Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Chennai

ഗർഭകാല പരിചരണത്തിനായി ഭാര്യയോട് വിവാഹമോചനം ആവശ്യപ്പെട്ടു; നിഷേധിച്ച് കോടതി

ചെന്നൈ: ഭാര്യ ഗർഭകാല പരിചരണത്തിനായി സ്വന്തം വീട്ടിലേക്ക് മാറിയതിനെ തുടർന്ന് വിവാഹമോചനത്തിന് അപേക്ഷിച്ച ഭർത്താവിന് മദ്രാസ് ഹൈക്കോടതി തിരിച്ചടി നൽകി. വിദേശത്ത് ജോലി ചെയ്യുമ്പോഴും ഭാര്യയുടെയും കുഞ്ഞിൻ്റെയും ആവശ്യങ്ങൾ അവഗണിച്ച്, സമ്പാദ്യം മുഴുവൻ സ്വന്തം അമ്മയ്ക്ക് മാത്രം അയച്ചുകൊടുക്കുന്ന ഭർത്താവിന് വിവാഹമോചനത്തിന് അർഹതയില്ലെന്നാണ് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കിയത്. 2012-ൽ ഇവരുടെ വിവാഹം നടന്നത്, ഏഴു മാസം കഴിഞ്ഞ് ഭർത്താവ് സിംഗപ്പൂരിലേക്ക് ജോലിക്ക് പോയി. ജോലി വഴി ലഭിച്ച പണം മുഴുവൻ തന്റെ അമ്മയുടെ അക്കൗണ്ടിലേക്ക് അയച്ചുവെന്നും, ഭാര്യയ്ക്ക് […]
Read more

വിജയ് സർക്കാരിൽ 23 മന്ത്രിമാർ കൂടി അധികാരമേറ്റു

ചെന്നൈ: തമിഴ്‌നാട്ടിലെ വിജയ് സർക്കാരിൽ 23 മന്ത്രിമാർ കൂടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടിവികെയിൽ നിന്ന് 21 പേരും കോൺഗ്രസിൽ നിന്ന് 2 പേരുമാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. ലോക്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങിൽ പുതുതായി ചേർന്ന മന്ത്രിമാർ ഔദ്യോഗികമായി ചുമതലയേറ്റു. സർക്കാരിന് പിന്തുണ നൽകുന്ന കോൺഗ്രസ് ഉൾപ്പെടെയുള്ള ഘടകകക്ഷികൾക്കും മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിരുന്നു. കോൺഗ്രസിൽ നിന്ന് രാജേഷ് കുമാർ, പി. വിശ്വനാഥൻ എന്നിവരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. അഞ്ചു […]
Read more

ടെൻഡറിന് സമയപരിധി വെറും 6 മണിക്കൂർ; കരാർ റദ്ദാക്കി ടിവികെ

ചെന്നൈ: തമിഴ്‌നാട്ടിൽ ജലസംഭരണി നിർമാണവുമായി ബന്ധപ്പെട്ട ടെൻഡർ അനുവദിച്ച ശേഷം മണിക്കൂറുകൾക്കകം സർക്കാർ അത് പിൻവലിച്ചത് വിവാദമായി. ടെൻഡർ നടപടിയിൽ ക്രമക്കേട് നടന്നുവെന്ന പ്രതിപക്ഷമായ ഡിഎംകെയുടെ ആരോപണത്തിന് പിന്നാലെയായിരുന്നു സർക്കാരിന്റെ നടപടി. കാഞ്ചീപുരം ജില്ലയിൽ 30,000 ലിറ്റർ ശേഷിയുള്ള ജലസംഭരണി നിർമിക്കാനായി ഗ്രാമവികസന വകുപ്പ് മേയ് 19-ന് ടെൻഡർ ക്ഷണിച്ചു. പദ്ധതിയുടെ കണക്കുകൂട്ടിയ ചെലവ് 16.83 ലക്ഷം രൂപയായിരുന്നു. രാവിലെ ഒൻപത് മണിക്ക് ടെൻഡർ വിജ്ഞാപനം പുറത്തിറക്കിയ സർക്കാർ, അപേക്ഷ സമർപ്പിക്കാനുള്ള അവസാന സമയം അന്നേ ദിവസം […]
Read more

59 വർഷത്തിന് ശേഷം തമിഴ്‌നാട്ടിൽ കോൺഗ്രസിന് മന്ത്രിമാ‍ർ

ചെന്നൈ: 59 വർഷത്തിന് ശേഷം തമിഴ്‌നാട്ടിൽ കോൺഗ്രസ് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യും. കോൺഗ്രസ് എംഎൽഎമാരായ രാജേഷ് കുമാർ, പി വിശ്വനാഥ് എന്നിവരാണ് വിജയ് സർക്കാരിൽ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്. കോൺഗ്രസ് നേരത്തെ ഡിഎംകെ മുന്നണിയുടെ ഭാഗമായിരുന്നെങ്കിലും മന്ത്രിസഭയിൽ പ്രാധിനിധ്യം ഉണ്ടായിരുന്നില്ല. കോൺഗ്രസ് നിയമസഭാകക്ഷി നേതാവാണ് എസ് രാജേഷ് കുമാർ. മേലൂരിൽനിന്നുള്ള എംഎൽഎയാണ് പി വിശ്വനാഥ്. ചരിത്രപരമായ ഒരു നിമിഷമാണ്, കാരണം 59 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം കോൺഗ്രസ് തമിഴ്‌നാട് മന്ത്രിസഭയിൽ വീണ്ടും എത്തുകയാണ് എന്ന് […]
Read more

ആരോഗ്യവകുപ്പിനായി വാങ്ങിയ മഹീന്ദ്ര ബൊലേറോ ഓടിച്ച് മുഖ്യമന്ത്രി വിജയ്

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് ആരോഗ്യവകുപ്പിനായി പുതിയ വാഹനങ്ങൾ പുറത്തിറക്കി. സെക്രട്ടേറിയറ്റിൽ ബുധനാഴ്ച നടന്ന ചടങ്ങിലാണ് വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് നിർവഹിച്ചത്. ചടങ്ങിനിടെ മുഖ്യമന്ത്രി മഹീന്ദ്ര ബൊലേറോ വാഹനം സ്വയം ഓടിച്ചു. വാഹനത്തിന്റെ ഡ്രൈവർ അദ്ദേഹത്തിന്റെ സമീപ സീറ്റിലിരുന്നു. സെക്രട്ടേറിയറ്റ് ക്യാമ്പസിനുചുറ്റും വാഹനം ഓടിച്ച മുഖ്യമന്ത്രിയുടെ ദൃശ്യങ്ങൾ പിന്നീട് സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ആരോഗ്യവകുപ്പിനായി 2.9 കോടി രൂപ ചെലവിൽ 40 പുതിയ വാഹനങ്ങളാണ് സർക്കാർ ഒരുക്കിയത്. ഗ്രാമവികസന പ്രവർത്തനങ്ങൾക്കും മെഡിക്കൽ സേവനങ്ങൾക്കും വേണ്ടിയാണ് ഈ […]
Read more

സർക്കാരിന്റെ ഭാഗമാകണമെന്ന് സഖ്യകക്ഷികളോട് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

ചെന്നൈ: മുഖ്യമന്ത്രി സി ജോസഫ് വിജയ് നയിക്കുന്ന മന്ത്രിസഭയിൽ ചേരാൻ സഖ്യകക്ഷികളോട് അഭ്യർഥിച്ച് ഭരണകക്ഷിയായ ടിവികെ. പാർട്ടി ജനറൽ സെക്രട്ടറി ആധവ് അർജുനനാണ് ഇക്കാര്യം അറിയിച്ചത്. സാമൂഹ്യനീതിയുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന നേതാക്കളും പാർട്ടികളും സർക്കാരിനൊപ്പം സഹകരിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിസഭയിൽ ആരെ ഉൾപ്പെടുത്തണമെന്ന കാര്യത്തിൽ മുഖ്യമന്ത്രി ഉടൻ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നും വ്യക്തമാക്കി. ഇടതുപാർട്ടികൾ പുറത്തുനിന്നുള്ള പിന്തുണ നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്നും ആ നിലപാടിനെ ബഹുമാനിക്കുന്നുവെന്നും ആധവ് അർജുന പറഞ്ഞു. സർക്കാർ മതേതര നിലപാടിൽ ഉറച്ചുനിൽക്കുമെന്നും […]
Read more

പല വകുപ്പുകൾക്കും മന്ത്രിമാരില്ലാതെ വിജയ് സർക്കാർ

ചെന്നൈ: തമിഴ്‌നാട്ടിലെ ടിവികെ മന്ത്രിസഭ ഉടൻ വികസിപ്പിക്കും. സഖ്യകക്ഷിയായ കോൺഗ്രസിന് രണ്ടുമന്ത്രിമാരെ ലഭിക്കുമെന്നാണ് കരുതുന്നത്. സർക്കാരിനെ പിന്തുണച്ച അണ്ണാ ഡിഎംകെ വിമതർക്ക് മന്ത്രിസ്ഥാനം നൽകുന്ന കാര്യത്തിൽ അന്തിമതീരുമാനമായിട്ടില്ല. മേയ് 10-ന് മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ഒൻപത് ടിവികെ നേതാക്കളാണ് സത്യപ്രതിജ്ഞചെയ്തത്. പ്രധാന വകുപ്പുകൾ അവർക്ക് വീതിച്ചു നൽകിയെങ്കിലും പല വകുപ്പുകൾക്കും ഇപ്പോഴും മന്ത്രിമാരില്ല. ചില മന്ത്രിമാർ പല വകുപ്പുകളുടെയും ചുമതല വഹിക്കുന്നുമുണ്ട്. ഇതുകാരണം ഭരണനിർവഹണം കാര്യക്ഷമമായി തുടങ്ങാനായിട്ടില്ല. എത്രയും പെട്ടെന്ന് മന്ത്രിസഭ വികസിപ്പിക്കണമെന്ന ആവശ്യം പാർട്ടി നേതൃത്വത്തിൽനിന്നുതന്നെ ഉയർന്നിട്ടുണ്ട്. […]
Read more

ഓസ്‌ട്രേലിയയുടെ BBL ആദ്യമായി ഇന്ത്യയിലേക്ക്; എംഎ ചിദംബരം സ്റ്റേഡിയത്തിൽ പരിശോധന നടത്തി ഓസ്‌ട്രേലിയൻ സംഘം

ചെന്നൈ: ഓസ്‌ട്രേലിയയുടെ ബിഗ് ബാഷ് ലീഗ് (BBL) ആദ്യമായി ഇന്ത്യയിലേക്ക് എത്തുന്നതായി റിപ്പോർട്ട്. 2026-27 സീസണിലെ ഉദ്ഘാടന മത്സരം ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ (ചെപ്പോക്ക്) നടത്താനാണ് ആലോചന. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ഹോം ഗ്രൗണ്ടായ ഈ വേദി അന്താരാഷ്ട്ര ടി20 ലീഗ് മത്സരത്തിന് ഉപയോഗിക്കുന്നതിലൂടെ ക്രിക്കറ്റ് ലോകത്ത് വലിയ മാറ്റത്തിന് തുടക്കമാകുമെന്നാണ് വിലയിരുത്തൽ. തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷനും ബിസിസിഐയും ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ നിർദേശത്തിന് അനുകൂല നിലപാട് നൽകിയതായാണ് സൂചന. പദ്ധതിയുടെ ഭാഗമായി ക്രിക്കറ്റ് ഓസ്‌ട്രേലിയയിലെ […]
Read more

അവസാന ഹോം മാച്ചിന് മുമ്പ് ധോണിക്ക് വീണ്ടും പരിക്ക്; ഹൈദരാബാദിനെതിരെ കളിക്കില്ല

ചെന്നൈ: ഐപിഎല്ലിൽ പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താൻ ചെന്നൈ സൂപ്പർ കിംഗ്സ് ഇന്ന് അവസാന ഹോം മാച്ചിന് ഇറങ്ങുന്നതിന് മുൻപ് കനത്ത തിരിച്ചടി. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ ഇന്നത്തെ മത്സരത്തിൽ മുൻ നായകൻ എം.എസ്. ധോണി കളിക്കില്ലെന്നാണ് സൂചന. പരിശീലനത്തിനിടെ കൈവിരലിനേറ്റ പരിക്കാണ് തിരിച്ചടിയായത്. ഈ സീസൺ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് തുടയിലെ പേശികള്‍ക്ക് പരിക്കേറ്റതിനെ തുടർന്ന് ധോണിക്ക് ആദ്യ രണ്ടാഴ്ചത്തെ മത്സരങ്ങൾ പൂർണ്ണമായും നഷ്ടമായിരുന്നു. പരിക്ക് മാറാത്തതും, മികച്ച ഫോമിലുള്ള ചെന്നൈ ടീമിന്‍റെ വിന്നിംഗ് കോമ്പിനേഷൻ മാറ്റേണ്ട എന്ന […]
Read more

ആവേശപ്പോരിന് ചെന്നൈയും ഹൈദരാബാദും; മുന്നില്‍ പ്ലേ ഓഫ്

ചെന്നൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ് ഇന്ന് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. ചെപ്പോക്കില്‍ കളിക്കാനിറങ്ങുമ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനും ഒരേയൊരു ലക്ഷ്യം പ്ലേ ഓഫ് മാത്രമാണ്. ജയിച്ചാല്‍ ഹൈദരാബാദിന് ഏറെക്കുറെ വഴി എളുപ്പമാകും. തോറ്റാല്‍ മറ്റുള്ളവരുടെ പ്രകടനം കൂടി ആശ്രയിക്കേണ്ട അവസ്ഥയിലുമാകും. എന്നാല്‍ ചെന്നൈയ്ക്ക് ജയം മാത്രമാണ് വേണ്ടത്. ഒരുപക്ഷെ, തോറ്റാൽ പുറത്തേക്കുള്ള വാതിൽ തുറന്നേക്കും. നിലവില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മാത്രമാണ് പ്ലേ ഓഫില്‍ കടന്നത്. മറ്റുള്ള മൂന്നു സ്ഥാനങ്ങളിലേക്കും പോരാട്ടം കഠിനമാണ്. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix