Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Chennai

രണ്ടും കൽപ്പിച്ച് അണ്ണാമലൈ; ജൂലൈയോടെ പുതിയ രാഷ്ട്രീയ പാർട്ടി

ചെന്നൈ: ബിജെപി വിട്ട് ആരംഭിച്ച ‘വി ദ ലീഡേഴ്സ്’ മൂവ്മെന്റ് ജൂലൈ മാസത്തോടെ രാഷ്ട്രീയ പാർട്ടിയായി മാറുമെന്ന് കെ. അണ്ണാമലൈ അറിയിച്ചു. മൂവ്മെന്റ് ഇപ്പോൾ പാർട്ടിയായി രൂപാന്തരപ്പെടാനുള്ള അന്തിമ ഘട്ടത്തിലാണെന്നും 50 ലക്ഷം അംഗത്വം നേടുക എന്നത് ലക്ഷ്യമാണെന്നും ബിജെപി തമിഴ്നാട് മുൻ അധ്യക്ഷൻ അണ്ണാമലൈ പറഞ്ഞു. ഇതുവരെ പ്രതീക്ഷിച്ചതിനെക്കാൾ കൂടുതലായി 18 ലക്ഷം പേർ മൂവ്മെന്റിൽ ചേർന്നുവെന്നും അംഗത്വം ഓൺലൈനായും നേരിട്ടും സ്വീകരിക്കാമെന്നും അണ്ണാമലൈ വ്യക്തമാക്കി. സോഷ്യൽ മീഡിയ ലൈവിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മൂവ്മെന്റ് ജനങ്ങൾക്കിടയിൽ […]
Read more

വിജയ്ക്കും ഉദയനിധിക്കും എതിരായ ഹർജികൾ തള്ളി മദ്രാസ് ഹൈക്കോടതി

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയും പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനും ബിജെപി നേതാവ് തമിഴിസൈ സൗന്ദരരാജനും എതിരായ ഹർജികൾ മദ്രാസ് ഹൈക്കോടതി തള്ളി. തെരഞ്ഞെടുപ്പ് സത്യവാങ്മൂലവുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഹർജികളാണ് കോടതി പരിഗണിച്ചത്. സ്വത്ത് വിവരങ്ങളിൽ ക്രമക്കേട് ഉണ്ടെന്ന് ആരോപിച്ച് ആദായ നികുതി വകുപ്പ് അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ഹർജികൾ. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ തള്ളിയത്. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ സമർപ്പിച്ച രേഖകൾ അടിസ്ഥാനമാക്കിയുള്ള അന്വേഷണ ആവശ്യം നേരത്തെ കോടതി നിരസിച്ചിരുന്നുവെന്നും, സമാന ഹർജികൾ വീണ്ടും […]
Read more

തമിഴ്‌നാട്ടിൽ സഭാചട്ടം പഠിക്കാൻ പ്രത്യേക പരിശീലനം

ചെന്നൈ: തമിഴ്‌നാട് നിയമസഭയിലെ പുതുമുഖ അംഗങ്ങൾക്കായി സഭാ നടപടികളും പെരുമാറ്റരീതികളും പഠിപ്പിക്കുന്ന പ്രത്യേക പരിശീലനം ആരംഭിച്ചു. ചെന്നൈയിലെ കലൈവാണർ അരങ്കത്തിലാണ് പരിശീലന പരിപാടി ചൊവ്വാഴ്ച ആരംഭിച്ചത്. പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള പുതുമുഖ അംഗങ്ങൾക്കും സഭയിലെ പ്രവർത്തനരീതികൾ പരിചയപ്പെടുത്തുന്നതിനായാണ് പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്. പരിശീലന പരിപാടി ടിവികെ നേതാവ് ജോസഫ് വിജയ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പങ്കെടുത്ത സ്പീക്കർ ജെസിഡി പ്രഭാകർ പുതിയ ഭരണകൂടത്തെ “വിജയ് മാതൃകാ സർക്കാർ” എന്ന് വിശേഷിപ്പിച്ചു. തമിഴ്‌നാട് നിയമസഭയ്ക്ക് 100 വർഷത്തിലേറെ […]
Read more

തമിഴ്നാട്ടിൽ മൂന്ന് വയസ്സുകാരി ലൈംഗികാതിക്രമത്തിനിരയായി മരിച്ചു; ബിഹാർ സ്വദേശി അറസ്റ്റിൽ

ചെന്നൈ: തമിഴ്നാട്ടിൽ മൂന്ന് വയസ്സുകാരി ലൈംഗികാതിക്രമത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ബിഹാർ സ്വദേശി അറസ്റ്റിൽ. തിരുവള്ളൂർ ജില്ലയിലെ ഗുമ്മിഡിപ്പൂണ്ടി സിപ്കോട്ട് വ്യാവസായിക മേഖലയിലാണ് ദാരുണ സംഭവം നടന്നത്. കൊല്ലപ്പെട്ട പെൺകുട്ടിയുടെയും പ്രതിയുടെയും കുടുംബങ്ങൾ ബിഹാറിൽ നിന്നുള്ളവരും പ്രദേശത്ത് താമസമാക്കിയവരുമാണെന്ന് പൊലീസ് അറിയിച്ചു. വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ബിസ്‌കറ്റ് നൽകി വശീകരിച്ച് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയ ശേഷം പ്രതി ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഗുരുതര പരിക്കുകളോടെ രക്തസ്രാവം സംഭവിച്ച നിലയിൽ […]
Read more

തമിഴ്നാട്ടിൽ പോലീസുകാരി കൂട്ടബലാത്സംഗത്തിനിരയായി; 2 പേർ പിടിയിൽ

ചെന്നൈ: തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിൽ വനിതാ പോലീസ് കോൺസ്റ്റബിളിനെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. അതിജീവിതയുടെ ആൺ സുഹൃത്തും ഇയാളുടെ രണ്ട് സുഹൃത്തുക്കളുമാണ് പിടിയിലായത്. 30-കാരിക്കു നേരേ വെള്ളിയാഴ്ച രാത്രിയാണ് ലൈംഗികാതിക്രമമുണ്ടായത്. ജോലിസമയം കഴിഞ്ഞ് സുഹൃത്ത് ഡി. റോബിനൊപ്പം (28) ഭക്ഷണം കഴിക്കാൻ പോയതായിരുന്നു ഇവർ. ഭക്ഷണത്തിനുശേഷം ഇരുവരും ആളൊഴിഞ്ഞ സ്ഥലത്തേക്കുപോയി. അവിടേക്ക് റോബിൻ തന്റെ സുഹൃത്ത് പി. മഹാരാജയെ (25) വിളിച്ചുവരുത്തി. അതിജീവിതയുമായി നേരത്തേ അടുപ്പമുണ്ടായിരുന്നയാളാണ് മഹാരാജ. സുഹൃത്തായ കെ. ഹരീഷ് രാജനൊപ്പമാണ് (21) […]
Read more

വിജയ്- സംഗീത വിവാഹ മോചന ഹർജി ഇന്ന് കോടതി പരിഗണിക്കും

ചെന്നൈ: നടൻ വിജയ്‌യും ഭാര്യ സംഗീതയും തമ്മിലുള്ള വിവാഹമോചന ഹർജി ഇന്ന് ചെങ്കൽപ്പെട്ട് കുടുംബകോടതിയുടെ പരിഗണനയിൽ എത്തുന്നു. ഇരുവരും വീഡിയോ കോൺഫറൻസിങ് വഴി കോടതി നടപടികളിൽ പങ്കെടുക്കുമെന്നാണ് സൂചന. സുരക്ഷാ കാരണങ്ങൾ പരിഗണിച്ച് ഓൺലൈൻ വഴി ഹാജരാകുമെന്നാണ് റിപ്പോർട്ട്. 26 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കാൻ അനുമതി തേടി സംഗീത ഈ വർഷം ഫെബ്രുവരിയിലാണ് ഹർജി സമർപ്പിച്ചത്. ഹർജിയിൽ 2021 മുതൽ വിജയ്‌ക്ക് ഒരു സഹനടിയുമായി ബന്ധമുണ്ടെന്നുൾപ്പെടെയുള്ള ആരോപണങ്ങളും ഉന്നയിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. വിജയ്‌യുടെ രാഷ്ട്രീയ പരിപാടികളിലോ പ്രധാന […]
Read more

വിജയ്‌യും സംഗീതയും വീണ്ടും ഒരുമിക്കുന്നു? പ്രശ്നപരിഹാരത്തിന് അമ്മ ഇടപെട്ടെന്ന് റിപ്പോർട്ട്

ചെന്നൈ: നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയുടെ കുടുംബ ജീവിതവുമായി ബന്ധപ്പെട്ട വിവാഹമോചന കേസ് ആണ് തമിഴ് ചലച്ചിത്ര ലോകത്ത് വലിയ ചർച്ചയായിരിക്കുന്നത്. 27 വർഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിക്കാനായി അദ്ദേഹത്തിന്റെ ഭാര്യ സംഗീത സ്വർണലിംഗം കഴിഞ്ഞ ഫെബ്രുവരിയിൽ കോടതിയെ സമീപിച്ചരുന്നു. വിവാഹേതര ബന്ധമുണ്ടെന്നുൾപ്പെടെ ഗുരുതര ആരോപണങ്ങളും ഹർജിയിൽ ഉന്നയിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഈ പ്രശ്നങ്ങൾ ഒത്തുതീർപ്പിലേക്ക് നീങ്ങുന്നുവെന്ന അഭ്യൂഹങ്ങളാണ് പുറത്തുവരുന്നത്. ഇരുവരുടെയും ബന്ധത്തിൽ ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിക്കാൻ വിജയ്‌യുടെ അമ്മ ശോഭ ചന്ദ്രശേഖറും മറ്റ് കുടുംബാംഗങ്ങളും ശ്രമിച്ചുവെന്നാണ് വിവരം. […]
Read more

ഇനി വെട്രി ന്യൂസ്; വിജയ്‌യുടെ TVK വാര്‍ത്താ ചാനല്‍ ആരംഭിക്കുന്നു

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ പാർട്ടിയായ ടിവികെ ഒരു പുതിയ വാർത്താ ചാനൽ ആരംഭിക്കുന്നതായി റിപ്പോർട്ടുകൾ. ‘വെട്രി ന്യൂസ്’ എന്ന പേരിലുള്ള ചാനൽ ജൂൺ 22ന്, വിജയ്‌യുടെ ജന്മദിനത്തോടൊപ്പം പ്രവർത്തനം ആരംഭിക്കുമെന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളിൽ പ്രചരണം നടക്കുന്നത്. വിജയ്‌യുടെ ജന്മദിനത്തിനൊപ്പം ചാനലും ആരംഭിക്കുന്നത് ആരാധകര്‍ക്ക് ഇരട്ടി ആഘോഷത്തിന് വഴിവയ്ക്കുമെന്നാണ് ബിബിട്രാക്കര്‍മാനിക്‌സ് എന്ന ഇന്‍സ്റ്റഗ്രാം പേജ് അവകാശപ്പെടുന്നത്. തമിഴ്‌നാട്ടില്‍ മാത്രമല്ല രാജ്യവ്യാപകമായി തന്നെ കാണികളെ ലക്ഷ്യമിട്ടാണ് ചാനല്‍ തുടങ്ങുന്നതെന്നും ഇവരുടെ പോസ്റ്റില്‍ പറയുന്നുണ്ട്. ന്യൂസ് എഡിറ്റർ, […]
Read more

‘ലൈംഗികാതിക്രമ ആരോപണം നേരിടുന്നവര്‍ക്ക് ഇനിയും വേദി ഒരുക്കണോ’; ചിന്മയി

ചെന്നൈ: തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി രാജ്‌മോഹന്‍ അറുമുഖവും റാപ്പര്‍ വേടനും നടത്തിയ കൂടിക്കാഴ്ചയെ വിമര്‍ശിച്ച് ഗായിക ചിന്മയി ശ്രീപാദ രംഗത്ത്. എക്‌സിലൂടെയാണ് പ്രതികരണം അറിയിച്ചത്. ഗുരുതര ലൈംഗിക അതിക്രമ ആരോപണങ്ങൾ നേരിടുന്ന വ്യക്തികൾക്ക് മുൻ സർക്കാരുകൾ വേദിയൊരുക്കിയതുപോലെ ഇപ്പോഴത്തെ സർക്കാരും അതേ രീതിയിൽ മുന്നോട്ട് പോകരുതെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ചിന്മയി പറഞ്ഞു. വേടനുമായി മന്ത്രി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് വിമർശനം ഉയർത്തിയത്. കോവിഡ് കാലത്ത് വേടനുമായി ബന്ധപ്പെട്ട ഒരു സംഗീത പദ്ധതിയിൽ താനും പങ്കെടുത്തിരുന്നുവെന്നും, പിന്നീട് അദ്ദേഹത്തിനെതിരായ […]
Read more

അമർ പ്രസാദ് റെഡ്ഡിയും ബിജെപി വിട്ടു; ഇനി അണ്ണാമലൈയ്ക്കൊപ്പം

ചെന്നൈ: ബിജെപി തമിഴ്നാട് മുൻ അധ്യക്ഷൻ കെ അണ്ണാമലൈ പാർട്ടിയിൽ നിന്ന് രാജിവെച്ചതിന് പിന്നാലെ സംസ്ഥാന ഘടകത്തിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു. ബിജെപി സംസ്ഥാന സെക്രട്ടറി അമർ പ്രസാദ് റെഡ്ഡി പാർട്ടിയിൽ നിന്ന് രാജിവെച്ചതായി പ്രഖ്യാപിച്ചു. സോഷ്യൽ മീഡിയയിലൂടെയായിരുന്നു അമർ പ്രസാദ് റെഡ്ഡിയുടെ രാജി പ്രഖ്യാപനം. ഭാവിയിൽ അണ്ണാമലൈക്കൊപ്പം പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ, അണ്ണാമലൈയുടെ രാജിക്ക് പിന്നാലെ സംസ്ഥാന സെക്രട്ടറിയായിരുന്ന സുമതി വെങ്കടേഷും പാർട്ടി വിട്ടിരുന്നു. അണ്ണാമലൈയുടെ രാജിയെ തുടർന്ന് സംസ്ഥാന ഉപാധ്യക്ഷൻ കരു നാഗരാജൻ ഉൾപ്പെടെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix