പൈപ്പ് പൊട്ടി റോഡിൽ വലിയ ഗർത്തം; ഗതാഗതവും കുടിവെള്ള വിതരണവും തടസ്സപ്പെട്ടു
തൃശ്ശൂർ: പുതുക്കാട്– മുപ്ലിയം റോഡിൽ വാട്ടർ അതോറിറ്റിയുടെ പ്രധാന കുടിവെള്ള പൈപ്പ് പൊട്ടിയതിനെ തുടർന്ന് റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടു. സ്‌നേഹപുരത്ത് മുട്ടിപ്പാലത്തിന് സമീപമാണ് സംഭവം. പൈപ്പ് പൊട്ടി വെള്ളം ശക്തമായി ഒഴുകിയതോടെ റോഡിലെ ടാറും മണ്ണും ഒലിച്ചുപോയി. ഇതോടെയാണ് റോഡിൽ വലിയ ഗർത്തം ഉണ്ടായത്. പുതുക്കാട് പമ്പ് ഹൗസിൽ നിന്ന് ചെങ്ങാലൂരിലെ വിവിധ പ്രദേശങ്ങളിലേക്ക് കുടിവെള്ളം എത്തിക്കുന്ന പ്രധാന പൈപ്പാണ് പൊട്ടിയത്. സംഭവത്തെ തുടർന്ന് ഈ റോഡിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു. ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾക്ക് […]
Read more