Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Chennai

ജീവയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ച് വിജയ്; ആർ.ബി ചൗധരിക്ക് വിടനൽകി സിനിമാലോകം

ചെന്നൈ: വാഹനാപകടത്തിൽ മരിച്ച പ്രശസ്ത സിനിമാ നിർമാതാവ് ആർ.ബി. ചൗധരിക്ക് തമിഴ് സിനിമാലോകം അന്തിമാഞ്ജലി അർപ്പിച്ചു. ബുധനാഴ്ച മൈലാപ്പൂരിലെ വസതിയിലെത്തിച്ച മൃതദേഹത്തിൽ നടനും ടിവികെ നേതാവുമായ വിജയ് ഉൾപ്പെടെ നിരവധി പേർ ആദരാഞ്ജലി അർപ്പിച്ചു. രാജസ്ഥാനിൽ നടന്ന വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് ചൗധരിയുടെ വാഹനം അപകടത്തിൽപ്പെട്ടത്. നടന്മാരായ രജനീകാന്ത്, ചിരഞ്ജീവി എന്നിവരും അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. ചൗധരിയുടെ മകനും നടനുമായ ജീവയെ വിജയ് വീട്ടിലെത്തി ആശ്വസിപ്പിച്ചു. തമിഴ്, തെലുഗു, മലയാളം ഭാഷകളിലായി നിരവധി ഹിറ്റ് സിനിമകൾ […]
Read more

തമിഴ്‌നാട്ടിൽ അനിശ്ചിതത്വം; വിജയ്‌ യ്ക്ക് ഭൂരിപക്ഷമില്ലെന്ന് ഗവർണർ

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടിയതിന് പിന്നാലെ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് പുതിയ വഴിത്തിരിവ്. തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്, കോൺഗ്രസിന്റെ പിന്തുണ കൂടി ലഭിച്ചതോടെ സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദവുമായി ഗവർണർ രാജേന്ദ്ര ആർലേക്കർ നെ കണ്ടു. എന്നാൽ വിജയ് നൽകിയ എംഎൽഎമാരുടെ കണക്കുകൾ വിശ്വാസയോഗ്യമല്ലെന്ന് ഗവർണർ മറുപടി നൽകിയതായി റിപ്പോർട്ടുണ്ട്. ഇതോടെ മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്യുമെന്ന അഭ്യൂഹങ്ങൾ അനിശ്ചിതത്വത്തിലായി. 234 അംഗ നിയമസഭയിൽ ടിവികെ 108 സീറ്റുകളാണ് നേടിയത്. […]
Read more

തമിഴ്നാട് തൂക്കി വിജയ്; ഇനി ‘ജനനായകന്‍റെ’ വരവ്, റിലീസിന് നീക്കം

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടിയ നടൻ വിജയ് നയിക്കുന്ന ടിവികെ സർക്കാർ രൂപീകരണത്തിലേക്ക് കടക്കുന്നതിനിടെ, അദ്ദേഹത്തിന്റെ ചിത്രം ജനനായകൻ റിലീസ് ചെയ്യാനുള്ള ശ്രമങ്ങൾ വീണ്ടും ആരംഭിച്ചു. ആദ്യമായി ജനുവരി 9ന് റിലീസ് ചെയ്യാനിരുന്ന ചിത്രം സെൻസർ ബോർഡിന്റെ അനുമതി ലഭിക്കാത്തതിനെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു. വിവാദങ്ങളും നിയമപ്രശ്നങ്ങളും കാരണം റിലീസ് വൈകി. ഇതിനിടെ സിനിമയുടെ ചില ഭാഗങ്ങൾ സോഷ്യൽ മീഡിയയിൽ ചോർന്നതായും റിപ്പോർട്ടുണ്ട്. ഇപ്പോൾ മെയ് 28ന് ചിത്രം റിലീസ് ചെയ്യാനാണ് നിർമാതാക്കൾ ശ്രമിക്കുന്നത്. […]
Read more

തമിഴ്നാട്ടിൽ വിജയ് നാളെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ മാറ്റത്തിന് തുടക്കം കുറിച്ച് തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് നാളെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. സർക്കാർ രൂപീകരണത്തിനായി വിജയ് ഗവർണർ രാജേന്ദ്ര അർലേക്കറെ സന്ദർശിച്ച് പിന്തുണയുള്ള നിയമസഭാംഗങ്ങളുടെ പട്ടിക സമർപ്പിച്ചു. ചെന്നൈയിൽ തിരിച്ചെത്തിയ ഗവർണറെ കണ്ട ശേഷമാണ് സർക്കാർ രൂപീകരണത്തിനുള്ള അവകാശവാദം അദ്ദേഹം ഉന്നയിച്ചത്. ബുധനാഴ്ച രാവിലെ 11.30ന് ചെന്നൈയിലെ ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കും. ഗവർണറെ കണ്ടതിന് പിന്നാലെ വൈകുന്നേരം അഞ്ച് മണിയോടെ […]
Read more

TVK സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ്

ചെന്നൈ: തമിഴ്നാട്ടിൽ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് കോൺഗ്രസ് തമിഴക വെട്രി കഴകത്തിന് (ടി.വി.കെ.) പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ ടിവികെ നേതാവ് വിജയ് സർക്കാർ രൂപീകരണത്തിനായി ഗവർണർ രാജേന്ദ്ര ആർലേക്കറെ കാണും. വൈകിട്ട് മൂന്ന് മണിയോടെയാണ് കൂടിക്കാഴ്ച. സർക്കാർ രൂപീകരണത്തിന് മാത്രമല്ല, ഭാവിയിലെ തിരഞ്ഞെടുപ്പുകളിലും ഈ സഖ്യം തുടരുമെന്ന് കോൺഗ്രസ് വ്യക്തമാക്കിയതോടെ തമിഴ്നാട് രാഷ്ട്രീയത്തിലും ദേശീയ തലത്തിലും വലിയ പ്രതിഫലനങ്ങൾക്ക് വഴിയൊരുങ്ങും. ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച കോൺഗ്രസ് നടപടി പിന്നിൽനിന്നുള്ള കുത്താണെന്ന് മുമ്പ് ഡിഎംകെ ആരോപിച്ചിരുന്നു. ഭരണഘടനാ തത്വങ്ങളിൽ അധിഷ്ഠിതമായ […]
Read more

കോണ്‍ഗ്രസ് പിന്നില്‍ നിന്ന് കുത്തി, കടുത്ത വിമര്‍ശവുമായി DMK; ഇന്‍ഡ്യ സഖ്യത്തിന്റെ ഭാവിയെന്ത്?

ചെന്നൈ: തമിഴ്‌നാട്ടില്‍ വിജയ്യുടെ നേതൃത്വത്തിലുള്ള ടിവികെയ്ക്ക് പിന്തുണ നല്‍കാനുള്ള കോണ്‍ഗ്രസ് തീരുമാനത്തിനെതിരെ കടുത്ത വിമര്‍ശനവുമായി ഡിഎംകെ. കോണ്‍ഗ്രസ് പിന്നില്‍ നിന്ന് കുത്തുന്നവരാണെന്ന് ഡിഎംകെ വക്താവ് ശരവണന്‍ അണ്ണാദുരെ പറഞ്ഞു. കോണ്‍ഗ്രസിന് 5 നിയമസഭാ സീറ്റുകള്‍ ലഭിച്ചത് എം.കെ.സ്റ്റാലിന്റെ സഹായം കൊണ്ടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപിയും ആര്‍എസ്എസും രാഹുല്‍ ഗാന്ധിയെ പപ്പു എന്ന് വിളിച്ച് കളിയാക്കിയപ്പോള്‍ അദ്ദേഹത്തെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയത് എം.കെ.സ്റ്റാലിന്‍ മാത്രമായിരുന്നു എന്ന് അണ്ണാദുരെ പറയുന്നു. അതിനിടെ, കോണ്‍ഗ്രസ് ടിവികെയെ പിന്തുണച്ചാല്‍ ഇന്ത്യാ സഖ്യത്തില്‍ നിന്ന് […]
Read more

ഗവർണർ ഇന്ന് ചെന്നൈയിലേക്ക്; ഉച്ചയോടെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെടും

ചെന്നൈ: ഗവർണർ രാജേന്ദ്ര ആർലേക്കർ ഇന്ന് ചെന്നൈയിലെത്തും. തിരുവനന്തപുരത്ത് നിന്ന് 12:20നുള്ള വിമാനത്തിൽ പുറപ്പെട്ട്,1:30ന് ചെന്നൈയിൽ എത്തും. ടിവികെ നൽകിയ കത്ത് കിട്ടിയെന്ന് ഗവർണർ ആർലേക്കർ സ്ഥിരീകരിച്ചിട്ടുണ്ട്. 108 പേരുടെ പിന്തുണ ഉണ്ടെന്നാണ് കത്തിൽ പറയുന്നത്. ഇതിന് പിന്നാലെയാണ് ​ഗവർണർ ഇന്ന് ചെന്നൈയിലെത്തുന്നത്. ടിവികെ അധ്യക്ഷൻ വിജയ് മെയ് ഏഴിന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണ് റിപ്പോർട്ടുകൾ. ആറ് പതിറ്റാണ്ടിനിടയിൽ തമിഴ്‌നാട്ടിലെ വേരൂന്നിയ ദ്രാവിഡ പാർട്ടികളുടെ ആധിപത്യം തകർക്കപ്പെടുന്ന ആദ്യ സംഭവമായിരുന്നു ടിവികെയുടെ വിജയം. വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ […]
Read more

ടിവികെയെ പിന്തുണയ്‌ക്കേണ്ടതില്ലെന്ന് മുസ്ലിം ലീഗ്; ഡിഎംകെയ്‌ക്കൊപ്പം തുടരും

ചെന്നൈ: വിജയ്‌യുടെ തമിഴക വെട്രികഴകത്തെ തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പിന്തുണയ്‌ക്കേണ്ടതില്ലെന്ന് മുസ്ലിം ലീഗ്. ഡിഎംകെയ്‌ക്കൊപ്പം തുടരാനാണ് നിലവിൽ മുസ്ലിം ലീഗിന്റെ തീരുമാനം. അതേസമയം ടിവികെയ്ക്ക് പിന്തുണ നല്‍കാനാണ് എഐഎഡിഎംകെയിലെ ഒരു വിഭാഗത്തിന്റെ നീക്കം. 40 എംഎല്‍എമാര്‍ ഇതിനകം പിന്തുണ നല്‍കാന്‍ തയ്യാറാണെന്നാണ് വിവരം. സി വി ഷണ്‍മുഖത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിജയിയെ പിന്തുണയ്ക്കാന്‍ ഒരുങ്ങുന്നത്. കോണ്‍ഗ്രസ് പിന്തുണ ടിവികെയ്ക്ക് ലഭിച്ചേക്കും. രണ്ട് മന്ത്രിസ്ഥാനം അടക്കം ഉപാധികള്‍ കോണ്‍ഗ്രസ് ടിവികെയ്ക്ക് മുന്നില്‍വെച്ചിട്ടുണ്ട്. ഇതിന് പുറമേ പ്രധാന ബോര്‍ഡ്, കോര്‍പ്പറേഷന്‍ […]
Read more

വിജയ്ക്കുള്ള പിന്തുണ; കോൺഗ്രസ് പിന്നിൽനിന്ന് കുത്തിയെന്ന് ഡിഎംകെ

ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട രാഷ്ട്രീയ നീക്കങ്ങൾക്കിടെ കോൺഗ്രസിനെതിരെ കടുത്ത വിമർശനവുമായി ഡിഎംകെ രംഗത്ത്. കോൺഗ്രസ് ടിവികെയ്ക്ക് പിന്തുണ നൽകാനുള്ള നീക്കം അംഗീകരിക്കാനാകില്ലെന്ന് ഡിഎംകെ വക്താവ് ശരവണൻ അണ്ണാദുരൈ പറഞ്ഞു.വിജയ് നയിക്കുന്ന ടിവികെയ്ക്ക് കോൺഗ്രസ് പിന്തുണ നൽകാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇത് ഏകപക്ഷീയമായ തീരുമാനമാണെന്നും കോൺഗ്രസിനെ “പിന്നിൽ നിന്ന് കുത്തുന്നവരായി” വിശേഷിപ്പിച്ചുമാണ് ഡിഎംകെ പ്രതികരണം. വിജയ് കോൺഗ്രസിനെ പിന്തുണയ്ക്കാൻ സമീപിച്ചതിനെ തുടർന്ന് ദേശീയ നേതൃത്വം അനുമതി നൽകിയതായി അറിയുന്നു. അന്തിമ തീരുമാനം തമിഴ്‌നാട് കോൺഗ്രസിന് […]
Read more

കെ.സിക്ക് കത്തയച്ച് വിജയ്; സർക്കാർ രൂപികരണത്തിന് കോൺഗ്രസ് പിന്തുണ വേണം

ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് കോൺഗ്രസ് പിന്തുണ ആവശ്യപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന് കത്തയച്ചിരിക്കുകയാണ് ടിവികെ അധ്യക്ഷൻ വിജയ്. ചൊവ്വാഴ്ച നടക്കാനിരിക്കുന്ന യോഗത്തിൽ കെ.സി.107 സീറ്റുകളാണ് ടിവികെയ്ക്കുള്ളത്. മന്ത്രിസഭാ രൂപീകരണത്തിന് 11 പേരുടെ പിന്തുണ കൂടി ആവശ്യമാണ്. കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചാൽ വിജയിച്ച അഞ്ചു കോൺഗ്രസ് സ്ഥാനാർഥികൾ ടിവകെയ്ക്ക് അനുകൂലമായി നിലപാട് സ്വീകരിക്കും. ഡിഎംകെ സഖ്യത്തിനൊപ്പം നിന്നാണ് തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിനെ കോൺഗ്രസ് നേരിട്ടത്. ഡിഎംകെ സഖ്യത്തെ തള്ളിപ്പറഞ്ഞ് ടിവികെയ്ക്ക് ഒപ്പം നിൽക്കുകയെന്നത് രാഷ്ട്രീയ […]
Read more
Advertisement
WhiteswanTV Footer