Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Chennai

തമിഴ്നാട്ടിലെ 717 മദ്യശാലകൾ അടച്ചുപൂട്ടണം; ഉത്തരവിട്ട് മുഖ്യമന്ത്രി വിജയ്

ചെന്നൈ: തമിഴ്നാട്ടിലെ 717 മദ്യശാലകൾ അടച്ചുപൂട്ടാൻ മുഖ്യമന്ത്രി വിജയ് ഉത്തരവിട്ടു. സത്യപ്രതിജ്ഞയ്ക്കു പിന്നാലെയാണ് തീരുമാനം. ആരാധനാലയങ്ങൾ, സ്‌കൂളുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവയുടെ 500 മീറ്റർ പരിധിയിലുള്ള മദ്യശാലകളാണ് അടച്ചുപൂട്ടുന്നത്. 717 ടാസ്മാക് ഔട്ട്‍ലെറ്റുകൾ രണ്ടാഴ്ചയ്ക്കകം അടച്ചുപൂട്ടണം എന്നാണ് ഉത്തരവ്. സ്കൂളുകൾക്ക് സമീപമുള്ള 186, ആരാധനാലയങ്ങൾക്ക് സമീപമുള്ള 276, ബസ് സ്റ്റാൻഡിനടുത്തുള്ള 255 മദ്യശാലകളാണ് അടച്ചുപൂട്ടുന്നത്. തമിഴ്നാട്ടിൽ ആകെ 4765 ടാസ്മാക് ഔട്ട്‌ലെറ്റുകൾ ഉണ്ട്. അതിൽ 717 എണ്ണമാണ് പൂട്ടുന്നത്. പൊതുജനതാൽപര്യം കണക്കിലെടുത്താണ് നടപടി എന്ന് ഉത്തരവിൽ പറയുന്നു. […]
Read more

പൊ​ള്ളാ​ച്ചി​യി​ൽ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് നാല് പേർ മരിച്ചു

ചെന്നൈ: തമിഴ്നാട്ടിലെ പൊള്ളാച്ചിയിൽ കാർ–ലോറി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. തിങ്കളാഴ്ചയാണ് അപകടം നടന്നത്. ധനപാൽ (37), മേനക (35), സ്നേഹ, കനിഷ്ക (17) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന സുർജിത്ത് (12) ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ തുടരുകയാണ്. സേലം ജില്ലയിൽ നിന്നുള്ള കുടുംബമാണ് അപകടത്തിൽപ്പെട്ടത്. പൊള്ളാച്ചിയിൽ നിന്ന് പല്ലടത്തേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് നെഗമം മേഖലയിൽ വച്ച് അപകടം സംഭവിച്ചത്. ലോറി ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് ലോറി കാറിലേക്ക് ഇടിച്ചുകയറിയതാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ […]
Read more

AIADMKയില്‍ പൊട്ടിത്തെറി; പാര്‍ട്ടി പിളര്‍പ്പിലേക്ക്

ചെന്നൈ: തമിഴ്നാട്ടില്‍ വീണ്ടും നാടകീയ നീക്കങ്ങള്‍. വിജയ്ന്റെ നേതൃത്വത്തില്‍ ടി വി കെ സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ പ്രധാന പ്രതിപക്ഷ കക്ഷികളിലൊന്നായ എഐഎഡിഎംകെയില്‍ കനത്ത പിളര്‍പ്പ്. തോല്‍വിക്ക് പിന്നാലെ തുടങ്ങിയ പൊട്ടിത്തെറി നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് കൈവിട്ടു പോവുകയായിരുന്നു. ഇതോടെ പാര്‍ട്ടിയെ രണ്ടായി പിളരുന്ന അവസ്ഥയിലാണ്. 30 എംഎല്‍എമാരുടെ പിന്തുണയോടെ എസ്പി വേലുമണിയെ ഒരു വിഭാഗം നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു. അതേസമയം മുന്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ അനുകൂലിക്കുന്ന 17 എംഎല്‍എമാര്‍ രംഗത്തെത്തിയോടെ […]
Read more

ടയർ മാറ്റുന്നതിനിടെ ലോറിയിടിച്ച് സഹോദരങ്ങൾ മരിച്ചു

ചെന്നൈ: കാറിന്റെ ടയർ മാറ്റുന്നതിനിടെ ലോറിയിടിച്ച് സഹോദരങ്ങൾ മരിച്ചു. ഹൊസൂർ-കൃഷ്ണഗിരി ദേശീയപാതയിലെ ഗുരുപാരപ്പള്ളിയിൽ ഇന്ന് പുലർച്ചെയായിരുന്നു അപകടം. പട്ടാമ്പി സ്വദേശിനിയായ ദിവ്യയും സഹോദരൻ ദീപകുമാണ് അപകടത്തിൽ മരിച്ചത്. ദിവ്യയുടെ ഭർത്താവ് വിനീത് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. ബംഗളൂരുവിൽ നിന്ന് മടങ്ങുന്നതിനിടെയാണ് ഇവർ സഞ്ചരിച്ച കാർ പഞ്ചറായത്. തുടർന്ന് വാഹനം റോഡരികിൽ നിർത്തി ടയർ മാറ്റുന്നതിനിടെ അതുവഴി വന്ന ലോറി ഇടിച്ചുകയറുകയായിരുന്നു.വിനീതിന്റെയും ദിവ്യയുടെയും കുട്ടികളും ബന്ധുക്കളും ഉൾപ്പെടെ എട്ട് പേരാണ് കാറിലുണ്ടായിരുന്നത്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗത തടസവും […]
Read more

നിയമസഭാം​ഗമായി സത്യപ്രതിജ്ഞ ചെയ്ത് വിജയ്‍യും ഉദയനിധി സ്റ്റാലിനും

ചെന്നൈ: തമിഴ്നാട് നിയമസഭാംഗമായി നടനും ടിവികെ നേതാവുമായ വിജയ് സത്യപ്രതിജ്ഞ ചെയ്തു. പ്രോടേം സ്പീക്കർ കറുപ്പയ്യ ആണ് വിജയിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. വിജയ് ഉൾപ്പെടെ ടിവികെയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 99 അംഗങ്ങളാണ് ഇന്ന് ആദ്യമായി നിയമസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തത്. അതേസമയം ഉദയനിധി സ്റ്റാലിൻയും നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. സ്പീക്കറുടെയും ഡെപ്യൂട്ടി സ്പീക്കറുടെയും തിരഞ്ഞെടുപ്പ് നാളെ നടക്കും. ബുധനാഴ്ചയ്ക്കകം വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് ഗവർണർ നിർദേശിച്ചിട്ടുണ്ട്. എം.കെ. സ്റ്റാലിൻ ഉൾപ്പെടെ നിരവധി മുതിർന്ന ഡിഎംകെ നേതാക്കൾ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സാഹചര്യത്തിൽ […]
Read more

വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം ആലപിച്ചതിൽ വിവാദം

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ തമിഴ്നാടിന്റെ സംസ്ഥാന ഗീതമായ “തമിഴ് തായ് വാഴ്ത്തി”നെ അവഗണിച്ചുവെന്ന ആരോപണവുമായി ഡിഎംകെയും സിപിഐയും രംഗത്ത്. ചടങ്ങിന്റെ തുടക്കത്തിലും അവസാനത്തിലും “വന്ദേമാതരം” പൂർണരൂപത്തിൽ ആലപിച്ചപ്പോൾ തമിഴ് തായ് വാഴ്ത്തിന് അർഹമായ പ്രാധാന്യം നൽകിയില്ലെന്നാണ് ഇരുപാർട്ടികളും ആരോപിക്കുന്നത്. ദേശീയ ഗാനത്തിന് മുമ്പായാണ് വന്ദേമാതരം ആലപിച്ചതും വിമർശനങ്ങൾക്ക് ഇടയാക്കി. തമിഴ്നാട്ടിൽ ഒരു സത്യപ്രതിജ്ഞാ ചടങ്ങിൽ തമിഴ് തായ് വാഴ്ത്തിനെ പിന്നിലാക്കി വന്ദേമാതരത്തിന് ഇത്രയും പ്രാധാന്യം നൽകുന്നത് ആദ്യമാണെന്ന് ഡിഎംകെ ചൂണ്ടിക്കാട്ടി. […]
Read more

തിരുച്ചിറപ്പള്ളി ഈസ്റ്റ് ഒഴിഞ്ഞ് വിജയ്; പെരമ്പൂർ മണ്ഡലം നിലനിർത്തും

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ രണ്ട് മണ്ഡലങ്ങളിൽ ഒന്നിൽ നിന്ന് രാജിവെച്ച് വിജയ്. തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലമാണ് അദ്ദേഹം ഒഴിഞ്ഞത്. പെരമ്പൂർ മണ്ഡലം നിലനിർത്താനാണ് തീരുമാനം. ഗവർണർ രാജേന്ദ്ര ആർലേക്കർക്ക് രാജിക്കത്ത് കൈമാറിയതായാണ് വിവരം. തിരുച്ചിറപ്പള്ളി ഈസ്റ്റിൽ ഡിഎംകെ സ്ഥാനാർഥി എസ്. ഇനിഗോ ഇരുദയരാജിനെ പരാജയപ്പെടുത്തിയാണ് വിജയ് വിജയം സ്വന്തമാക്കിയത്. 91,381 വോട്ടുകൾ നേടിയ അദ്ദേഹം കാൽലക്ഷത്തിലേറെ ഭൂരിപക്ഷത്തിലായിരുന്നു വിജയിച്ചത്. പെരമ്പൂരിൽ ആർ.ഡി. ശേഖറിനെതിരെയും വിജയ് വൻവിജയം നേടി. ഇവിടെ വിജയ് 1,20,365 വോട്ടുകൾ […]
Read more

സിനിമയിൽ എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അതിന് കാരണം വിജയ്: ജയ്

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത നടൻ ജയ് നടത്തിയ പ്രതികരണം ശ്രദ്ധേയമായി. സിനിമയിൽ താൻ നിലനിൽക്കാൻ പ്രധാന കാരണം വിജയ് ആണെന്നും അദ്ദേഹത്തോടുള്ള കടപ്പാട് അറിയിക്കാനാണ് ചടങ്ങിൽ എത്തിയതെന്നും ജയ് പറഞ്ഞു. വിജയ് മുഖ്യമന്ത്രിയാകുമെന്ന വിജയം താൻ ഏറെ മുൻപേ മനസിൽ കണ്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ പ്രതീക്ഷിക്കുന്ന രീതിയിലുള്ള ഭരണമാണ് അടുത്ത അഞ്ച് വർഷം ഉണ്ടാകുകയെന്ന് ആത്മവിശ്വാസമുണ്ടെന്നും ജയ് വ്യക്തമാക്കി. “വിജയ് പറഞ്ഞ കാര്യങ്ങൾ അദ്ദേഹം നടപ്പാക്കും. വാഗ്ദാനങ്ങൾ […]
Read more

വിജയ്‍യുടെ സത്യപ്രതിജ്ഞാ ചടങ്ങിനെതിരെ വിമർശനവുമായി സ്റ്റാലിൻ

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയുടെ സത്യപ്രതിജ്ഞാ ചടങ്ങിനെതിരെ ഡിഎംകെ വിമർശനം ഉയർത്തി. ചടങ്ങിൽ തമിഴ് തായ് വാഴ്ത്ത് മൂന്നാമതായി ആലപിച്ചതിനെ “അവഹേളനം” എന്നാണ് ഡിഎംകെ ആരോപിച്ചത്. ഇത് തന്നെയാണോ “മാറ്റം” എന്ന് എംപി പി വിൽ‌സൺ ചോദിച്ചു. ഇതിനിടെ, ഡിഎംകെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിൻ വിജയ്‌യെ പരിഹാസ സ്വരത്തിൽ അഭിനന്ദിച്ച് സാമൂഹിക മാധ്യമത്തിൽ കുറിപ്പ് പങ്കുവെച്ചു. വിജയ് സത്യപ്രതിജ്ഞയ്ക്കുശേഷം നടത്തിയ പ്രസംഗത്തിലെ വിമർശനങ്ങൾക്ക് മറുപടിയായാണ് സ്റ്റാലിന്റെ പ്രതികരണം. ഖജനാവിൽ പണം ഉണ്ടെന്നും “പണം […]
Read more

തമിഴ്‌നാട്ടിൽ പുതുയുഗം; തമിഴ് മക്കൾക്കായി വാഗ്ദാനങ്ങളുമായി ടിവികെ

ചെന്നൈ: ദിവസങ്ങളോളം നീണ്ട കൂടിക്കാഴ്ചകള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവില്‍ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റു. തിങ്കളാഴ്ച തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ രാഷ്ട്രീയ നിരീക്ഷകരെ വരെ ഞെട്ടിച്ച് വലിയ വിജയമാണ് വിജയ് നേടിയത്. രണ്ട് ദ്രാവിഡ പാർട്ടികൾ അറുപത് വർഷത്തോളം കയ്യടക്കിവെച്ചിരുന്ന ഭരണത്തിനാണ് ഇതോടെ വിരാമമായിരിക്കുന്നത്. മിഴക വെട്രി കഴകം (ടിവികെ) തമിഴ്നാട് തെരഞ്ഞെടുപ്പിലെ പ്രകടനപത്രികയില്‍ വിപുലമായ ക്ഷേമപദ്ധതികള്‍ക്കാണ് ഊന്നല്‍ നല്‍കിയിരുന്നത്. ഒമ്പതോളം വാഗ്ദാനങ്ങളാണ് ടിവികെ മുൻപോട്ട് വെച്ചിരിക്കുന്നത്. 60 വയസില്‍ താഴെയുള്ള സ്ത്രീകള്‍ക്ക് പ്രതിമാസം 2,500 രൂപ, പ്രതിവര്‍ഷം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix