ചെന്നൈ: പാർട്ടിയിൽനിന്ന് കൂറുമാറിയവരെ ഒരിക്കലും തിരികെ സ്വാഗതം ചെയ്യില്ലെന്ന് ഡിഎംകെ സീനിയർ നേതാവ് ആർ എസ്. ഭാരതി. ഭാവിയിൽ കോൺഗ്രസുമായി പാർട്ടി സഖ്യം സ്ഥാപിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഒളിച്ചുപോയ ഭാര്യയോടൊപ്പം ആരും താമസിക്കാറില്ല. അതുപോലെ സഖ്യം വിട്ടുപോയ കോൺഗ്രസിനും രാഷ്ട്രീയ ബന്ധങ്ങൾ ഇല്ല. താഴത്തെതട്ടിലുള്ള പാർട്ടി പ്രവർത്തകർ ഒരിക്കലും കോൺഗ്രസിനെ തിരികെ സ്വീകരിക്കില്ല- ഭാരതി പറഞ്ഞു.
ഡിഎംകെ പ്രത്യയശാസ്ത്രപരമായി യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും, ഭാവിയിൽ ബിജെപിയുമായും സഖ്യം ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വടക്കൻ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ രീതി ഇപ്പോൾ തമിഴ്‌നാട്ടിലും വന്നതായി അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ഒരു മേയർ സീറ്റ് പോലും ഭരണകക്ഷിക്കോ അവർക്കു പിന്തുണ നൽകുന്നവർക്കോ ലഭിക്കില്ല, വോട്ട് യോഗ്യതയുള്ള സ്ഥാനാർഥികൾക്ക് മാത്രമേ ചെലുത്തൂ എന്നും ഭാരതി വ്യക്തമാക്കി,






