Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Chennai

ദേവസ്വം മന്ത്രിയോട് കൈക്കൂലി വാങ്ങിയ ക്ഷേത്രപൂജാരിക്ക് സസ്പെന്ഷൻ

ചെന്നൈ: തമിഴ്നാട്ടിൽ ദേവസ്വം മന്ത്രിയോട് കൈക്കൂലി വാങ്ങിയ ക്ഷേത്ര പൂജാരിയെ സസ്പെൻഡ് ചെയ്തു. തിരുച്ചെന്തൂർ മുരുഗൻ ക്ഷേത്രത്തിലെ പൂജാരിയായ അയ്യപ്പൻ അയ്യർ ആണ് നടപടി നേരിട്ടത്. ക്ഷേത്ര ദർശനത്തിനായി പ്രത്യേക ക്രമീകരണം ഒരുക്കുന്നതിന് മന്ത്രി എസ്. രമേശിൽ നിന്ന് 4000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. പണം കൈയിൽ ഇല്ലെന്ന് പറഞ്ഞപ്പോൾ ഗൂഗിൾ പേ ചെയ്യാൻ ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. മാസ്ക് ധരിച്ചിരുന്നതിനാൽ ആദ്യം മന്ത്രി ആണെന്ന് പൂജാരിക്ക് അറിയില്ലായിരുന്നു. പിന്നീട് മറ്റുള്ളവർ തിരിച്ചറിഞ്ഞതോടെ പൂജാരി മാപ്പ് എഴുതി […]
Read more

വിജയിക്കെതിരെ വിമർശനം; ‘പുതിയ തലമുറൈ’ ചാനലിനെ നെറ്റ്‌വർക്കിൽനിന്ന് ഒഴിവാക്കി

ചെന്നൈ: തമിഴ്‌നാട്ടിലെ വാർത്താ ചാനലായ പുതിയ തലമുറൈക്കെതിരെ സർക്കാർ പ്രതികാര നടപടി സ്വീകരിച്ചെന്ന ആരോപണം. സർക്കാരിന്റെ ഔദ്യോഗിക കേബിൾ സേവനമായ തമിഴ്‌നാട് അരശ് കേബിൾ ടിവിയിൽ നിന്ന് ചാനലിനെ നീക്കം ചെയ്തു. മുൻകൂട്ടി അറിയിപ്പില്ലാതെയാണ് നടപടി എടുത്തതെന്നാണ് ചാനൽ അധികൃതരുടെ ആരോപണം. തമിഴ്‌നാട്ടിലെ ക്രമസമാധാന പ്രശ്നങ്ങളെയും ചെന്നൈ നീലാങ്കരയിലെ വീട്ടിൽ നിന്ന് മുഖ്യമന്ത്രി വിജയ് നടത്തുന്ന യാത്രകൾ പൊതുജനങ്ങൾക്കും പൊലീസിനും ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളെയും കുറിച്ച് ചാനൽ അടുത്തിടെ വാർത്തകൾ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ചാനലിനെ കേബിൾ നെറ്റ്‌വർക്കിൽ […]
Read more

പിണറായി വിജയന് പിന്തുണയുമായി എം കെ സ്റ്റാലിൻ, കോൺഗ്രസിനും കടുത്ത വിമർശനം

ചെന്നൈ: പിണറായി വിജയൻറെ വീട്ടിൽ നടത്തപെടുന്ന ഇഡി പരിശോധനകളുടെ പശ്ചാത്തലത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പ്രതികരിച്ച സ്റ്റാലിൻ, പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിട്ട് കേന്ദ്ര അന്വേഷണ ഏജൻസികളെ രാഷ്ട്രീയ ആയുധമാക്കുന്ന പ്രവണത വർധിച്ചുവരുന്നതായി വിമർശിച്ചു. ഇത് ജനാധിപത്യത്തിന് ഗുരുതരമായ ആശങ്കകൾ സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, പ്രതിപക്ഷ നേതാക്കളെ നേരിടാൻ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നുവെന്ന ആരോപണം അദ്ദേഹം ആവർത്തിച്ചു, ഇത്തരം നടപടികൾ രാഷ്ട്രീയപരമായ വിവാദങ്ങൾക്ക് […]
Read more

ചെന്നൈയിൽ എണ്ണ സംഭരണ കേന്ദ്രത്തിൽ വൻ തീപിടിത്തം; ലക്ഷക്കണക്കിന് ലിറ്റർ എണ്ണ കത്തിനശിച്ചു

ചെന്നൈ: ചെന്നൈയിലെ മണലി വിച്ചൂരിലെ സ്വകാര്യ എണ്ണ സംഭരണ കേന്ദ്രത്തിൽ വൻ തീപിടിത്തം. രാജീവ് ഗാന്ധി നഗരിലെ ‘ശ്രീ സത്യസായി ഓയിൽ ലൂബ്രിക്കൻസ്’ സ്ഥാപനത്തിലാണ് തിങ്കളാഴ്ച ഉച്ചയോടെ തീപിടിത്തമുണ്ടായത്. ഒരു ലക്ഷത്തോളം ലിറ്റർ എണ്ണയും ലൂബ്രിക്കന്റുകളും സൂക്ഷിച്ചിരുന്ന ഗോഡൗൺ പൂർണമായും കത്തിനശിച്ചു. സംഭവത്തിൽ പുക ശ്വസിച്ചതിനെ തുടർന്ന് രണ്ട് അഗ്നിരക്ഷാ സേനാംഗങ്ങൾ ബോധരഹിതരായി. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. തീപിടിത്തമുണ്ടായ ഉടൻ ജീവനക്കാർ സുരക്ഷിതമായി പുറത്തേക്കിറങ്ങിയതിനാൽ വലിയ ദുരന്തം ഒഴിവായി. പഴകിയ […]
Read more

തമിഴ്‌നാട്ടിൽ വൻ പ്രഖ്യാപനങ്ങളുമായി വിജയ്

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പിലാക്കി നടനും മുഖ്യമന്ത്രിയുമായ വിജയ്. കർഷകർക്കും സിനിമാ മേഖലയ്ക്കും ഗുണകരമായ നിരവധി പ്രഖ്യാപനങ്ങളാണ് സർക്കാർ പുറത്തിറക്കിയത്. അഞ്ച് ഏക്കറിൽ താഴെ ഭൂമിയുള്ള ചെറുകിട കർഷകരുടെ സഹകരണ ബാങ്കുകളിലെ മുഴുവൻ കാർഷിക കടങ്ങളും സർക്കാർ എഴുതിത്തള്ളാൻ തീരുമാനിച്ചു. അഞ്ച് ഏക്കറിന് മുകളിൽ ഭൂമിയുള്ള കർഷകർക്ക് 50 ശതമാനം വായ്പ ഇളവും പ്രഖ്യാപിച്ചു. കർഷകർക്ക് ആശ്വാസമായി നെല്ലിന്റെ താങ്ങുവില ക്വിന്റലിന് 3,500 രൂപയാക്കി ഉയർത്തി. കരിമ്പിന് ടണ്ണിന് 4,500 രൂപ […]
Read more

തമിഴ്നാട്ടിൽ അണ്ണാഡിഎംകെയിൽ നിന്ന് 3 എംഎൽഎമാർ രാജിവച്ചു

ചെന്നൈ: തമിഴ്നാട്ടിൽ അണ്ണാഡിഎംകെ വിമത വിഭാഗത്തിന് തിരിച്ചടി. മൂന്ന് എംഎൽഎമാർ രാജിവെച്ചു. പെരുന്ധുരൈ എംഎൽഎ എസ്. ജയകുമാർ, മധുരാന്തകം എംഎൽഎ മരകതം കുമാരവേൽ, ധാരാപുരം എംഎൽഎ പി. സത്യഭാമ എന്നിവരാണ് രാജിക്കത്ത് സമർപ്പിച്ചത്. മൂന്നുപേരും സ്പീക്കർ ജെസിഡി പ്രഭാകറിന് വേണ്ടി രാജിക്കത്ത് നൽകി. രാജിക്ക് ശേഷം നേതാക്കൾ മന്ത്രി കൂടിയായ ആധവ് അർജുനയെ സന്ദർശിക്കുകയും തുടർന്ന് ടിവികെ പാർട്ടിയിൽ ചേരുകയും ചെയ്തു. ഇതോടെ നിയമസഭയിലെ അണ്ണാഡിഎംകെയുടെ അംഗസംഖ്യ 44 ആയി കുറഞ്ഞു.
Read more

ലൈംഗിക കുറ്റകൃത്യങ്ങളിൽ കേസ് ഉടൻ റജിസ്റ്റർ ചെയ്യണം: വിജയ്

ചെന്നൈ: സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ ലൈംഗിക കുറ്റകൃത്യങ്ങളിൽ ഉടൻ കേസെടുത്ത് വേഗത്തിൽ അന്വേഷണം പൂർത്തിയാക്കി പ്രതികൾക്ക് കർശന ശിക്ഷ ഉറപ്പാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് പൊലീസിന് നിർദേശം നൽകി. കോയമ്പത്തൂരിൽ 10 വയസ്സുകാരി ലൈംഗികാതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തെ തുടർന്ന് ചേർന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി നിർദേശം നൽകിയത്. ഇത്തരത്തിലുള്ള ക്രൂര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരെ ശക്തമായി നേരിടണമെന്നും മറ്റുള്ളവർക്ക് മുന്നറിയിപ്പാകുന്ന വിധത്തിൽ കഠിന ശിക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കേസുകളിൽ […]
Read more

കോയമ്പത്തൂരിൽ കാണാതായ 10 വയസുകാരിയുടെ മൃതദേഹം കുളത്തിൽ നിന്ന് കണ്ടെത്തി

ചെന്നൈ: കോയമ്പത്തൂർ ജില്ലയിലെ കണ്ണമ്പാളയം ഗ്രാമത്തിൽ നിന്ന് കാണാതായ 10 വയസുകാരിയുടെ മൃതദേഹം കുളത്തിൽ നിന്ന് കണ്ടെത്തി. വെള്ളിയാഴ്ച വൈകുന്നേരമാണ് കണ്ണമ്പാളയത്തുള്ള കുളത്തിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കെയാണ് നാലാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ കാണാതായത്. സുലൂർ താലൂക്കിലെ പല്ലപാളയം ഭാരതിപുരത്ത് മാതാപിതാക്കൾക്കൊപ്പമായിരുന്നു കുട്ടിയുടെ താമസം. കുട്ടിയെ കാണാതായതോടെ കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് വ്യാപക തിരച്ചിൽ നടത്തിയിരുന്നു. പിന്നീട് പൊലീസിലും പരാതി നൽകി. തുടർന്ന് വെള്ളിയാഴ്ച കുട്ടിയുടെ വീട്ടിൽ നിന്ന് ഏകദേശം […]
Read more

പെട്രോൾ, ഡീസൽ എന്നിവയുടെ നികുതി കുറയ്ക്കണം: കമൽഹാസൻ

ചെന്നൈ: പെട്രോൾ, ഡീസൽ വില വർദ്ധനവിനെതിരെ മക്കൾ നീതി മയ്യം പ്രസിഡൻ്റ് കമൽഹാസൻ രംഗത്ത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പെട്രോൾ, ഡീസലിനും ട്രെയിൻ, മെട്രോ, ബസ് നിരക്കുകൾക്കും ഏർപ്പെടുത്തിയിരിക്കുന്ന നികുതികൾ കുറയ്ക്കണമെന്നും ചുമലിലേക്ക് സാമ്പത്തിക ഭാരം അടിച്ചേൽപ്പിക്കരുതെന്നും ആവശ്യപ്പെട്ടു. രാജ്യസഭ എംപിയായ കമൽഹാസൻ വീഡിയോ സന്ദേശത്തിലൂടെ തന്റെ നിലപാട് വ്യക്തമാക്കിയത് . ത്യാഗം പൗരന്മാരിൽനിന്ന് മാത്രം പ്രതീക്ഷിക്കരുത്. സർക്കാരുകളും സാമ്പത്തിക ഭാരം പങ്കിടണം. പ്രധാനമന്ത്രി മുഴുവൻ മുഖ്യമന്ത്രിമാരുടെയും യോഗം വിളിക്കണം, എന്നും അദ്ദേഹം പറഞ്ഞു. പബ്ലിക് ട്രാൻസ്പോർട്ടിലേക്ക് കൂടുതൽ […]
Read more

മുസ്ലീം ലീഗ്, വിസികെ പാർട്ടികളെ ആരും വിമർശിക്കരുത്: എംകെ സ്റ്റാലിൻ

ചെന്നൈ: വിസികെയ്ക്കും മുസ്‌ലിം ലീഗിനും എതിരെ വിമർശനം പാടില്ലെന്ന് ഡിഎംകെ നേതാക്കളെയും പ്രവർത്തകർക്കും നിർദ്ദേശം നൽകി എം.കെ സ്റ്റാലിൻ. ഇതിനു മുമ്പ് എ.രാജ ഉൾപ്പെടെയുള്ള ചില നേതാക്കളുടെ പരാമർശങ്ങൾ വിവാദമായിരുന്നു. പാർട്ടി സ്ഥിതി എക്സിൽ പോസ്റ്റുകളിൽ സ്റ്റാലിൻ വ്യക്തമാക്കിയതോടെ, നേതാക്കളും പ്രവർത്തകരും കടുത്ത വാക്കുകൾ ഉപയോഗിക്കരുതെന്നാണ് നിർദ്ദേശം. മന്ത്രിമാരായി ചുമതലയേറ്റവർക്ക് ആശംസകൾ. ഏതൊരു പാർട്ടിക്കും അവരുടെ രാഷ്ട്രീയ തീരുമാനങ്ങൾ എടുക്കാനുള്ള അവകാശം ഉണ്ട്. അതിനാൽ പാർട്ടിയിലെ അംഗങ്ങൾ ആരെയും വ്രണപ്പെടുത്തുന്ന രീതിയിലുള്ള പരാമർശങ്ങൾ ചെയ്യരുത്. നന്മയെ വിലമതിക്കുകയും, […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix