Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പൊതുപരിപാടികളിൽ തമിഴ്തായ് വാഴ്ത്തുപാട്ട് നിർബന്ധം; തമിഴ്നാട് നിയമസഭയിൽ പ്രമേയം പാസാക്കി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: പൊതുപരിപാടികളുടെ തുടക്കത്തിൽ തമിഴ്തായ് വാഴ്ത്ത് നിർബന്ധമായും ആലപിക്കണമെന്ന പ്രമേയം തമിഴ്നാട് നിയമസഭ പാസാക്കി. മുഖ്യമന്ത്രി ജോസഫ് വിജയ് ആണ് പ്രമേയം സഭയിൽ അവതരിപ്പിച്ചത്. തമിഴ് അമ്മയെപ്പോലെയാണെന്നും തമിഴരുടെ ജീവനും വികാരവുമാണെന്നും അദ്ദേഹം പറഞ്ഞു.

ഭാഷ എക്കാലവും നിലനിൽക്കാനുള്ളതാണെന്നും അത് ആരും മറക്കരുതെന്നും വിജയ് വ്യക്തമാക്കി. തമിഴ് ഒരു ഭാഷ മാത്രമല്ല, തമിഴരുടെ ജീവനും വികാരവുമാണ്. തമിഴ്നാടിന്റെ സംസ്ഥാനഗീതത്തിന്റെ ബഹുമാനം സംരക്ഷിക്കുന്നതിൽ സർക്കാർ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നും വിഷയത്തെ അനാവശ്യമായി ദേശീയ ചർച്ചയാക്കി മാറ്റേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തിലെ ഏറ്റവും പ്രാചീനമായ ക്ലാസിക്കൽ ഭാഷകളിലൊന്നാണ് തമിഴെന്നും ലോകസംസ്കാരത്തിലെ തന്നെ ഏറ്റവും പ്രൗഢമായ സംസ്കാരങ്ങളിലൊന്നാണ് തമിഴ് സംസ്കാരമെന്നും പ്രമേയം അവതരിപ്പിച്ചുകൊണ്ട് വിജയ് പറഞ്ഞു. രാഷ്ട്രീയഭേദമന്യേ നിയമസഭയിലെ എല്ലാ അംഗങ്ങളും പ്രമേയത്തെ പിന്തുണയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഡിഎംകെയും എഐഎഡിഎംകെയും പ്രമേയത്തിന് പിന്തുണ അറിയിച്ചു. തമിഴ്തായ് വാഴ്ത്ത് ആദ്യം ആലപിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയിൽ ആദ്യമായി പ്രമേയം കൊണ്ടുവന്നത് ഡിഎംകെ സർക്കാരാണെന്ന് ഡിഎംകെയെ പ്രതിനിധീകരിച്ച് സംസാരിച്ച ഗോവി ചെഴിയൻ പറഞ്ഞു. തമിഴിന്റെ കാര്യത്തിൽ എല്ലാവരും ഒരേ സ്വരത്തിൽ സംസാരിക്കണമെന്ന് എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമിയും വ്യക്തമാക്കി.

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർവകലാശാലകൾ, സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവ സംഘടിപ്പിക്കുന്ന പരിപാടികളുടെ തുടക്കത്തിൽ തമിഴ്തായ് വാഴ്ത്ത് നിർബന്ധമായും ആലപിക്കണമെന്നാണ് പ്രമേയത്തിലെ പ്രധാന ആവശ്യം.

മുഖ്യമന്ത്രി ജോസഫ് വിജയിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ഉൾപ്പെടെ അടുത്തിടെ സംസ്ഥാനത്ത് നടന്ന വിവിധ പരിപാടികളിൽ വന്ദേമാതരത്തിനും ദേശീയഗാനത്തിനും ശേഷമാണ് തമിഴ്തായ് വാഴ്ത്ത് ആലപിച്ചത്. ഇതിനെതിരെ പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിലാണ് സർക്കാർ പ്രമേയം കൊണ്ടുവന്നത്.

1891-ൽ മനോന്മണീയം സുന്ദരനാർ രചിച്ച ‘മനോന്മണീയം’ എന്ന നാടകത്തിന്റെ ആമുഖത്തിൽ നിന്നുള്ള വരികളാണ് തമിഴ്തായ് വാഴ്ത്ത്. സർക്കാർ ചടങ്ങുകളിൽ ഇത് ആദ്യ ഗാനമായി ആലപിക്കണമെന്ന ഉത്തരവ് 1970 നവംബർ 23-നാണ് തമിഴ്നാട് സർക്കാർ പുറപ്പെടുവിച്ചത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix