Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പൈപ്പ് പൊട്ടി റോഡിൽ വലിയ ഗർത്തം; ഗതാഗതവും കുടിവെള്ള വിതരണവും തടസ്സപ്പെട്ടു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: പുതുക്കാട്– മുപ്ലിയം റോഡിൽ വാട്ടർ അതോറിറ്റിയുടെ പ്രധാന കുടിവെള്ള പൈപ്പ് പൊട്ടിയതിനെ തുടർന്ന് റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടു. സ്‌നേഹപുരത്ത് മുട്ടിപ്പാലത്തിന് സമീപമാണ് സംഭവം. പൈപ്പ് പൊട്ടി വെള്ളം ശക്തമായി ഒഴുകിയതോടെ റോഡിലെ ടാറും മണ്ണും ഒലിച്ചുപോയി. ഇതോടെയാണ് റോഡിൽ വലിയ ഗർത്തം ഉണ്ടായത്. പുതുക്കാട് പമ്പ് ഹൗസിൽ നിന്ന് ചെങ്ങാലൂരിലെ വിവിധ പ്രദേശങ്ങളിലേക്ക് കുടിവെള്ളം എത്തിക്കുന്ന പ്രധാന പൈപ്പാണ് പൊട്ടിയത്.

സംഭവത്തെ തുടർന്ന് ഈ റോഡിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു. ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾക്ക് ഇതുവഴി കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ്. കൂടാതെ കുടിവെള്ള വിതരണവും നിലച്ചതോടെ നൂറുകണക്കിന് കുടുംബങ്ങൾ ദുരിതത്തിലായി. വിവരമറിഞ്ഞെത്തിയ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ പൈപ്പിന്റെ അറ്റകുറ്റപ്പണികൾ ആരംഭിച്ചു. കെ.കെ. രാമചന്ദ്രൻ എം.എൽ.എ ഇടപെട്ട് റോഡും വേഗത്തിൽ നന്നാക്കാൻ അധികൃതർക്ക് നിർദേശം നൽകി.

മേഖലയിൽ പഴക്കമേറിയ കുടിവെള്ള പൈപ്പുകൾ ഇടയ്ക്കിടെ പൊട്ടുന്നത് പതിവാണെന്ന് പഞ്ചായത്തംഗം ജോയ് മഞ്ഞളി പറഞ്ഞു. റോഡ് നവീകരണത്തിന് മുമ്പ് പഴയ പൈപ്പുകൾ മാറ്റി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix