Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ചേര്‍ത്തല ദേശീയപാതയില്‍ വന്‍ഗര്‍ത്തം; ഇന്ന് പരിശോധന നടത്തും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: ചേർത്തലയിലെ ദേശീയപാതയിൽ വലിയ ഗർത്തം രൂപപ്പെട്ടു. സ്ഥലത്ത് ഇന്ന് ദേശീയപാത അതോറിറ്റിയുടെയും പൊതുമരാമത്ത് വകുപ്പിന്റെയും ഉദ്യോഗസ്ഥർ പരിശോധന നടത്തും.

ഇന്നലെ വൈകിട്ട് 6.30ഓടെയായിരുന്നു ചേർത്തലയിലെ സെന്റ് മൈക്കിൾസ് കോളേജിന് മുന്നിൽ ഏകദേശം 12 അടി താഴ്ചയുള്ള വലിയ ഗർത്തം രൂപപ്പെട്ടത്. ഗർത്തം രൂപപ്പെട്ടതിന് കാരണം മണൽ ഒലിച്ചുപോയതാകാമെന്നാണ് പ്രാഥമിക വിലയിരുത്തൽ. സംഭവത്തിന് പിന്നാലെ സുരക്ഷാ മുൻകരുതലായി കോൺക്രീറ്റ് മിശ്രിതം ഉപയോഗിച്ച് ഗർത്തം താൽക്കാലികമായി മൂടി.

ഗർത്തം രൂപപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. ദേശീയപാതയുടെ നിർമ്മാണത്തിലെ അപാകതകളാണ് ഇത്തരത്തിൽ ഗർത്തം രൂപപ്പെടാൻ കാരണമെന്ന് അവർ ആരോപിച്ചു. എഞ്ചിനീയർമാരുടെ കൃത്യമായ മേൽനോട്ടമില്ലാതെയാണ് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതെന്നും നാട്ടുകാർ പരാതിപ്പെട്ടു. സംഭവത്തിന്റെ യഥാർഥ കാരണം കണ്ടെത്തുന്നതിനും തുടർനടപടികൾ തീരുമാനിക്കുന്നതിനുമായി ഇന്ന് ഉദ്യോഗസ്ഥർ വിശദമായ പരിശോധന നടത്തും.

Advertisement
WhiteswanTV Footer