പ്രശസ്ത തമിഴ് സംവിധായകൻ ഭാരതിരാജ അന്തരിച്ചു
ചെന്നൈ: തമിഴ് സിനിമയിലെ ഇതിഹാസ സംവിധായകനായ ഭാരതിരാജ (84) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഗ്രാമീണ ജീവിതവും മനുഷ്യബന്ധങ്ങളും ആവിഷ്‌കരിച്ച സിനിമകളിലൂടെ തമിഴ് സിനിമയെ ലോകശ്രദ്ധയിലെത്തിച്ച സംവിധായകരിൽ പ്രമുഖനായിരുന്നു അദ്ദേഹം. ‘16 വയതിനിലേ’ എന്ന ചിത്രത്തിലൂടെയാണ് ഭാരതിരാജ തമിഴ് സിനിമയിൽ പുതുചരിത്രം കുറിച്ചത്. തുടർന്ന് സിഗപ്പു റോജകൾ, നിഴൽഗൽ, അലൈകൾ ഓയിവതില്ലൈ, മുതൽ മര്യാദൈ, കിഴക്കു ചീമയിലെ തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു. 2020-ൽ പുറത്തിറങ്ങിയ ‘മീണ്ടും ഒരു മര്യാദൈ’ […]
Read more







