Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മുഖ്യമന്ത്രി അല്ല മുഖ്യസേവകൻ; ജനങ്ങളോട് നന്ദി പറഞ്ഞ് മുഖ്യമന്ത്രി വിജയ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: തിരുച്ചി ഈസ്റ്റ് തന്റെ ഹൃദയത്തിന്റെ ഭാഗമാണെന്നും തമിഴ്നാട്ടിലെ ജനങ്ങളാണ് തന്റെ ഏറ്റവും വലിയ ശക്തിയെന്നും തമിഴ്നാട് മുഖ്യമന്ത്രി വിജയ്. ജനങ്ങളെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് വിജയ് വികാരനിർഭരമായ പ്രതികരണം നടത്തിയത്.

“ഞാൻ മുഖ്യമന്ത്രി അല്ല, മുഖ്യസേവകനാണ്. തമിഴ്നാട്ടിലെ എല്ലാ ജനങ്ങൾക്കും നന്ദി. ‘എൻ നെഞ്ചിൽ കുടിയിരിക്കും തമിഴക മക്കൾ’,എന്നാണ് വിജയ് അഭിസംബോധന ചെയ്തത്.

രാഷ്ട്രീയ എതിരാളികളെക്കുറിച്ചും വിജയ് പരാമർശിച്ചു. തനിക്ക് എതിരാളികൾ ഇല്ലെന്ന് പറയരുതെന്നും, സംസ്ഥാന രാഷ്ട്രീയത്തിൽ പ്രധാന മത്സരം ഡിഎംകെയും ടിവികെയും തമ്മിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. “ഇതിനിടയിൽ മറ്റാരുമില്ല,” എന്നും വിജയ് വ്യക്തമാക്കി.

ഡിഎംകെ നേതാക്കളുടെ സാമൂഹ്യമാധ്യമ ഇടപെടലുകളെ പരിഹസിച്ച വിജയ്, വിമർശനങ്ങൾക്ക് അക്കമിട്ട് മറുപടി നൽകിയാണ് പ്രസംഗം മുന്നോട്ടുകൊണ്ടുപോയത്.

“വിജയ് തമിഴ്നാട്ടിലെ ഓരോരുത്തരുടെയും പ്രതിനിധിയാണ്. നാളെയും അങ്ങനെ തന്നെയായിരിക്കും. ജനങ്ങളെയും എന്നെയും വേർപെടുത്താൻ ആർക്കും കഴിയില്ല,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിജയിയുടെ പ്രസംഗം പാർട്ടി പ്രവർത്തകരിലും അനുയായികളിലും ആവേശം സൃഷ്ടിച്ചിരിക്കുകയാണ്.

Advertisement
WhiteswanTV Footer