Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Chennai

വിജയ്ക്ക് പിന്തുണ പ്രഖ്യാപിക്കാൻ VCK; TVK വ്യാജരേഖയുണ്ടാക്കിയെന്ന് പരാതിനൽകി ദിനകരൻ

ചെന്നൈ: തമിഴ്‌നാട്ടിലെ സർക്കാർ രൂപവത്കരണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾക്ക് വിരാമമാകുന്ന സൂചനയുമായി രാഷ്ട്രീയ നീക്കങ്ങൾ. എംഎൽഎമാരുടെ എണ്ണം തികയ്ക്കാനുള്ള ടിവികെയുടെ ശ്രമങ്ങൾക്ക് വഴിത്തിരിവായി, രണ്ട് എംഎൽഎമാരുള്ള വിസികെയും പിന്തുണ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇതോടെ വിജയ് നേതൃത്വം നൽകുന്ന ടിവികെയ്ക്ക് സർക്കാർ രൂപവത്കരണത്തിന് ആവശ്യമായ അംഗബലം ലഭിക്കുമെന്നാണ് വിലയിരുത്തൽ. ശനിയാഴ്ച നടക്കുന്ന വാർത്താസമ്മേളനത്തിൽ വിസികെ അധ്യക്ഷൻ തോൾ തിരുമാവളവൻ പിന്തുണ പ്രഖ്യാപിക്കുമെന്നുമാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ വിജയ് വിജയിച്ച രണ്ട് സീറ്റുകൾ ഉൾപ്പെടെ ടിവികെയ്ക്ക് 108 […]
Read more

തമിഴ്നാട്ടിൽ ആദ്യത്തെ സഖ്യ സർക്കാരിനെ നടൻ വിജയ് നയിക്കുമെന്ന് റിപ്പോർട്ടുകൾ

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വൻവിജയം നേടി, ചെറിയ പാർട്ടികളുടെ പിന്തുണയോടെ തമിഴക വെട്രി കഴകം (ടിവികെ) ഭൂരിപക്ഷം ഉറപ്പിച്ചതോടെ, തമിഴ്നാട്ടിൽ ആദ്യത്തെ സഖ്യ സർക്കാരിനെ നടൻ വിജയ് നയിക്കുമെന്ന് റിപ്പോർട്ടുകൾ. ധാരണപ്രകാരം പുതിയ മന്ത്രിസഭയിൽ വിടുതലൈ ചിരുതൈകൾ കക്ഷിക്ക് (വിസികെ) ഒരു മന്ത്രിസ്ഥാനം ലഭിക്കുമെന്നാണ് സൂചന. ഇടതുപക്ഷ പാർട്ടികളായ സിപിഐക്കും സിപിഎമ്മിനും ഓരോ മന്ത്രിസ്ഥാനങ്ങൾ വീതം നൽകുമെന്നും റിപ്പോർട്ടുകൾ പറയുന്നു. ഡിഎംകെ സഖ്യം വിട്ടെത്തിയ പാർട്ടികളുടെ പിന്തുണയോടെയാണ് ടിവികെ അധികാരത്തിലേക്ക് എത്തിയത്. മുമ്പ് ഡിഎംകെയുടെ സഖ്യകക്ഷികളായിരുന്ന […]
Read more

പിന്തുണയുമായി ഇടതുപാർട്ടികൾ; 118 എന്ന മാന്ത്രിക സംഖ്യ തൊട്ട് ടിവികെ

ന്യൂഡൽഹി: തമിഴ്‌നാട്ടിലെ രാഷ്ട്രീയ സാഹചര്യം അനിശ്ചിതത്വത്തിലിരിക്കെ നടനും രാഷ്ട്രീയ നേതാവുമായ എംഎ ബേബി പ്രതികരണവുമായി രംഗത്തെത്തി. നടൻ വിജയ്ക്ക് പിന്തുണ നൽകുന്ന കാര്യത്തിൽ സംസ്ഥാന പാർട്ടി നേതൃത്വം ഉചിതമായ തീരുമാനമെടുക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് എം.എ. ബേബി ഇക്കാര്യം വ്യക്തമാക്കിയത്. സഖ്യകക്ഷികളായ സിപിഐയും വിസികെയും ഉൾപ്പെടെയുള്ള പാർട്ടികളുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഈ നിലപാടെന്ന് അദ്ദേഹം അറിയിച്ചു. തമിഴ്നാട്ടിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നതിനിടെയാണ് ഈ പ്രതികരണം. സിപിഐ, സിപിഎം, വിസികെ […]
Read more

ടി.വി.കെ ക്ക് കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചതിനെതിരെ രൂക്ഷവിമർശനം; സ്റ്റാലിനെ ചേർത്തുപിടിച്ച് അഖിലേഷ് യാദവ്

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസ് ഡിഎംകെയുമായുള്ള ദീർഘകാല സഖ്യം അവസാനിപ്പിച്ച് വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന് (ടിവികെ) പിന്തുണ പ്രഖ്യാപിച്ചതിനെതിരെ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് രൂക്ഷ വിമർശനവുമായി രംഗത്തെത്തി. മമത ബാനർജിയുടെയും എം.കെ. സ്റ്റാലിന്റെയും കൂടെയുള്ള ചിത്രം എക്‌സിൽ പങ്കുവെച്ച അദ്ദേഹം, “പ്രതിസന്ധി ഘട്ടങ്ങളിൽ പരസ്പരം കൈവിടുന്നവരല്ല ഞങ്ങൾ” എന്ന് കുറിച്ചു. ഇത് കോൺഗ്രസിനുള്ള പരോക്ഷ വിമർശനമായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഇതിനിടെ കോൺഗ്രസിന്റെ നിലപാടിനെതിരെ കടുത്ത അതൃപ്തി പ്രകടിപ്പിച്ച ഡിഎംകെ, […]
Read more

ബിജെപിസഖ്യം വിട്ടിട്ട് മതി ചർച്ചയെന്ന് AIADMKയോട് DMK

ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ രൂപവത്കരണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നതിനിടെ, അപൂർവമായ രാഷ്ട്രീയ നീക്കങ്ങൾക്ക് സാധ്യതയെന്ന് സൂചന. പരസ്പരം രാഷ്ട്രീയമായി വിരോധികളായ ഡിഎംകെയും എഐഎഡിഎംകെയും ചേർന്ന് സഖ്യസർക്കാർ രൂപീകരിക്കാനുള്ള സാധ്യതകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. കേവലഭൂരിപക്ഷം നേടാൻ വ്യക്തമായ ഒരു കൂട്ടായ്മക്കും കഴിയാത്ത സാഹചര്യത്തിലാണ് പുതിയ നീക്കങ്ങൾക്ക് വേഗം കൂടുന്നത്. ഈ സാഹചര്യത്തിൽ, നടൻ വിജയ് നേതൃത്വം നൽകുന്ന ടിവികെയെ സർക്കാർ രൂപവത്കരണ പ്രക്രിയയിലേക്ക് ഉൾപ്പെടുത്താനുള്ള സാധ്യതകളുണ്ടായിരുന്നുവെങ്കിലും ഗവർണർ രാജേന്ദ്ര ആർലേക്കർ അതിന് തയ്യാറായില്ലെന്ന വിവരവും പുറത്തുവരുന്നു. ഇതാണ് തമിഴ്‌നാട് […]
Read more

അങ്ങനെ സംഭവിച്ചാൽ 107 എംഎൽഎമാരും രാജിവെക്കും: ടിവികെ

ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ രൂപവത്കരണവുമായി ബന്ധപ്പെട്ട രാഷ്ട്രീയ നീക്കങ്ങൾ കടുപ്പമാകുന്നു. ഡിഎംകെയും എഐഎഡിഎംകെയും ചേർന്ന് സർക്കാർ രൂപീകരിക്കാൻ ശ്രമിച്ചാൽ ടിവികെയുടെ എല്ലാ എംഎൽഎമാരും രാജിവെക്കുമെന്ന് പാർട്ടി മുന്നറിയിപ്പ് നൽകി. സർക്കാർ രൂപവത്കരിക്കാൻ അവകാശവാദം ഉന്നയിച്ച ടിവികെയെ ആവശ്യമായ എംഎൽഎമാരുടെ പിന്തുണയില്ലെന്ന് ചൂണ്ടിക്കാട്ടി ഗവർണർ ക്ഷണിച്ചിരുന്നില്ല. ഇതിന് പിന്നാലെ ഡിഎംകെയും എഐഎഡിഎംകെയും തമ്മിൽ നിർണായക ചർച്ചകൾ നടന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതോടെയാണ് ടിവികെയുടെ ശക്തമായ പ്രതികരണം. 234 അംഗ നിയമസഭയിൽ ടിവികെയ്ക്ക് 108 എംഎൽഎമാരുടെ പിന്തുണയുണ്ട്. നടൻ വിജയ് […]
Read more

ഗവർണറുടെ നിലപാടിൽ പാർട്ടിയുടെ ഇടപെടലില്ല; വിശദീകരണവുമായി ബിജെപി

ചെന്നൈ: തമിഴ്നാട്ടിൽ തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്‍യുടെ സത്യപ്രതിജ്ഞയിൽ അനിശ്ചിതത്വം തുടരുന്നു. ലോക് ഭവനിലെത്തി വിജയ് വീണ്ടും ഗവർണറെ കണ്ടെങ്കിലും 118 എംഎല്‍എമാരുടെ പിന്തുണക്കത്ത് വേണമെന്ന നിലപാട് ഗവർണർ ആവർത്തിച്ചു. ഗവർണർ നിലപാട് കടുപ്പിച്ചതോടെ ഭൂരിപക്ഷം ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് ടിവികെ. ഗവർണറുടെ ഈ തീരുമാനം തമിഴ്‌നാട്ടിൽ പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്. അതേസമയം ഗവർണറുടെ നിലപാടിൽ പാർട്ടിയുടെ ഇടപെടൽ നിഷേധിച്ച് ബിജെപി രംഗത്തെത്തിയിരിക്കുകയാണ്. ഇതൊരു ജനാധിപത്യ രാജ്യമാണ്. ഇവിടെ തിരഞ്ഞെടുപ്പുകൾ ജനാധിപത്യപരമായി നടക്കുന്നു. വിജയ്‌ക്ക് കൂടുതൽ സീറ്റുകൾ ലഭിച്ചിട്ടുണ്ട്. […]
Read more

വിജയ്ക്ക് പിന്തുണയുമായി ഡിഎംകെ ഉൾപ്പെടെയുള്ളവർ; ​ഗവർണറുടേത് അം​ഗീകരിക്കാനാകാത്ത നടപടി

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായതിന് പിന്നാലെ വിജയ്ക്ക് പിന്തുണയുമായി വിവിധ രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തി. സർക്കാർ രൂപീകരിക്കാൻ ആവശ്യമായ ഭൂരിപക്ഷം ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഗവർണർ രാജേന്ദ്ര അർലേക്കർ വിജയിയെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ക്ഷണിക്കാത്തതിനെതിരെയാണ് പ്രതിഷേധം ഉയരുന്നത്. ഡിഎംകെ, എംഎൻഎം, വിദുതലൈ ചിരുതൈകൾ കക്ഷി, സിപിഐ അടക്കമുള്ള പാർട്ടികൾ ഗവർണറുടെ നടപടി ജനവിധിയോടുള്ള വെല്ലുവിളിയാണെന്ന് ആരോപിച്ചു. ആദ്യമായി മത്സരിച്ച തിരഞ്ഞെടുപ്പിൽ വിജയിയുടെ ടിവികെ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി […]
Read more

പിറന്നാൾ കേക്ക് മുറിക്കാൻ വാൾ; നിയുക്ത ടിവികെ എംഎൽഎക്കെതിരെ പരാതി

ചെന്നൈ: തമിഴ്നാട്ടിൽ നിയുക്ത ടിവികെ എംഎൽഎ വാളുകൊണ്ട് കേക്ക് മുറിക്കുന്ന ദൃശ്യങ്ങൾ വൈറലായികൊണ്ടിരിക്കുകയാണ്. റോയപുരത്തുനിന്ന് തെരഞ്ഞെടുക്കപ്പെട്ട വിജയ് ദാമു ആണ് പിറന്നാൾ കേക്ക് വാൾ കൊണ്ട് മുറിച്ചത്. ഇതിന് പിന്നാലെ പുലിയൻതോപ്പ് സ്വദേശി ജിജി ശിവ പൊലീസ് കമ്മീഷണറുടെ ഓഫീസിനും ഡിജിപിയുടെ ഓഫീസിനും പരാതി നൽകിയിരുന്നു. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി നേതാക്കളും ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് തെറ്റായ സന്ദേശമാണെന്നും, പൊതുജനങ്ങളിൽ ഭയമുണ്ടാക്കുമെന്നും സമാധാനാന്തരീക്ഷം തകർക്കപ്പെടുമെന്നുമാണ് പരാതിക്കാരൻ പറയുന്നത്. ആളുകൾ നോക്കിനിൽക്കെയാണ് വിജയ് ദാമു വാൾ ഉപയോഗിച്ച് […]
Read more

ഗവർണർ രാജേന്ദ്ര ആർലേക്കറുമായി കൂടിക്കാഴ്ച നടത്തും; എടപ്പാടി കെ. പളനിസ്വാമി

ചെന്നൈ: തമിഴ്‌നാട്ടിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിനിടെ എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി ഗവർണർ രാജേന്ദ്ര ആർലേക്കറുമായി കൂടിക്കാഴ്ച നടത്തും. വ്യാഴാഴ്ച വൈകിട്ട് മൂന്നരയ്ക്ക് ലോക്ഭവനിൽ കൂടിക്കാഴ്ച നടക്കുമെന്നാണ് റിപ്പോർട്ട്. അതേസമയം, സംസ്ഥാനത്ത് സർക്കാർ രൂപവത്കരണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം ഫലം പ്രഖ്യാപിച്ച് നാലാം ദിവസവും തുടരുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയെങ്കിലും കേവലഭൂരിപക്ഷത്തിനാവശ്യമായ അംഗബലം ലഭിക്കാത്തത് ടിവികെയെയും വിജയിനെയും പ്രതിസന്ധിയിലാക്കുകയാണ്. സർക്കാർ രൂപവത്കരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് വിജയ് ബുധനാഴ്ചയും വ്യാഴാഴ്ചയും ഗവർണറെ കണ്ടിരുന്നു. എന്നാൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix