Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ദീപാവലിയെ ‘സന്തോഷത്തിന്റെ ഈദ്’ എന്ന് വിശേഷിപ്പിച്ച് ഖാർഗെ; വിമർശനവുമായി ബി.ജെ.പി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ദീപാവലിയെ ‘സന്തോഷത്തിന്റെ ഈദ്’ (ഖുശിയോ കി ഈദ്) എന്ന് വിശേഷിപ്പിച്ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പരാമർശത്തിനെതിരെ വിമർശനവുമായി ബി.ജെ.പി. ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് കോൺഗ്രസ് വോട്ട് ബാങ്ക് പ്രീണന രാഷ്ട്രീയമാണ് നടത്തുന്നതെന്ന് ബി.ജെ.പി ആരോപിച്ചു. കോൺഗ്രസ് ഹിന്ദുവിരുദ്ധവും സനാതന വിരുദ്ധവുമായ പാർട്ടിയാണെന്ന് ബി.ജെ.പി വക്താവ് പ്രദീപ് ഭണ്ഡാരി കുറ്റപ്പെടുത്തി.

നവംബർ ഏഴിന് ദീപാവലി ആശംസകൾ അറിയിക്കുന്നതിനിടെയാണ് ഖാർഗെ ഈ പരാമർശം നടത്തിയത്. ‘എല്ലാവർക്കും ദീപാവലി ആശംസകൾ നേരുന്നു. പലരും ഇത് സന്തോഷത്തിന്റെ ഈദ് എന്ന നിലയിലാണ് ആഘോഷിക്കുന്നത്. ഈ ഉത്സവവേളയിൽ എല്ലാ ഭാരതീയർക്കും ആശംസകൾ അറിയിക്കുന്നു’ എന്നായിരുന്നു മാധ്യമങ്ങളോട് ഖാർഗെ പറഞ്ഞത്.

രാജ്യത്ത് സമാധാനം നിലനിർത്തേണ്ടത് അത്യാവശ്യമാണെന്നും രാജ്യത്തിന്റെ സംരക്ഷണത്തിനും ദേശീയ ഐക്യം ശക്തിപ്പെടുത്തുന്നതിനും എല്ലാവരും ആത്മാർഥമായി പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഖാർഗെയുടെ പരാമർശത്തിന് പിന്നാലെ ബി.ജെ.പി വക്താവ് പ്രദീപ് ഭണ്ഡാരി സാമൂഹിക മാധ്യമമായ എക്സിലൂടെ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചു. സോണിയ ഗാന്ധിയുടെ ബാബ്റി പരാമർശങ്ങളും ചൂണ്ടിക്കാട്ടിയ ഭണ്ഡാരി, കോൺഗ്രസ് ഹിന്ദുവിരുദ്ധ പാർട്ടിയാണെന്ന് ആരോപിച്ചു. ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായാണ് ഖാർഗെ ദീപാവലിയെ ‘സന്തോഷത്തിന്റെ ഈദ്’ എന്ന് വിശേഷിപ്പിച്ചതെന്നും അദ്ദേഹം കുറിച്ചു.

മറ്റൊരു ബി.ജെ.പി വക്താവായ സി.ആർ. കേശവനും ഖാർഗെയുടെ സന്ദേശത്തിനെതിരെ രംഗത്തെത്തി. ഖാർഗെയുടെ ദീപാവലി ആശംസകൾ കോടിക്കണക്കിന് ഹിന്ദു വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്ന് അദ്ദേഹം ആരോപിച്ചു. വോട്ട് ബാങ്ക് പ്രീണനത്തിനായി ഹിന്ദുക്കളുടെ വിശ്വാസത്തെ അധിക്ഷേപിക്കാൻ കോൺഗ്രസ് മടിക്കില്ലെന്നതിന്റെ തെളിവാണ് ഈ പരാമർശമെന്നും കേശവൻ കുറ്റപ്പെടുത്തി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix