Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Chennai

മുതിർന്ന നേതാവ് എസ്. സെമ്മലൈ പാർട്ടി വിട്ടു

ചെന്നൈ: തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നതിനിടെ മുതിർന്ന നേതാവ് എസ്. സെമ്മലൈ പാർട്ടി വിട്ടു. തിങ്കളാഴ്ചയാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്. അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമിക്ക് രാജിക്കത്ത് സമർപ്പിച്ചു. മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുടെ മരണശേഷം പാർട്ടിക്കുള്ളിൽ വർധിച്ച ഭിന്നതയും അവസരങ്ങളുടെ കുറവും ചൂണ്ടിക്കാട്ടിയാണ് സെമ്മലൈ രാജിവെച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പാർട്ടിക്കുള്ളിൽ നടക്കുന്ന സംഭവവികാസങ്ങൾ പ്രവർത്തകരിൽ വലിയ […]
Read more

ടി.വി.കെ ക്ക് 6 മാസത്തിലധികം ആയുസില്ല; ഡിഎംകെ എംഎൽഎ

ചെന്നൈ: നടൻ വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം (ടിവികെ) സർക്കാരിന് ആറുമാസത്തിലധികം ആയുസുണ്ടാകില്ലെന്ന പ്രവചനവുമായി ഡിഎംകെ എംഎൽഎയും മുൻ മന്ത്രിയുമായ അനിത രാധാകൃഷ്ണൻ. ചെന്നൈയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിന് വ്യക്തമായ ഭൂരിപക്ഷമില്ലെന്നും മറ്റ് കക്ഷികളുടെ പിന്തുണയിലാണ് ഭരണസഖ്യം നിലനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിൽ സഖ്യത്തിനുള്ളിലെ അഭിപ്രായ ഭിന്നതകളും ആഭ്യന്തര പ്രശ്നങ്ങളും കാരണം സർക്കാർ അധികകാലം മുന്നോട്ട് പോകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സിനിമയിലെ പോലെ എളുപ്പമല്ല ഭരണനടത്തിപ്പ് എന്നും, രാഷ്ട്രീയത്തിലെ യാഥാർത്ഥ്യങ്ങൾ വിജയ് […]
Read more

തമിഴ്‌നാട് തിരഞ്ഞെടുപ്പിൽ വ്യാജരേഖ ഉപയോഗിച്ച് വോട്ടുചെയ്ത 4 സ്ത്രീകളുൾപ്പെടെ 10 വിദേശപൗരർ അറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ നിയമവിരുദ്ധമായി വോട്ട് ചെയ്തെന്നാരോപിച്ച് 10 വിദേശ പൗരന്മാരെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചാണ് ഇവർ വോട്ട് രേഖപ്പെടുത്തിയതെന്നാണ് കണ്ടെത്തൽ. അറസ്റ്റിലായവരിൽ നാല് പേർ സ്ത്രീകളാണെന്ന് പൊലീസ് വ്യാഴാഴ്ച അറിയിച്ചു. ഏപ്രിൽ 23-ന് നടന്ന തിരഞ്ഞെടുപ്പിന് പിന്നാലെ രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെയാണ് ചെന്നൈ വിമാനത്താവളത്തിൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ഇവരെ തടഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വോട്ടെടുപ്പിൽ ക്രമക്കേട് നടത്തിയതായി വ്യക്തമായത്. ഇന്ത്യൻ പൗരത്വമില്ലാത്ത പ്രതികൾ സംസ്ഥാനത്തിന്റെ വിവിധ […]
Read more

ഷണ്മുഖം ഉൾപ്പെടെ 29 പേരെ എഐഎഡിഎംകെയിൽനിന്ന് പുറത്താക്കി

ചെന്നൈ: തമിഴ്നാട് നിയമസഭയിൽ നടന്ന വിശ്വാസവോട്ടെടുപ്പിനെ തുടർന്ന് അണ്ണാ ഡിഎംകെയിൽ ആഭ്യന്തര പ്രശ്നങ്ങൾ രൂക്ഷമായി. മുഖ്യമന്ത്രി വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെ സർക്കാരിന് അനുകൂലമായി വോട്ട് ചെയ്ത 29 നേതാക്കളെ പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി പുറത്താക്കി. പുറത്താക്കിയവരിൽ എസ്.പി. വേലുമണി, സി.വി. ഷണ്മുഖം എന്നിവരോടൊപ്പം മുൻമന്ത്രിമാരായ ആർ. കാമരാജ്, സി. വിജയഭാസ്‌കർ, പി. തങ്കമണി എന്നിവരും ഉൾപ്പെടുന്നു. പാർട്ടി വിപ്പ് ലംഘിച്ചാണ് ഇവർ സർക്കാരിനെ പിന്തുണച്ചത്. 234 അംഗങ്ങളുള്ള തമിഴ്നാട് നിയമസഭയിൽ വിജയ്‌യുടെ നേതൃത്വത്തിലുള്ള […]
Read more

ആരാധനാലയങ്ങൾക്ക് സമീപമുള്ള 276 മദ്യശാലകളിൽ പൂട്ടുവീഴും

ചെന്നൈ: തമിഴ്നാട്ടിൽ വിജയ്‌യുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരമേറ്റതിന് പിന്നാലെ 717 മദ്യശാലകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടു. സ്കൂളുകൾ, ആരാധനാലയങ്ങൾ, ജനസാന്ദ്രതയേറിയ പ്രദേശങ്ങൾ എന്നിവയുടെ 500 മീറ്റർ പരിധിക്കുള്ളിൽ പ്രവർത്തിക്കുന്ന മദ്യശാലകളാണ് പൂട്ടുന്നത്. ഏറ്റവും കൂടുതൽ മദ്യശാലകൾ അടച്ചുപൂട്ടുന്നത് മധുരൈ മേഖലയിലാണ്. ഇവിടെ 281 മദ്യശാലകൾ പൂട്ടും. കോയമ്പത്തൂർ മേഖലയിൽ 173 ഉം ചെന്നൈയിൽ 99 ഉം തിരുച്ചി മേഖലയിൽ 84 ഉം സേലം മേഖലയിൽ 80 ഉം മദ്യശാലകൾ അടച്ചുപൂട്ടും. മധുരൈ മേഖലയിലെ തൂത്തുക്കുടിയിലാണ് ഏറ്റവും കൂടുതൽ, 63 […]
Read more

പറഞ്ഞത് സംശുദ്ധ രാഷ്ട്രീയം: വിജയ്ക്കെതിരെ എം കെ സ്റ്റാലിൻ

ചെന്നൈ: തമിഴ്നാട് നിയമസഭയിലെ വിശ്വാസ വോട്ടെടുപ്പിനെ തുടർന്ന് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. നല്ല രാഷ്ട്രീയം വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയവർ ഇപ്പോൾ മോശം രാഷ്ട്രീയമാണ് നടത്തുന്നതെന്ന് സ്റ്റാലിൻ ആരോപിച്ചു. തുടക്കം തന്നെ ഇത്ര മോശമാണെങ്കിൽ ഭരണത്തിന്റെ അവസാനം എങ്ങനെയായിരിക്കുമെന്ന ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചു. മുഖ്യമന്ത്രിയുടെ ഓരോ നീക്കവും ജനങ്ങൾ ശ്രദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് സ്റ്റാലിൻ പ്രസ്താവനയിൽ പറഞ്ഞു. അണ്ണാഡിഎംകെ എംഎൽഎമാരെ പിളർത്തിയതിന് പകരമായി എന്താണ് നൽകാൻ പോകുന്നതെന്ന് അറിയാൻ ജനങ്ങൾ കാത്തിരിക്കുകയാണെന്നും അദ്ദേഹം […]
Read more

ജോത്സ്യനെ നിയമിച്ച സംഭവം; വിജയ്‌യുടെ നീക്കത്തിനെതിരെ ഹര്‍ജി

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഓഫീസിലെ സ്പെഷ്യൽ ഡ്യൂട്ടി ഓഫീസറായി ജോത്സ്യനെ നിയമിച്ചതിന് എതിരെ മദ്രാസ് ഹൈക്കോടതിയില്‍ ഹർജി. പിന്നാലെ ഹര്‍ജി ഫയല്‍ ചെയ്യാന്‍ അദ്ദേഹത്തിനോട് കോടതി നിര്‍ദേശിക്കുകയായിരുന്നു. ജസ്റ്റിസുമാരായ വിക്ടോറിയ ഗൗരി, എന്‍ സെന്തില്‍ കുമാര്‍ എന്നിവര്‍ അടങ്ങിയ അവധിക്കാല ബെഞ്ചിന്റേതാണ് നിര്‍ദേശം. അഭിഭാഷകനായ കൃഷ്ണമൂര്‍ത്തിയാണ് ഹർജി നൽകിയത്. വിജയ് നിയമലംഘനം നടത്തി മുന്‍കൂട്ടി പ്രഖ്യാപിക്കാതെ നിയമിക്കുകയായിരുന്നു എന്നാണ് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയത്. തമിഴ്നാട്ടിലെ തന്നെ പ്രമുഖനായ ജ്യോത്സ്യനും ആത്മീയ ഉപദേഷ്ടാവുമായ പണ്ഡിറ്റ് വെട്രിവേലിനെയാണ് […]
Read more

നിയമസഭയിൽ വിശ്വാസ വോട്ട് നേടി ടിവികെ സർക്കാർ

ചെന്നൈ: നിയമസഭാ വിശ്വാസവോട്ടെടുപ്പിൽ ടിവികെ സർക്കാർ ഭൂരിപക്ഷം നേടി. വോട്ടെടുപ്പിൽ 144 അംഗങ്ങൾ സർക്കാരിനെ പിന്തുണച്ചു, 22 പേർ എതിർത്തു. ഡിഎംകെ, ബിജെപി, പിഎംകെ എന്നിവ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. അഞ്ച് എംഎൽഎമാർ അഭിപ്രായം രേഖപ്പെടുത്താതെ വിട്ടുനിന്നതായും റിപ്പോർട്ടുണ്ട്. ഇതോടെ ടിവികെ സർക്കാർ സഭയിൽ വിശ്വാസവോട്ട് നേടി. വിജയ് നയിക്കുന്ന ടിവികെ സർക്കാരിന് നിലവിൽ 120 അംഗങ്ങളുടെ പിന്തുണയുണ്ടായിരുന്നു. പിന്നാലെ എഐഎഡിഎംകെയിലെ വിമത വിഭാഗമായ സി.വി. ഷണ്മുഖം, എസ്.പി. വേലുമണി എന്നിവരുടെ നേതൃത്വത്തിലുള്ള എം.എൽ.എമാരും പിന്തുണ പ്രഖ്യാപിച്ചതോടെ […]
Read more

അബുദാബിയിലേക്ക് പുറപ്പെടാനിരുന്ന യാത്രാവിമാനത്തിന്റെ ചിറകിൽ തീ; വിമാനം റദ്ദാക്കി

ചെന്നൈ: അബുദാബിയിലേക്ക് പുറപ്പെടാനിരുന്ന യാത്രാവിമാനത്തിന്റെ ചിറകിൽ തീ കണ്ടതിനെ തുടർന്ന് ചൊവ്വാഴ്ച വിമാനം റദ്ദാക്കി. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പുറപ്പെടാൻ തയ്യാറെടുക്കുന്നതിനിടെയാണ് എത്തിഹാദ് എയർവേസ് വിമാനത്തിന്റെ ഇടത് ചിറകിൽ തീപ്പിടിത്തമുണ്ടായത്. വിമാനത്തിൽ ഏകദേശം 280 യാത്രക്കാർ ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. വിമാനം പുറപ്പെടാൻ തയ്യാറെടുക്കുന്നതിനിടെയാണ് പൈലറ്റുമാർ ചിറകിൽ തീ കണ്ടത്. തുടർന്ന് മുൻകരുതൽ നടപടിയായി യാത്ര ഉടൻ റദ്ദാക്കുകയായിരുന്നു. അടിയന്തര പ്രതികരണ സംഘവും അഗ്നിശമന സേനയും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. തീ വേഗത്തിൽ അണച്ചതിനാൽ യാത്രക്കാർക്കും ജീവനക്കാർക്കും […]
Read more

ടിവികെക്ക് 145 എംഎൽഎമാരുടെ പുതിയ പിന്തുണ

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് എഐഎഡിഎംകെയിലെ ഒരു വിഭാഗം രംഗത്ത്. പാർട്ടിയിലെ 24 എംഎൽഎമാർ ടിവികെ സർക്കാരിനെ പിന്തുണയ്ക്കുമെന്ന് നേതാവ് സി.വി. ഷണ്മുഖം അറിയിച്ചു. ടിടിവി ദിനകരന്റെ പാർട്ടിയായ എഎംഎംകെയിലെ ഏക എംഎൽഎ എസ്. കാമരാജും നിയമസഭയിൽ ടിവികെയെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചു. ഇതോടെ ടിവികെ സർക്കാരിനെ പിന്തുണയ്ക്കുന്ന അംഗങ്ങളുടെ എണ്ണം 145 ആയി. അതിനാൽ സഭയിൽ ഭൂരിപക്ഷം തെളിയിക്കുന്നത് വിജയ്ക്ക് എളുപ്പമാകുമെന്നാണ് വിലയിരുത്തൽ. എഐഎഡിഎംകെയിൽ ഇപ്പോൾ ഇപിഎസ് പക്ഷത്ത് 23 എംഎൽഎമാരും വിമതവിഭാഗത്തിൽ 24 […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix