തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടർച്ചയായി ഉയർന്നിരുന്ന സ്വർണവിലയിലാണ് ഇന്ന് കുറവ് രേഖപ്പെടുത്തിയത്. കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷന്റെ കണക്കനുസരിച്ച് ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 13,930 രൂപയും ഒരു പവൻ സ്വർണത്തിന് 1,11,440 രൂപയുമാണ് വില. അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 245 രൂപയും 10 ഗ്രാമിന് 2,450 രൂപയുമാണ് ഇന്നത്തെ വില.




