Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Chennai

വിദ്യാഭ്യാസത്തിന് മുൻഗണന നൽകി വിജയ് സർക്കാരിന്‍റെ ആദ്യ ബജറ്റ്

ചെന്നൈ: തമിഴ്നാടിന്റെ 2026-27 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ധനമന്ത്രി മരിയ വിൽസൺ നിയമസഭയിൽ അവതരിപ്പിച്ചു. 2031ഓടെ സംസ്ഥാനത്തെ 1.5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയാക്കി മാറ്റാനുള്ള ലക്ഷ്യത്തോടെയുള്ള പദ്ധതികളാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി വിജയ് യുടെ നേതൃത്വത്തിലുള്ള സർക്കാർ തത്വാധിഷ്ഠിതമായ ഭരണമാണ് നടത്തുന്നതെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. വിദ്യാഭ്യാസ മേഖലയ്ക്കാണ് ബജറ്റിൽ പ്രധാന പരിഗണന നൽകിയിരിക്കുന്നത്. സ്കൂൾ വിദ്യാഭ്യാസ വകുപ്പിന് 44,527 കോടി രൂപയും ഉന്നത വിദ്യാഭ്യാസ വകുപ്പിന് 8,393 കോടി രൂപയും അനുവദിച്ചു. 3,734 സർക്കാർ […]
Read more

വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്: ജനപ്രിയ പ്രഖ്യാപനങ്ങൾക്ക് കാതോർത്ത് തമിഴ്‌നാട്

ചെന്നൈ: ടിവികെ സർക്കാരിന്റെ ആദ്യ ബജറ്റ് ബുധനാഴ്ച രാവിലെ 10 മണിക്ക് തമിഴ്നാട് നിയമസഭയിൽ അവതരിപ്പിക്കും. ധനമന്ത്രി മരിയ വിൽസണാണ് ബജറ്റ് അവതരിപ്പിക്കുന്നത്. സ്ത്രീകൾക്ക് പ്രയോജനം ലഭിക്കുന്ന നിരവധി പദ്ധതികൾ ബജറ്റിൽ ഉൾപ്പെടുത്തുമെന്നാണ് സൂചന. ഗൃഹനാഥകൾക്ക് നൽകുന്ന പ്രതിമാസ ധനസഹായം 1000 രൂപയിൽ നിന്ന് 2500 രൂപയായി ഉയർത്തുമെന്നും, സംസ്ഥാനത്തെ എല്ലാ സർക്കാർ ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്നും ടി.വി.കെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ വ്യക്തമാക്കിയിരുന്നു. സ്ത്രീകളുടെ നേതൃത്വത്തിലുള്ള സംരംഭങ്ങൾക്ക് നൽകുന്ന ബാങ്ക് വായ്പ പരിധി ഉയർത്തുന്ന […]
Read more

ഭരിക്കുന്നത് കഴിവുകെട്ട ഡമ്മി മുഖ്യമന്ത്രി; രൂക്ഷവിമർശനവുമായി സ്റ്റാലിൻ

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം.കെ. സ്റ്റാലിൻ. വിജയ് ഒരു “ഡമ്മി മുഖ്യമന്ത്രിയാണെന്നും” കഴിവുകെട്ട ഭരണമാണ് നടക്കുന്നതെന്നും സ്റ്റാലിൻ ആരോപിച്ചു. കാവേരി നദീജല വിഷയത്തിലെ സർക്കാരിന്റെ വീഴ്ചകൾ മറച്ചുവയ്ക്കാനും ജനശ്രദ്ധ തിരിക്കാനുമാണ് ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്തതെന്നും സ്റ്റാലിൻ പറഞ്ഞു. അധികാരത്തിന്റെ അഹങ്കാരം നാശത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം വിജയ്‌ക്ക് മുന്നറിയിപ്പ് നൽകി. നടി തൃഷയ്ക്കെതിരെ ദ്വയാർഥ പരാമർശം നടത്തിയെന്ന കേസിൽ ചൊവ്വാഴ്ച ഉദയനിധി സ്റ്റാലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. […]
Read more

ഉദയനിധി സ്റ്റാലിന് സ്റ്റേഷൻ ജാമ്യം; കോടതിയില്‍ നിലപാട് അറിയിച്ച് വിജയ് സര്‍ക്കാര്‍

ചെന്നൈ: തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുമെന്ന് തമിഴ്നാട് സർക്കാർ. മദ്രാസ് ഹൈക്കോടതിയിലാണ് തമിഴ്‌നാട് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ഉദയനിധിയെ റിമാൻഡ് ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നും സ്ത്രീകളുടെ താൽപര്യം സംരക്ഷിക്കുക മാത്രമാണ് ലക്ഷ്യമെന്നും അഡ്വക്കറ്റ് ജനറൽ കോടതിയെ വ്യക്തമാക്കി. അന്വേഷണവുമായി സഹകരിക്കണമെന്ന് ഉദയനിധി സ്റ്റാലിനോട് ഹൈക്കോടതി നിർദേശിച്ചു. ചോദ്യം ചെയ്യൽ നടപടി ഇന്ന് തന്നെ പൂർത്തിയാക്കണമെന്നും കോടതി അന്വേഷണ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. അറസ്റ്റ് നടന്ന സാഹചര്യത്തിൽ മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. […]
Read more

നടി തൃഷക്കെതിരായ വിവാദ​ പരാമർശം; ഉദയനിധി കസ്റ്റഡിയിൽ

ചെന്നൈ: നടി തൃഷക്കെതിരായ സ്ത്രീവിരുദ്ധ പരാമർശത്തിൽ തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തഞ്ചാവൂർ പൊലീസ് സംഘം ഉദയനിധിയുടെ വീട്ടിലെത്തിയാണ് നടപടി സ്വീകരിച്ചത്. ഉദയനിധി സ്റ്റാലിന്റെ ദ്വയാർത്ഥ പരാമർശവുമായി ബന്ധപ്പെട്ട് പൊലീസ് നേരത്തെ കേസെടുത്തിരുന്നു. കേസിൽ മുൻകൂർ ജാമ്യം തേടി ഉദയനിധി സ്റ്റാലിൻ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നതിന് മുമ്പാണ് പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ നടപടികൾ പൊലീസ് തുടരുകയാണ്.
Read more

കാവേരി നദീജല തർക്കം; തമിഴ്നാട് ഇന്ന് സുപ്രീം കോടതിയെ സമീപിക്കും

ചെന്നൈ: കാവേരി നദീജല തർക്കത്തിൽ തമിഴ്നാട് ഇന്ന് സുപ്രീം കോടതിയെ സമീപിക്കും. കർണാടക കാവേരി നദിയിൽ നിന്ന് വെള്ളം വിട്ടുനൽകണമെന്നാണ് തമിഴ്നാടിന്റെ ആവശ്യം. കാവേരി വാട്ടർ മാനേജ്മെന്റ് അതോറിറ്റി ദിവസവും 3,500 ക്യുസെക്‌സ് വെള്ളം 15 ദിവസത്തേക്ക് തമിഴ്നാടിന് നൽകാൻ കർണാടകയോട് നിർദേശിച്ചിരുന്നു. എന്നാൽ നിലവിൽ ജലക്ഷാമമുള്ളതിനാൽ ഇത്രയും വെള്ളം നൽകാൻ കഴിയില്ലെന്നാണ് കർണാടകയുടെ നിലപാട്. ഇതിനിടെ, കാവേരി വിഷയത്തിൽ തമിഴ്നാട് സർക്കാരിന്റെ നിലപാടിന് പിന്തുണയുമായി ഡിഎംകെ ഇന്ന് പ്രതിഷേധം സംഘടിപ്പിക്കും. കർഷകരെ പങ്കെടുപ്പിച്ചുള്ള പ്രതിഷേധ യോഗം […]
Read more

സംശയത്തെ തുടർന്ന് തർക്കം; അഞ്ചുമാസം ഗർഭിണിയായ ഭാര്യയെ കൊലപ്പെടുത്തി

ചെന്നൈ: തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് അഞ്ചുമാസം ഗർഭിണിയായ ഭാര്യയെ ഭർത്താവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. കാഞ്ചീപുരം സ്വദേശി സോമസുന്ദരം (28) ആണ് ഭാര്യ സോണിയയെ (28) കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ സോമസുന്ദരത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. ഹോം ഗാർഡായ സോമസുന്ദരവും സോണിയയും ആറുമാസം മുൻപാണ് വിവാഹിതരായത്. വിവാഹത്തിന് ശേഷം ഇരുവരും തമ്മിൽ സ്ഥിരമായി വഴക്കുണ്ടായിരുന്നുവെന്നാണ് വിവരം. സോണിയ ഗർഭിണിയായതോടെ കുഞ്ഞിന്റെ പിതൃത്വത്തെക്കുറിച്ച് സോമസുന്ദരം സംശയം പ്രകടിപ്പിച്ചതായി പൊലീസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് […]
Read more

SBI മാനേജറെ മർദിച്ച കേസ്; കരുണാനിധിയുടെ പേരമകളെ അറസ്റ്റ് ചെയ്ത് ചെന്നൈ പൊലീസ്

ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി എം. കരുണാനിധിയുടെ പേരക്കുട്ടിയും മുൻ കേന്ദ്രമന്ത്രിയും മുൻ ഡി.എം.കെ നേതാവുമായ എം.കെ. അഴഗിരിയുടെ മകളുമായ കയൽവിഴി അഴഗിരിയെ എസ്.ബി.ഐ ബാങ്ക് മാനേജറെ മർദിച്ച കേസിൽ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടുമണിക്കൂറോളം ചോദ്യംചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ച പോലീസ്, ആവശ്യപ്പെടുമ്പോൾ അന്വേഷണത്തിന് ഹാജരാകണമെന്നും അനുമതിയില്ലാതെ ചെന്നൈ വിടരുതെന്നും നിർദേശിച്ചു. ദിവസങ്ങൾക്ക് മുമ്പ് അഡയാർ എസ്.ബി.ഐ ശാഖാ മാനേജറെ കയൽവിഴി മർദിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിന് […]
Read more

തമിഴ്നാട് സ്കൂളുകളിൽ ചിക്കൻ ബിരിയാണി; ഉച്ചഭക്ഷണ പദ്ധതിയിൽ പുതിയ നിർദേശം

ചെന്നൈ: തമിഴ്നാട്ടിലെ സർക്കാർ സ്കൂളുകളിലെ സൗജന്യ ഉച്ചഭക്ഷണ പദ്ധതിയിൽ ചിക്കൻ ബിരിയാണി ഉൾപ്പെടുത്താൻ ആലോചന. ആഴ്ചയിൽ ഒരു ദിവസം ഉച്ചഭക്ഷണമായി ചിക്കൻ ബിരിയാണി നൽകുന്ന നിർദേശം സർക്കാരിന്റെ പരിഗണനയിലാണെന്ന് വിദ്യാഭ്യാസമന്ത്രി എ. രാജ്മോഹൻ അറിയിച്ചു. ഇതുസംബന്ധിച്ച അന്തിമ തീരുമാനത്തിനായി മുഖ്യമന്ത്രി സി. ജോസഫ് വിജയിയുടെ അനുമതി കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാർഥികൾക്ക് കൂടുതൽ പോഷകസമൃദ്ധവും ആകർഷകവുമായ ഭക്ഷണം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിർദേശം മുന്നോട്ടുവച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഉച്ചഭക്ഷണ പദ്ധതിയിൽ കാലാനുസൃതമായി നിരവധി മാറ്റങ്ങൾ നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. […]
Read more

തമിഴ്നാട്ടിൽ മദ്യവിൽപന സ്വകാര്യമേഖലയ്ക്ക് നൽകാൻ വിജയ് സർക്കാർ

ചെന്നൈ: തമിഴ്നാട്ടിൽ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള മദ്യവിൽപ്പന സ്വകാര്യ മേഖലയ്ക്ക് കൈമാറാൻ നീക്കം നടക്കുന്നതായി റിപ്പോർട്ട്. മുഖ്യമന്ത്രി വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം സർക്കാർ ഇതുസംബന്ധിച്ച് ആലോചിക്കുന്നതായാണ് വിവരം. നിലവിൽ തമിഴ്നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപ്പറേഷൻ (TASMAC) വഴിയാണ് സംസ്ഥാനത്തെ മദ്യവിൽപ്പന നടക്കുന്നത്. കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലുമുള്ള മദ്യവിൽപ്പനശാലകൾ സ്വകാര്യ മേഖലയ്ക്ക് നൽകാനാണ് സർക്കാർ നീക്കം നടത്തുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 2003ലാണ് എഐഎഡിഎംകെ സർക്കാർ ടാസ്മാകിനെ സർക്കാർ നിയന്ത്രണത്തിലാക്കിയത്. നിലവിൽ പൂർണമായും സർക്കാർ നിയന്ത്രണത്തിലാണ് ടാസ്മാക് പ്രവർത്തിക്കുന്നത്. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix