ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌ക്കെതിരെ നൽകിയിരുന്ന വിവാഹമോചന ഹർജി ഭാര്യ സംഗീത പിൻവലിച്ചു. ഹർജി പിൻവലിക്കാനുള്ള തീരുമാനം സംഗീത ചെങ്കൽപ്പെട്ട് കുടുംബകോടതിയെ അറിയിച്ചതോടെ കേസ് കോടതി തീർപ്പാക്കി.
വീഡിയോ കോൺഫറൻസിംഗ് മുഖേനയാണ് സംഗീത കോടതിയിൽ ഹാജരായി തന്റെ നിലപാട് അറിയിച്ചത്. നേരത്തെ, വിജയ്‍യുടെ അമ്മ ഇടപെട്ടതായി സൂചന ഉണ്ടായിരുന്നു. വിവാഹമോചനം വേണ്ടെന്ന നിലപാടിലേക്ക് ഇരുവരും എത്തുന്നതായും ഒന്നായി മുന്നോട്ട് പോവുമെന്നുമായിരുന്നു അഭ്യൂഹം.
1998-ൽ യുകെയിൽ രജിസ്റ്റർ വിവാഹം നടത്തിയ വിജയും സംഗീതയും 1999-ൽ ചെന്നൈയിൽ മതാചാരപ്രകാരം വിവാഹിതരായിരുന്നു.











