Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Chennai

TVK സഖ്യശ്രമങ്ങൾക്ക് തിരിച്ചടി; നിർണായക യോഗത്തിൽ പങ്കെടുക്കില്ലെന്ന് ഇടതുപാർട്ടികൾ

ചെന്നൈ: വിജയുടെ രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ തമിഴക രാഷ്ട്രീയം പുതിയ വഴിത്തിരിവിലേക്കാണ് നീങ്ങുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ടിവികെ ഉയർന്നതിനെ തുടർന്ന് കോൺഗ്രസ്, ലീഗ്, വിസികെ, ഇടതുപാർട്ടികൾ എന്നിവയുടെ പിന്തുണയോടെയാണ് സർക്കാർ രൂപീകരിച്ചത്. ഭരണപിന്തുണ ദൃഢമാക്കുകയും ഔദ്യോഗിക രാഷ്ട്രീയ സഖ്യം രൂപീകരിക്കുകയും ചെയ്യുന്നതിനായാണ് വിജയ് തുടർചർച്ചകൾ ആരംഭിച്ചത്. ഇതിന്റെ ഭാഗമായി ഈസ്റ്റ് കോസ്റ്റ് റോഡിലെ ഒരു ആഡംബര റിസോർട്ടിൽ സഖ്യകക്ഷികളുടെ നിർണായക യോഗം വിളിച്ചുചേർത്തിട്ടുണ്ട്. സർക്കാർ രൂപീകരണത്തിന് പിന്തുണ നൽകിയ പാർട്ടികൾക്ക് നന്ദി അറിയിക്കുന്നതും […]
Read more

ഡിഎംകെ സഖ്യം തകരുന്നു; വിസികെയും ടിവികെ ക്യാമ്പിലേക്ക്

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്നതായി റിപ്പോർട്ട്. മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ ടിവികെ ശക്തിപ്രാപിക്കുന്നതോടെ ഡിഎംകെയും എഐഎഡിഎംകെയും പ്രതിസന്ധി നേരിടുന്നു. വിവിധ സഖ്യകക്ഷികളും നിയമസഭാംഗങ്ങളും പാർട്ടികൾ വിട്ട് ടിവികെയിലേക്ക് എത്തുന്നതായി റിപ്പോർട്ടുകളുണ്ട്. പ്രതിപക്ഷ കക്ഷിയായ വിടുതലൈ ചിരുതൈകൾ കക്ഷി ഡിഎംകെ സഖ്യം ഉപേക്ഷിച്ച് ടിവികെയുമായി കൈകോർക്കാൻ തയ്യാറാകുന്നതായും സൂചനകളുണ്ട്. വിജയ് സർക്കാരിന്റെ സ്ഥിരത ഉറപ്പാക്കുമെന്ന് വിസികെ അധ്യക്ഷൻ തോൽ തിരുമാവളവൻ പറഞ്ഞു. ഇടതുപക്ഷ പാർട്ടികൾ, വിസികെ, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് എന്നിവർ സർക്കാരിന് […]
Read more

സൂര്യ രാഷ്ട്രീയത്തിലേക്ക്? പ്രചാരണങ്ങൾ തള്ളി ഫാൻസ് ക്ലബ്

ചെന്നൈ: നടൻ സൂര്യ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന തരത്തിൽ പ്രചരിച്ച അഭ്യൂഹങ്ങൾ തള്ളി ഓൾ ഇന്ത്യ സൂര്യ ഫാൻസ് ക്ലബ് രംഗത്തെത്തി. സൂര്യ നിലവിൽ രാഷ്ട്രീയത്തിലേക്ക് എത്തുന്നില്ലെന്നും അഗരം ഫൗണ്ടേഷന്റെ സാമൂഹിക പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും സംഘടന വ്യക്തമാക്കി. ഓൾ ഇന്ത്യ സൂര്യ ഫാൻസ് ക്ലബിന്റെ മുൻ അംഗമായ ആർ. വീരമണി നടത്തിയ പ്രസ്താവനയെ തുടർന്നാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചകൾക്ക് തുടക്കമായത്. “ദൈവത്തിന്റെ തീരുമാനപ്രകാരം ജനങ്ങളുടെ നേതാവ് വരുകയാണെങ്കിൽ അതിനെ തടയാൻ ആർക്കും കഴിയില്ല” എന്ന വീരമണിയുടെ […]
Read more

ഒൻപത് വയസുകാരന്റെ കൊലപാതകം; 17കാരൻ അറസ്റ്റിൽ

ചെന്നൈ: തമിഴ്നാട്ടിലെ പുതുക്കോട്ടയിൽ ഒൻപത് വയസുകാരനെ കൊലപ്പെടുത്തിയ കേസിൽ 17 വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കൂട്ടുകാർക്കൊപ്പം കളിക്കാൻ വീട്ടിൽ നിന്ന് പോയ കുട്ടി വൈകിയും തിരിച്ചെത്താതിരുന്നതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തെരച്ചിലിലാണ് വീടിന് സമീപത്തെ കുളത്തിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് കുട്ടിക്കൊപ്പം കളിച്ചിരുന്ന കൂട്ടുകാരെ പൊലീസ് ചോദ്യം ചെയ്തപ്പോൾ, നാട്ടുകാരനായ 17 വയസുകാരനൊപ്പം കുട്ടി പോയിരുന്നതായി വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുത്ത കൗമാരക്കാരനെ ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചതെന്ന് പൊലീസ് അറിയിച്ചു. കുട്ടിയെ […]
Read more

‘ജനനായകൻ’ നിർമാതാവിന്റെ നിയമനം; വിജയ് സർക്കാരിനെതിരെ രൂക്ഷവിമർശനം

ചെന്നൈ: തമിഴ്‌നാട് സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ചലച്ചിത്ര നിർമാതാവ് കെ. വെങ്കട നാരായണയെ നിയമിച്ചതിനെതിരെ പ്രതിപക്ഷ കക്ഷികളിൽനിന്ന് രൂക്ഷവിമർശനം. കർണാടകയിൽ നിന്നുള്ള ഒരാളെ ഈ സ്ഥാനത്ത് നിയമിച്ചതാണ് വിവാദമായത്. ബെംഗളൂരു ആസ്ഥാനമായ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പിന്റെ മുൻ മേധാവിയും, നടൻ വിജയ് നായകനായ ‘ജനനായകൻ’ സിനിമയുടെ നിർമ്മാതാവുമായ കെവിഎൻനെയാണ് കാബിനറ്റ് പദവിയോടെ ഡൽഹിയിലെ തമിഴ്‌നാട് പ്രതിനിധിയായി നിയമിച്ചത്. കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ പദ്ധതികളും ആവശ്യങ്ങളും മുന്നോട്ട് കൊണ്ടുപോകുകയാണ് ഈ പദവിയുടെ ചുമതല. തമിഴ്‌നാട്ടിൽ യോഗ്യരായ ആളുകൾ […]
Read more

സ്റ്റാലിന് വീണ്ടും തിരിച്ചടി; എംഡിഎംകെയും സഖ്യം വിട്ടു

ചെന്നൈ: തമിഴ്‌നാട്ടിൽ ഡിഎംകെയ്ക്ക് തിരിച്ചടിയായി സഖ്യകക്ഷികളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. കോൺഗ്രസ്, മുസ്ലിം ലീഗ് എന്നിവയ്ക്ക് പിന്നാലെ എംഡിഎംകെയും ഡിഎംകെ സഖ്യം വിട്ടു. ഒൻപത് വർഷത്തെ സഖ്യബന്ധമാണ് എംഡിഎംകെ അവസാനിപ്പിച്ചത്. ശനിയാഴ്ച ചേർന്ന പാർട്ടി ജനറൽ കൗൺസിൽ യോഗത്തിലാണ് സഖ്യം വിടാനുള്ള തീരുമാനം എംഡിഎംകെ പ്രഖ്യാപിച്ചത്. പാർട്ടിയെ ദുർബലപ്പെടുത്താൻ ശ്രമങ്ങൾ നടന്നുവെന്നും, സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് എഐഎഡിഎംകെയുമായി രഹസ്യ നീക്കങ്ങൾ നടന്നുവെന്നും ആരോപിച്ചാണ് തീരുമാനം. യോഗത്തിൽ അവതരിപ്പിച്ച പ്രമേയത്തിൽ, എംഡിഎംകെ നേതൃത്വം ടിവികെ സർക്കാരിനെ സ്വാഗതം ചെയ്തു. അഴിമതിരഹിത […]
Read more

വീണ്ടും മത്സരിക്കാന്‍ സ്റ്റാലിന്‍? തൃച്ചി ഈസ്റ്റില്‍ മത്സരിക്കുമെന്ന് സൂചന

ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന സൂചനകൾ ശക്തമാകുന്നു. മുഖ്യമന്ത്രി വിജയ് രാജിവെച്ചാൽ ഉപതെരഞ്ഞെടുപ്പ് നടക്കാനിടയുള്ള തൃച്ചി ഈസ്റ്റ് മണ്ഡലത്തിൽ സ്റ്റാലിൻ സ്ഥാനാർഥിയാകുമെന്നാണ് റിപ്പോർട്ടുകൾ. തൃച്ചി വെസ്റ്റ് എം.എൽ.എ കെ.എൻ. നെഹ്‌റുവിന്റെ പരാമർശത്തിന് പിന്നാലെയാണ് ഇത്തരം അഭ്യൂഹങ്ങൾ ശക്തമായത്. സ്റ്റാലിൻ ഉടൻ തന്നെ നിയമസഭയിലേക്ക് തിരിച്ചെത്തുമെന്ന് അദ്ദേഹം പറഞ്ഞെങ്കിലും, ഏത് മണ്ഡലത്തിൽ നിന്നാണെന്ന് വ്യക്തമാക്കിയിരുന്നില്ല. അടുത്തിടെ നിയമസഭയിൽ നടന്ന ചർച്ചയ്ക്കിടെ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ പരിഹസിച്ചതും രാഷ്ട്രീയ ചർച്ചകൾക്ക് […]
Read more

ബാനറിൽ പേര് രണ്ടാമതായി; ജില്ലാ കളക്ടറോട് ക്ഷോഭിച്ച് ടിവികെ വനിത മന്ത്രി

ചെന്നൈ: സർക്കാർ പരിപാടിയിലെ ബാനറിൽ പേര് രണ്ടാമതായി ഉൾപ്പെടുത്തിയതിനെ തുടർന്ന് ജില്ലാ കളക്ടറോട് വേദിയിൽ വച്ച് പ്രതിഷേധിച്ച് തമിഴ്നാട്ടിലെ ടിവികെ വനിതാ മന്ത്രി. വനിത ക്ഷേമ മന്ത്രി കെ. ജഗദീശ്വരിയാണ് സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തിയത്. വിരുദുനഗറിലെ സർക്കാർ പരിപാടിക്കിടെയായിരുന്നു സംഭവം. ബാനറിൽ വ്യവസായ മന്ത്രി കീർത്തനയുടെ പേര് ആദ്യവും ജഗദീശ്വരിയുടെ പേര് രണ്ടാമതുമായാണ് രേഖപ്പെടുത്തിയിരുന്നത്. ജില്ലയുടെ ചുമതലയുള്ള മന്ത്രിയായതിനാൽ തന്റെ പേര് മുകളിൽ വേണമെന്ന് ജഗദീശ്വരി വേദിയിൽ തന്നെ ആവശ്യപ്പെട്ടു. എന്നാൽ പ്രോട്ടോക്കോൾ അനുസരിച്ചാണ് ബാനർ തയ്യാറാക്കിയതെന്നായിരുന്നു […]
Read more

ട്രാക്സ്യൂട്ടും സ്നീക്കറും സൺ​ഗ്ലാസും ധരിച്ച് മുഖ്യമന്ത്രി വിജയ്; മറീന ബീച്ചിൽ ആറ് കിലോമീറ്റർ കൂട്ടയോട്ടം

ചെന്നൈ: ലോക ലഹരിവിരുദ്ധ ദിനത്തിന്റെ ഭാഗമായി ചെന്നൈയിൽ നടന്ന കൂട്ടയോട്ടത്തിന് തമിഴ്നാട് മുഖ്യമന്ത്രി വിജയ് നേതൃത്വം നൽകി. മറീന ബീച്ചിൽ നടന്ന പരിപാടിയിൽ ഫ്ലാഗ് ഓഫ് ചെയ്തതിന് പിന്നാലെ വിജയ് സ്വയം ഓട്ടത്തിൽ പങ്കെടുത്തു. “സ്റ്റാർട്ട് റൺ, സ്റ്റോപ്പ് ഡ്രഗ്സ്” എന്ന പേരിൽ നടന്ന കൂട്ടയോട്ടത്തിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. തൗസൻറ് ലൈറ്റ്സിൽ നിന്ന് മറീന ബീച്ച് വരെ ഏകദേശം ആറു കിലോമീറ്റർ ദൂരത്തിലാണ് ഓട്ടം സംഘടിപ്പിച്ചത്. ട്രാക്സ്യൂട്ട്, സൺഗ്ലാസ്, സ്നീക്കർ എന്നിവ ധരിച്ചെത്തിയ മുഖ്യമന്ത്രിയുടെ പങ്കാളിത്തം […]
Read more

പ്രതീക്ഷ ഉയർത്തി റോഷൻ മാത്യുവിന്റെ ‘ഉയിർ’, ട്രെയിലർ പുറത്ത്

റോഷൻ മാത്യുവിനെ നായകനാക്കി എം. പത്മകുമാർ സംവിധാനം നിർവഹിക്കുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം ‘ഉയിർ’ റിലീസിനൊരുങ്ങുന്നു. ജൂൺ 26ന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ദുരൂഹമായ ഒരു മരണവും അതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണവുമാണ് ട്രെയിലർ മുന്നോട്ടുവയ്ക്കുന്നത്. യഥാർഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കുന്ന ഈ ചിത്രത്തിൽ ധർമടം പൊലീസ് സ്റ്റേഷനിൽ പ്രൊബേഷൻ കാലയളവിൽ ജോലി ചെയ്യുന്ന സബ് ഇൻസ്പെക്ടർ അജീബ് എന്ന കഥാപാത്രമായാണ് റോഷൻ മാത്യു എത്തുന്നത്. ‘ജോസഫ്’, ‘ശിക്കാർ’, ‘വർഗം’ തുടങ്ങിയ ചിത്രങ്ങൾക്കുശേഷം എം. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix