഗം

ചെന്നൈ: നടൻ ധനുഷിന്റെ പ്രസംഗം രാഷ്ട്രീയ പ്രവേശന ചർച്ചകൾക്ക് വഴിവെക്കുന്നു. ആരാധകരോട് സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമാകാൻ ആഹ്വാനം ചെയ്തുള്ള ധനുഷിന്റെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ആരാധകർ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ധനുഷ്. സിനിമാ ആഘോഷങ്ങൾക്കപ്പുറം ജനങ്ങളുടെ ആവശ്യങ്ങൾ മനസിലാക്കി ക്ഷേമ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം ആരാധകരോട് ആവശ്യപ്പെട്ടു. ഒരുമിച്ച് നിൽക്കുന്ന വലിയൊരു കൂട്ടായ്മയ്ക്ക് വലിയ ശക്തിയുണ്ടെന്നും അത് നല്ല കാര്യങ്ങൾക്കായി ഉപയോഗിക്കണമെന്നും ധനുഷ് പറഞ്ഞു. സ്വന്തം പ്രദേശത്തെ ആളുകളുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് […]
Read more

ബാങ്ക് മാനേജറെ മർദിച്ചെന്ന പരാതി; കരുണാനിധിയുടെ കൊച്ചുമകൾക്കെതിരെ കേസ്

ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി എം. കരുണാനിധിയുടെ കൊച്ചുമകളും മുൻ കേന്ദ്രമന്ത്രി എം.കെ. അഴഗിരിയുടെ മകളുമായ കയൽവിഴിക്കെതിരെ ബാങ്ക് മാനേജറെ മർദിച്ചെന്ന പരാതിയിൽ പോലീസ് കേസെടുത്തു. ചെന്നൈ അടയാറിലെ എസ്ബിഐ എൻആർഐ ശാഖാ മാനേജറെ മുഖത്തടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ജൂലൈ 20-നാണ് സംഭവം നടന്നത്. ബാങ്കിലെ സി.സി.ടി.വി. ദൃശ്യങ്ങളിലാണ് മാനേജറുടെ ഓഫീസിനുള്ളിൽ വച്ച് കയൽവിഴി അദ്ദേഹവുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് മുഖത്തടിക്കുകയും ചെയ്യുന്നതായി കാണുന്നത്. തർക്കത്തിനിടെ സമീപത്തുണ്ടായിരുന്ന ഒരാൾ കയൽവിഴിയെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. […]
Read more

തമിഴ്‌നാട് ബസുകള്‍ക്ക് ടിവികെ പതാകയുടെ നിറം

ചെന്നൈ: നഗരപരിധിയിൽ സർവീസ് നടത്തുന്ന മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ പുതിയ മിനി ബസുകളുടെ നിറത്തെ ചൊല്ലി സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവമാകുന്നു. ടിവികെ പാർട്ടിയുടെ പതാകയിലെ മഞ്ഞയും ചുവപ്പും നിറങ്ങളോട് സാമ്യമുള്ള രീതിയിലാണ് ബസുകൾക്ക് പെയിന്റ് നൽകിയിരിക്കുന്നതെന്നാണ് ഉയരുന്ന വിമർശനം. പുതിയ ബസുകളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വിവിധ പ്രതികരണങ്ങളാണ് ഉയർന്നത്. സ്കൂൾ, കോളേജ് ബസുകൾക്ക് സമാനമായ നിറമാണ് എംടിസി ബസുകൾക്കും നൽകിയിരിക്കുന്നതെന്ന് ചിലർ വിമർശിച്ചപ്പോൾ, ടിവികെ പതാകയുടെ നിറവുമായി സാമ്യമുണ്ടെന്ന ചൂണ്ടിക്കാട്ടി നിരവധി പേർ […]
Read more

മണ്ഡല പുനർനിർണയ ബില്ലിനെ എതിർക്കാൻ ടിവികെയും ഡിഎംകെയും

ചെന്നൈ: മണ്ഡല പുനർനിർണയ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചാൽ ശക്തമായി എതിർക്കുമെന്ന് ടിവികെയും ഡിഎംകെയും. കേന്ദ്ര നീക്കത്തിനെതിരെ ഒന്നിച്ച് നിലപാട് സ്വീകരിക്കാനാണ് ഇരു പാർട്ടികളുടെയും തീരുമാനം. ജൂലൈ 20ന് ആരംഭിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമോയെന്ന കാര്യത്തിൽ വ്യക്തതയില്ലെങ്കിലും, തമിഴ്‌നാടിന്റെ താൽപ്പര്യങ്ങളെ ബാധിക്കുന്ന ഏത് നീക്കത്തെയും ചെറുക്കുമെന്ന് ഡിഎംകെ വ്യക്തമാക്കി. ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിന്റെ അധ്യക്ഷതയിൽ ചേർന്ന എംപിമാരുടെ യോഗത്തിൽ വിഷയം പ്രധാന ചർച്ചയായി. സംസ്ഥാന അവകാശങ്ങളെ ബാധിക്കുന്ന കേന്ദ്ര നയങ്ങൾക്കെതിരെ പാർലമെന്റിൽ ശക്തമായ നിലപാട് […]
Read more

‘പ്രോജക്ട് മേഘാലയ’; വിജയ് സർക്കാരിനെ അട്ടിമറിക്കാൻ ഗൂഢാലോചനയെന്ന ആരോപണം

ചെന്നൈ: തമിഴ്നാട്ടിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയ് നയിക്കുന്ന സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട ‘പ്രോജക്ട് മേഘാലയ’ കേസിൽ അന്വേഷണം ഊർജിതമാക്കി ചെന്നൈ പൊലീസ്. തമിഴക വെട്രി കഴകം (ടിവികെ) എംഎൽഎമാർക്ക് സാമ്പത്തിക പ്രലോഭനം നൽകി സർക്കാർ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയെന്ന പരാതിയിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ടിവികെ ഉത്തംഗരൈ എംഎൽഎ എൻ. ഇളയരാജ നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. നിയമസഭയിൽ പാർട്ടിയുടെ നിലപാടിന് വിരുദ്ധമായി വോട്ട് ചെയ്യുന്നതിനായി തനിക്ക് 35 കോടി രൂപ വാഗ്ദാനം […]
Read more

തമിഴ്നാട്ടിൽ മലയാളി ടാക്സി ഡ്രൈവറെ പൊലീസ് മർദിച്ചതായി പരാതി

ചെന്നൈ: തമിഴ്നാട്ടിൽ മലയാളി ടാക്സി ഡ്രൈവറെ പൊലീസ് ക്രൂരമായി മർദിച്ചതായി പരാതി. വൺവേ നിയമം ലംഘിച്ചെന്ന് ആരോപിച്ചായിരുന്നു മർദനമെന്നാണ് കൊല്ലം തഴുത്തല സ്വദേശി ഫെഡറിക് പറയുന്നത്. കഴിഞ്ഞ ജൂൺ 11ന് വിനോദസഞ്ചാരികളുമായി എത്തിയപ്പോഴാണ് സംഭവം നടന്നത്. ഓസ്ട്രേലിയയിൽ നിന്നെത്തിയ വിനോദസഞ്ചാരികളുമായി ഫെഡറിക് കന്യാകുമാരിയിൽ നിന്ന് രാമേശ്വരത്തേക്ക് പോയിരുന്നു. തിരികെ വരുന്നതിനിടെ രാമേശ്വരം റെയിൽവേ സ്റ്റേഷന് സമീപം ടെമ്പിൾ റോഡിൽ വെച്ച് ട്രാഫിക് പൊലീസ് വാഹനം തടഞ്ഞു. വൺവേ തെറ്റിച്ചെന്നാരോപിച്ച് പൊലീസ് തന്നെ കാറിൽ നിന്ന് വലിച്ചിറക്കി മർദിച്ചെന്നാണ് […]
Read more

മുഖ്യമന്ത്രി വിജയ്‌യുടെ പ്രസംഗം സ്കൂളിൽ പ്രദർശിപ്പിച്ചു; പ്രധാന അധ്യാപികയ്ക്ക് സസ്പെൻഷൻ

ചെന്നൈ: മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ പ്രസംഗം സർക്കാർ സ്കൂളിൽ തത്സമയം പ്രദർശിപ്പിച്ച സംഭവത്തിൽ പ്രധാനാധ്യാപികയ്ക്ക് സസ്‌പെൻഷൻ. കരൂർ കൃഷ്ണരായപുരം പഞ്ചായത്ത് യൂണിയൻ സ്കൂളിലെ പ്രധാനാധ്യാപിക മല്ലികയെയാണ് വിദ്യാഭ്യാസ വകുപ്പ് സസ്‌പെൻഡ് ചെയ്തത്. ഗുരുതരമായ ചട്ടലംഘനമാണ് അധ്യാപികയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിൽ പറയുന്നു. സ്കൂളുകൾ രാഷ്ട്രീയ പാർട്ടികളുടെ പരിപാടികൾക്കായി ഉപയോഗിക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രി രാജ്മോഹൻ നേരത്തെ സർക്കുലർ പുറത്തിറക്കിയിരുന്നു. വിജയ്‌യുടെ പ്രസംഗം സ്കൂളിലെ കുട്ടികൾ കാണുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിച്ചത്. മുഖ്യമന്ത്രിയായതിന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix