ചെന്നൈ: അഡയാറിൽ ടിവികെ പ്രാദേശിക നേതാവ് കണ്ണനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യമന്ത്രി വിജയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ. സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നതിന്റെ തെളിവാണ് കൊലപാതകമെന്ന് അദ്ദേഹം പറഞ്ഞു.
സ്വന്തം ജീവൻ സംരക്ഷിക്കാനായി ടി.വി.കെയിൽ ചേർന്ന ഗുണ്ടാനേതാവിന് പോലും സുരക്ഷയില്ലാത്ത അവസ്ഥയാണ് സംസ്ഥാനത്തുള്ളതെന്ന് ഉദയനിധി വിമർശിച്ചു. ഡിഎംകെക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത് അവസാനിപ്പിച്ച് ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ ടിവികെ സർക്കാർ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ക്രമസമാധാന നിലയെക്കുറിച്ച് വിജയ് നാളെ നിയമസഭയിൽ സംസാരിക്കാനിരിക്കെയാണ് അഡയാറിൽ കൊലപാതകം നടന്നത്. സംഭവത്തിൽ രാഷ്ട്രീയ വിമർശനങ്ങളും ശക്തമായിട്ടുണ്ട്.














