Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഡിഎംകെയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി ജോസഫ് വിജയ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: ഡിഎംകെയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. ഡിഎംകെ ഭരണകാലത്ത് പാർട്ടി ഫണ്ടിന്റെ പേരിൽ അനധികൃത പണപ്പിരിവ് നടന്നതായി വിജയ് നിയമസഭയിൽ ആരോപിച്ചു. മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ, മുൻ മന്ത്രി സെന്തിൽ ബാലാജി എന്നിവർക്കെതിരെയും അദ്ദേഹം ആരോപണം ഉന്നയിച്ചു. ഇക്കാര്യം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും പരാമർശിച്ചിട്ടുണ്ടെന്നും വിജയ് പറഞ്ഞു.

മുൻ മുഖ്യമന്ത്രി കരുണാനിധി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതായി സർക്കാരിയ കമ്മീഷൻ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ടെന്നും വിജയ് ചൂണ്ടിക്കാട്ടി. താൻ നേരത്തെ ആരോപണം ഉന്നയിച്ച മൂന്ന് വകുപ്പുകളിലെ ഫയലുകൾ തുറന്ന് പരിശോധിക്കാൻ ഡിഎംകെ വെല്ലുവിളിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അതിന് മുമ്പ് 1988ലെ ഡിഎംകെ ഭരണകാലത്തെ അഴിമതിയുമായി ബന്ധപ്പെട്ട സർക്കാരിയ കമ്മീഷൻ റിപ്പോർട്ട് വായിക്കാനാണ് തനിക്ക് താൽപര്യമെന്നും വിജയ് വ്യക്തമാക്കി.

പാർട്ടിക്ക് വോട്ട് ചെയ്യാത്തവർ മരിക്കണമെന്ന് ഡിഎംകെ നേതാവ് പറഞ്ഞതായും വിജയ് ആരോപിച്ചു. ഇത്തരത്തിലുള്ള നിലപാടുള്ള ഡിഎംകെ എന്തിനാണ് രാഷ്ട്രീയ പാർട്ടിയായി തുടരുന്നതെന്നും അദ്ദേഹം ചോദിച്ചു.

ക്രമസമാധാന വിഷയത്തിൽ പൊലീസിലെ ഒഴിവുകൾ അടിയന്തരമായി നികത്തുമെന്നും പൊലീസ് സംവിധാനത്തെ കൂടുതൽ ഡിജിറ്റൽ സംവിധാനങ്ങളിലേക്ക് മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയ ഇടപെടലുകളില്ലാതെ പൊലീസ് സ്വതന്ത്രമായി പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, സ്ത്രീകൾക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തരുതെന്നും വിജയ് ആവശ്യപ്പെട്ടു. രാഷ്ട്രീയ വിമർശനങ്ങൾ രൂക്ഷമാകാമെങ്കിലും സ്ത്രീകളെ അധിക്ഷേപിക്കുന്ന ഭാഷ അംഗീകരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. തന്റെ രാഷ്ട്രീയ വിജയത്തിന് പിന്നിൽ സ്ത്രീകൾക്ക് വലിയ പങ്കുണ്ടെന്നും വിജയ് വ്യക്തമാക്കി. നടി തൃഷയെക്കുറിച്ച് ഉദയനിധി സ്റ്റാലിൻ നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം.

എംജിആർ, എൻടിആർ തുടങ്ങിയ നേതാക്കളെ പോലെ ജനങ്ങൾ തന്നെ തിരഞ്ഞെടുത്തതാണെന്നും വിജയ് പറഞ്ഞു. തങ്ങളുടെ സർക്കാർ നടപ്പാക്കിയ പദ്ധതികൾ റദ്ദാക്കിയെന്ന ഡിഎംകെയുടെ ആരോപണവും അദ്ദേഹം തള്ളി. മുൻ എഐഎഡിഎംകെ സർക്കാരിന്റെ പല പദ്ധതികളും ഡിഎംകെ അധികാരത്തിലെത്തിയ ശേഷം റദ്ദാക്കിയിരുന്നുവെന്നും വിജയ് ആരോപിച്ചു. ഡിഎംകെയുടെ അഴിമതിയും വീഴ്ചകളും ജനങ്ങൾ മറന്നിട്ടില്ലെന്നും അതുകൊണ്ടാണ് തങ്ങളെ തെരഞ്ഞെടുത്തതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix